Nov 12, 2011

എവിൽ റെഡ്സ് ബാക്ക് !!




2009 നവംബറിൽ മോസ്കോയിലെ രണ്ടാമത്തെ പ്രശസ്തമായ മെഡ്വേടേവ് എയർപോർട്ടിൽ ഭീകരാക്രമണം നടക്കുകയും കുറേ പേർ മരിക്കുകയും ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്ത കാൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർ ഫെയർ-2 എന്ന ഗേമിലെ രംഗം യൂട്യൂബിൽ അപ്ലോഡ് ചെയ്തത് മാസങ്ങൾക്കുള്ളിൽ തന്നെ ലക്ഷകണക്കിനാളുകൾ കാണുകയും ചെയ്തു. എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം പിന്നീട് ലോകം കാണുന്നത് മെഡ്വേടേവ് എയർ പോർട്ടിൽ ഭീകരാക്രമണം സംഭവിക്കുന്നതാണ്.

ചില ഡിജിറ്റൽ ഗേമുകൾ ഡിസൈൻ ചെയ്യുന്നത് അതിൽ പ്രതിപാദിക്കുന്ന വിഷയത്തെ അനലൈസ് ചെയ്ത് രൂപപെടുത്തിയാണ്. ഉദാഹരണത്തിന് ഇ.. യുടെ ഫിഫ തുടങ്ങിയ ഗൈമുകൾ ശ്രദ്ധിച്ചാൽ കുറേ എഞ്ചിനീയർമാരും അനലിസ്റ്റുകളും അതിനു വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാവുന്നതാണ്. അതുപോലെ ലോകത്ത് നടക്കുന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചലനങ്ങളെ അനലൈസ് ചെയ്താണ് പുതിയ വാർ ഗൈമായ കാൾ ഓഫ് ഡ്യൂട്ടി മോഡേൺ വാർഫെയർ -3 വേർഷനായഎവിൽ റെഡ്സ് ബാക്ക്ഡിസൈൻ ചെയ്തിരിക്കുന്നതെങ്കിൽ പാശ്ചാത്യ ലോകത്ത് എവിൽ റെഡ്സ്തിരിച്ചുവരവിനെ ചിലരെങ്കിലും തീക്കിനാവ് കാണുന്നുണ്ട് എന്നുവേണം കരുതാൻ. വാൾ സ്ട്രീറ്റുകളിലെ പ്രതിധ്വനികളിൽ ആശങ്കപെടുന്നതാകുമോ ഇത്തരമൊരൂ തീം അവതരിപ്പിക്കാൻ അമേരിക്കൻ കുത്തക കമ്പനിക്ക് പ്രചോദനമായത് എന്ന് തോന്നിപോകുന്നു.


ചില അറബ് രാഷ്ട്രങ്ങളിലെ അലയടികളിൽ പ്രചോദനം നേടിയവർ അമേരിക്കൻ കുത്തക കമ്പനികൾക്കെതിരെ രംഗത്തിറങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. വെറും ഒരു ശതമാനം വരുന്ന കുത്തകൾക്ക് വേണ്ടി ലോകത്ത്ജനാധിപത്യംസ്ഥാപിക്കാൻ ഇറങ്ങുന്ന ലോകപോലീസ് സ്വന്തം ജനതക്കെതിരിൽ മൂന്നാം മുറ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 99 ശതമാനത്തിന് വേണ്ടി രംഗത്തിറങ്ങിയവർ മാറ്റം ആവശ്യപെടുന്നത് ഒരു ശതമാനം വരുന്ന, ലോകത്തെ, ലോകപോലീസിനെ നിയന്ത്രിക്കുന്ന കുത്തകകൾക്കെതിരെയാണ്. മാറ്റം ആവശ്യപെടുന്നവർ മാറ്റങ്ങൾക്ക് വേണ്ടി ക്യാപിറ്റലിസത്തിനെതിരെ പകരം വെക്കാൻ മറ്റൊരൂ ആശയം രൂപ പെടുത്തിയിട്ടില്ല. ബദലായി കൊണ്ടുവരാൻ  പല രാഷ്ട്രങ്ങളിലും തകർന്നടിഞ്ഞ സോഷ്യലിസമെന്ന ഒരു പ്രത്യയശാസ്ത്രത്തെ പകരം പറയാൻ ആ ജനതക്കാവുന്നുമില്ല. പിന്നെ  അവതരിപ്പിക്കാനുള്ളത് ലോകത്ത് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക് ഫൈനാൻസിങ്ങാണ്. എന്നാൽ ജനങ്ങളുടെ ഇടയിൽ അത് ചർച്ചയാകുന്നതിനിടവരുത്താതെ തകർന്നടിഞ്ഞ പ്രത്യായശാസ്ത്രത്തെ ജനങ്ങൾക്കിടയിലേക്കിട്ട്ഡെവിൾസ് റെഡിനെഎതിർക്കുന്ന മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കുക വഴി ക്യാപിറ്റാലിസത്തിന്റെ മാറ്റ് കൂട്ടാനാണ് കാൾ ഓഫ് ഡ്യൂട്ടിതുടങ്ങിയ സാധ്യമായ മേഖലയിലൂടെ കുത്തക ലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വെറുമൊരൂ ഡിജിറ്റൽ ഗൈം എന്നതിനപ്പുറം മില്ല്യൻ കണക്കിനാളുകൾ അടിമപെട്ട് കളിക്കുന്ന ഇത്തരം ഗൈമുകളെ ചെറുതായെങ്കിലും ആശയപരിവർത്തനങ്ങൾക്കുള്ള ഉപാധിയാക്കുന്നത് ആരും ശ്രദ്ധിക്കപെടുന്നില്ല എന്നതാണ് വസ്തുത.

മാറ്റങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാശ്ചാത്യ ലോകത്തിന് വേണ്ടത് സ്വതന്ത്ര്യമല്ല, ജീവിക്കാനുള്ള മാർഗമാണ്, പാർപ്പിടം ജോലി തുടങ്ങിയവയാണ്. എന്നാൽ അതിന് വൈരുദ്ധ്യമായി അറബ് ലോകത്ത്, പ്രത്യേകിച്ച് ലിബിയയിൽ കേട്ടത് നേരെ വിപരീതവും! ലിബിയയിൽ ഏറ്റവും ദുഷ്കരമായ സംഗതി ശുദ്ധ ജലത്തിന്റെ അഭാവമായിരുന്നു. അത് ഗദ്ദാഫി ലോകോത്തര വാട്ടർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ നേടികൊടുത്തു, തീർത്തും സൌജന്യമായ ഭൌതിക വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി തുടങ്ങിയവയെല്ലാം ജനതക്കൊരുക്കികൊടുത്തിട്ടും ആ ജനത ഗദ്ദാഫിയെ വൃത്തികെട്ടരീതിയിൽ വലിച്ചെറിഞ്ഞു. ജീവിത സൌകര്യങ്ങൾ ലഭിച്ചത് കൊണ്ടായില്ല. ഉയർന്നുവരാൻ, ഉന്നതിയിലെത്താൻ അവകാശവും സ്വതന്ത്ര്യവും നൽകണം, അതല്ലെങ്കിൽ മാറ്റങ്ങൾക്ക് വേണ്ടി ലോകത്ത് മുറവിളികളുയർന്നുകൊണ്ടിരിക്കും. അതിനെ വിപ്ലവമെന്നൊ ഭീകര പ്രവർത്തനമെന്നൊ വിഭാഗീയതയെന്നൊ ചിത്രീകരിച്ചുകൊണ്ട് അടിച്ചമർത്താനാവില്ല.




22 comments:

ഷാജു അത്താണിക്കല്‍ said...

വിപ്ലവം അത് ചില ശക്തികളുടെ പിന്‍ബലത്തിലാണ്. അവര്‍ക്ക് ലോകം ഭരിക്കാന്‍ വേണ്ടി

TPShukooR said...

വളരെ പ്രസക്തമായ നിരീക്ഷണം. "സ്വാതന്ത്ര്യം തന്നെയമൃതം. പാരതന്ത്യം ജ്ഞാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം. "

faisu madeena said...

