വിദ്യാഭ്യാസം എന്നാൽ ജീവിത വ്യവഹാരത്തിനുള്ളതാണ്. ജീവിക്കുന്ന ചുറ്റുപാടുകൾ സ്ക്കൂളാക്കിമാറ്റുക. വിദ്യാഭ്യാസം എന്നു പറഞ്ഞാൽ ജീവിതത്തിലേക്കുള്ള തെയ്യാറെടുപ്പാണ്. അമേരിക്കൻ ഫിലോസഫർ John Dewey പറഞ്ഞു, വിദ്ധ്യാഭാസം എന്നാൽ അതു തന്നെയാണ് ജീവിതം എന്ന്. അതിനാൽ തന്നെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് നാം ബോധവാന്മാരുമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ജില്ലകളിൽ നിന്ന് ഇന്ന് റാങ്കുകാർ വരെ ഉയർന്നെഴുന്നേറ്റു വന്നു. അത് ആരെങ്കിലും മുമ്പ് ആക്ഷേപിച്ചത് പോലെ അന്യായമായ രീതിയിലൂടെ ഉയർന്നു വന്നതല്ല, വിദ്യയാണ് എല്ലാം എന്ന സമൂഹിക ബോധത്തിൽ നിന്നു ഉയർന്നു വന്നതാണ്.
കുഞ്ഞുങ്ങൾക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. വളരുന്നതോട് കൂടിയാണ് ശരീരിക ചലനങ്ങള്‍ പ്രത്യേകകായി ആവശ്യമുള്ള ഓരോ അവയവങ്ങളിലേക്കായി ചുരുക്കി കൊണ്ടു വളരുന്നത്. അതു പോലെ തന്നെയാണ് വിദ്യാഭ്യാസവും. കുട്ടികൾക്ക് ചെറുപ്രായത്തിൽ അവന്റെ മാനസികമായ വളർച്ചയുടെ ഭാഗമായി അവൻ ഈ ലോകത്ത് എങ്ങിനെയൊക്കെ ജീവിക്കണമെന്ന് പഠിക്കുന്ന സ്റ്റേജിൽ ഇന്നു നാം കുട്ടികളെ സ്കൂളിലേക്ക് വിടുന്നു. ലോകത്ത് എല്ലാ മനശാസ്ത്രവും പറയുന്നത് കുട്ടികളെ അഞ്ചുവയസിനു മുമ്പ് എഴുത്ത്, വായന, ലോജിക് തുടങ്ങിയ പഠിപ്പിക്കാന്‍ പാടില്ല എന്നാണ്. എന്നാൽ അതിനു ഘടകവിരുദ്ധമായി മൂന്നാം വയസ്സ് മുതല്‍ സ്കൂളിലേക്കയക്കുന്നു. പലപ്പോഴും രക്ഷിതാക്കളുടെ സൌകര്യങ്ങളാണ് പ്രീസ്ക്കൂളിലേക്കവരെ എത്തിക്കുന്നത്.
തുടക്കത്തിൽ ഒരൂ സ്വതന്ത്രനായി വളരാൻ വേണ്ടിയുള്ള അടിസ്ഥാന വിദ്യാഭ്യാസമാണ് നൽകുക. ഏതെങ്കിലും ഒന്നിൽ കാറ്റഗറൈസ് ചെയ്യാതെ കോമണായി മനുഷ്യരിൽ ആവശ്യമുള്ള കാര്യങ്ങൾ പഠിക്കുന്നു. അതിനുവേണ്ട രീതിയിലുള്ള പാഠ്യക്രമങ്ങളുമാണു സ്കൂൾ ജീവിതത്തിലുള്ളത്. സ്കൂൾ ജീവിതത്തോടെ കുട്ടികളുടെ ഇഛകൾ വേറ് തിരിഞ്ഞുവരുന്നു. ചിലർക്ക് അധ്യാപകനാവാനായിരിക്കാം ഇഷ്ടം, ചിലർക്ക് സ്പോർട്സിലായിരിക്കാം, ചിലർക്ക് എഞ്ചിനീയറിങ്ങിലായിരിക്കാം.. അങ്ങിനെ കുട്ടികളുടെ കഴിവുകൾ വ്യത്യസ്തമാണെന്നത് പോലെ തന്നെ അവരുടെ വിദ്യാഭ്യാസ സമീപനത്തിലും വ്യതിരിക്തത കാണുന്നു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ അഭിരുചികൾക്കനുസരിച്ച് ഉയർന്നു ചിന്തിക്കാൻ രക്ഷിതാക്കൾ തയ്യാറാകേണ്ടതുണ്ട്. ബുദ്ധിപരമായി ഏതെങ്കിലും ഒരു വിഷയത്തിൽ കോൺസ്ട്രേറ്റ് ചെയ്യാൻ മാത്രം അവൻ വളർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ രക്ഷിതാക്കൾ തയ്യാറായാൽ കുട്ടികളിലടങ്ങിയിരിക്കുന്ന ഇച്ചകളെ പൂർണ്ണമായും പുറത്തെടുത്ത് ഉയർത്തികൊണ്ട് വരാൻ കഴിയും. ഏതൊരൂ മേഖലയിലും ഇന്ന് ആവശ്യക്കാരുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾക്കപ്പുറം സാമൂഹിക ആവശ്യങ്ങളും നിറവേറ്റാൻ കഴിവുള്ളവരെയാണ് ഇന്നത്തെ കാലത്ത് വേണ്ടത്. കുട്ടികളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു അവരുടെ ശേഷികൾക്കനുസരിച്ചുള്ള പഠനങ്ങളും രീതികളുമാണ് സ്വീകരിക്കുന്നത് എങ്കിൽ മനസംഘർഷമില്ലാത്തവരായി അവരെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയും. നമ്മുടെ ഇഷ്ടങ്ങൾ നടപ്പിലാക്കാനുള്ളതാണ് നമ്മുടെ കുഞ്ഞുങ്ങളെന്നു കരുതി മെഡിസിനും എഞ്ചിനീയറിങിനുമായി നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. നമ്മൾക്ക് പഠികാനുള്ള സൌകര്യങ്ങളില്ലായിരുന്നു, നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു വേണ്ട എല്ലാവിധ സൌകര്യങ്ങളും ചെയ്ത് കൊടുക്കണം എന്ന വാശി നല്ലതാണെങ്കിലും നമ്മുടെ ഇച്ഛകൾക്കനുസരിച്ച് വിഷയങ്ങൾ സെലക്ട് ചെയ്ത് അതവൻ പഠിക്കണമെന്ന് നിർബന്ധിക്കുനത് പീഢനമാണ്.
കുട്ടികൾക്ക് ബിസിനസ് മേഖലയാണ് ഇഷടമെങ്കിൽ ബിസിനസ് മേഖലയിലേക്കു തിരിച്ചുവിടുക. അതിനനുസൃതമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അതിലായിരിക്കും അവന്റെ ഔട്ട് പുട്ട് ഏറ്റവും കൂടുതൽ ലഭിക്കുക. അതിനു പകരം ഇന്ന് സാമ്പത്തികമായി അത്യാവശ്യം ഉയർന്നു നിൽക്കുന്നവരിൽ കാണാൻ കഴിയുന്ന ഒരു ട്രെന്റുണ്ട്, കുട്ടികള്‍ എഞ്ചിനീയറാണ്, മേഡിസിനാണ് പഠിക്കുന്നത് എന്നു പറയാൻ വേണ്ടി മാത്രം ഇഷ്ടമില്ലാത്തവരെ, അനർഹരായവരെ കാശ് കൊടുത്ത് പഠിപ്പിക്കുന്നു. അത്തരം കുട്ടികൾ മാനസ്സിക പീഡകൾക്കിരയായി ‘ബിസിനസ് വിദ്യാഭ്യാസ’ സമ്പ്രദായത്തിലൂടെ ലക്ഷ്യത്തിലെത്തിയാൽ തന്നെ ശരിയായ ഔട്ട്പുട്ട് സമൂഹത്തിന് ലഭിക്കില്ല.
ഓരോ കുഞ്ഞിനും ഓരൊ കഴിവുണ്ട്. അവൻ ഏതൊക്കെ മേഖലയില്‍ തിളങ്ങുമെന്ന് മുങ്കൂട്ടി പറയാൻ കഴിയില്ല. അതിനാൽ കുഞ്ഞുങ്ങളുടെ കഴിവിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ലക്ഷ്യത്തിലെത്തിക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കെണ്ടത്. അതിനു മോഹവാഗ്ദാനങ്ങളിറക്കരുത്. എഞ്ചിനീയറിങിനു കിട്ടിയാല്‍ ക്മ്പ്യൂട്ടറും എന്ട്രൻസിനു കിട്ടിയാൽ ബൈക്ക് എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വീണ് അവൻ സ്വയം ഒരു ഡൈവേർഷനു തയ്യാറായേക്കാം. അന്നാൽ അവരെ മാറ്റി ചിന്തിപ്പിക്കുന്നതിന് മുമ്പ് അവരിലടങ്ങിയ കഴിവുകളെ അറിയുകയും ആ കഴിവുകളെ എങ്ങിനെ, ഏതു രീതിയിൽ പോസിറ്റീവായ് ഉയർത്തികൊണ്ട് വരാമെന്നു ചിന്തിക്കുകയും ചെയ്താൽ ഒരു പക്ഷെ പ്രസ്തുത മേഖലയിൽ ഏറെ തിളങ്ങുന്നവനായിരിക്കും. അതിനാൽ