ശുക്കൂര്‍ പറഞ്ഞ പോലെ സ്വാതന്ത്ര്യം തന്നെയാണ് ഏറ്റവും വലുത് ...അതില്ലാതെ മറ്റെന്തു കൊടുത്തിട്ടും കാര്യമില്ല ....!

നല്ല നിരീക്ഷണം

ANSAR NILMBUR said...

വീഡിയോ ഗെയിമുകള്‍ക്ക് പുറമെ അമേരിക്കയില്‍ നിര്‍മ്മിക്കപ്പെടുന്ന അധിക സിനിമകളും ശ്രദ്ധിച്ചാല്‍ മനസിലാകുന്നത് അവയൊക്കെ അമേരിക്കന്‍ സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും ജാഗരൂകരാക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്നവയാണ് എന്നാണ്.

Fousia R said...

വീഡിയോ ഗേമുകള്‍ അധികം കളിച്ചിട്ടില്ല.
പക്ഷേ ഹോളിവുഡ് സിനിമകളില്‍ മേല്പ്പറഞ്ഞവ പലപ്പോഴും വരുന്നുണ്ട്.

SHANAVAS said...

അതീവ ഗൌരവം ഉള്ള,പഠനാര്‍ഹാമായ പോസ്റ്റ്‌..നിരീക്ഷണങ്ങള്‍ അതീവ ഹൃദ്യം..ആശംസകള്‍..

Jefu Jailaf said...

നല്ല നിരീക്ഷണങ്ങള്‍. അര്‍ഹിക്കുന്ന അവകാശങ്ങള്‍, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ ജനാധിപത്യ സംവിധാനത്തിലും ഉണ്ടെന്നു വ്യക്തം. ഏകാധിപത്യത്തിന്റെ പകരക്കാരനായെത്തുന്ന അടിച്ച്ചെല്‍പ്പിക്കപ്പെടുന്ന ജനാധിപത്യവും അവസ്ഥയും എത്രമാത്രം മുന്നോട്ടുപോകുമെന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ മനസ്സറിയുന്ന ഭരണനേതൃത്വം എന്നും നാടിന്റെ ഭാഗ്യമാണ്.
സാംസ്കാരികമായ ഉന്മൂലനത്തിനുള്ള ഏറ്റവും നല്ല ആയുധം ഇന്ന് മീഡിയകള്‍ തന്നെയാണ് എന്ന വസ്തുതകൂടി ഈ പോസ്റ്റിലൂടെ മനസ്സിലാക്കാനാവുന്നു. അഭിനന്ദനങ്ങള്‍. ഇവിടെ നിന്നും കാരയ്പ്രസക്തമായ വിവരങ്ങള്‍ തന്നെയാണ് ഓരോ വരവിലും കിട്ടുന്നതും..

കൊമ്പന്‍ said...

ചിന്തിക്കപെടെണ്ട ഗൌരവമായ നിരീക്ഷണം

ഷബീര്‍ - തിരിച്ചിലാന്‍ said...

മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളി മീഡിയകളുടെ സാനിധ്യത്തില്‍ അതിവേഗം കത്തിപടരുന്നുണ്ട്. മീഡിയകളില്‍ അടിമപ്പെടുനതോടെ നാം അലസന്മാരാകുന്നുണ്ട്താനും. ആശയ പരിവര്‍ത്തനത്തിനു മീഡിയകളെ പരോക്ഷമായി ഉപയോഗിക്കുന്നു എന്നത് പുതിയ അറിവാണ്. ആ അറിവിന് നന്ദി. നല്ല നിരീക്ഷണങ്ങള്‍..

പത്രക്കാരന്‍ said...

ഈ ഗെയിംന്റെ മുന്‍ വെര്‍ഷന്‍കളും ഒട്ടും മോശമായിരുന്നില്ല...

Muralee Mukundan , ബിലാത്തിപട്ടണം said...

മാറ്റങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാശ്ചാത്യ ലോകത്തിന് വേണ്ടത് സ്വതന്ത്ര്യമല്ല, ജീവിക്കാനുള്ള മാർഗമാണ്, പാർപ്പിടം ജോലി തുടങ്ങിയവയാണ്...
എന്നാൽ അതിന് വൈരുദ്ധ്യമായി അറബ് ലോകത്ത്, പ്രത്യേകിച്ച് ലിബിയയിൽ കേട്ടത് നേരെ വിപരീതവും!
എന്തുണ്ടെങ്കിലും സ്വാതന്ത്ര്യമില്ലെങ്കിൽ എന്ത് കാര്യം അല്ലേ ഭായ്

Akbar said...

ഗെയിമുകള്‍ക്ക് പിന്നില്‍ ഇങ്ങിനെ ചില സംഗതികള്‍ ഉണ്ട് എന്നത് എനിക്ക് പുതിയ അറിവാണ്. ഓരോ വായന്വയും പുതിയ അറിവുകള്‍ നല്‍കുന്നു. ലേഖനത്തിനു നന്ദി.

Naseef U Areacode said...

ഗെയിമുകൾ ഇപ്പൊഴത്തെ കുട്ടികളെ നമുക്കു ചിന്തിക്കാൻ പോലുമാവാത്ത വിധത്തിൽ സ്വാധീനിക്കുന്നു.. ഇത്തരം ഗെയിമുകളെ ആരും ഫിൽറ്റെർ ചെയ്യാനില്ലല്ലോ..

ഗെയിമുകളുറ്റെ ഇത്തരം രാഷ്ട്രീയ മുഖവും ഉണ്ടല്ലേ..
നന്നായി... ആശംസകൾ

വയ്സ്രേലി said...

"വെറും ഒരു ശതമാനം വരുന്ന കുത്തകൾക്ക് വേണ്ടി ലോകത്ത് ‘ജനാധിപത്യം’ സ്ഥാപിക്കാൻ ഇറങ്ങുന്ന ലോകപോലീസ് സ്വന്തം ജനതക്കെതിരിൽ മൂന്നാം മുറ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 99 ശതമാനത്തിന് വേണ്ടി രംഗത്തിറങ്ങിയവർ മാറ്റം ആവശ്യപെടുന്നത് ഒരു ശതമാനം വരുന്ന, ലോകത്തെ, ലോകപോലീസിനെ നിയന്ത്രിക്കുന്ന കുത്തകകൾക്കെതിരെയാണ്"

true!!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അപ്പോള്‍ വെറും കളിയല്ല കളി അല്ലെ ?

Lipi Ranju said...

കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം നല്ലൊരു പോസ്റ്റ്‌...

വഴിപോക്കന്‍ | YK said...

Well said!

mayflowers said...

കളികള്‍ക്ക് പിന്നില്‍ ഇങ്ങിനെയും ചില കളികളുണ്ടോ?
very informative.

khader patteppadam said...

നല്ല ലേഖനം .

ഒറ്റയാന്‍ said...

ബെഞ്ചാലി,

"ജീവിത സൌകര്യങ്ങൾ ലഭിച്ചത് കൊണ്ടായില്ല. ഉയർന്നുവരാൻ, ഉന്നതിയിലെത്താൻ അവകാശവും സ്വതന്ത്ര്യവും നൽകണം, അതല്ലെങ്കിൽ മാറ്റങ്ങൾക്ക് വേണ്ടി ലോകത്ത് മുറവിളികളുയർന്നുകൊണ്ടിരിക്കും."

ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു.

അവനവനെ സ്നേഹിക്കാനും ബഹുമാനിക്കാനും അവസരമുള്ളിടത്തേ അസ്വാരസ്യങ്ങള്‍ കുറഞ്ഞിരിക്കൂ.... ആരും അടിച്ചമര്‍ത്തപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല.

ആശംസകള്‍.

MT Manaf said...

കളിയില്‍ ഒളിഞ്ഞു കിടക്കുന്ന കാര്യം
കാര്യമായി അവതരിപ്പിച്ചു ബെന്ചാലി
very good..

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

Related Posts Plugin for WordPress, Blogger...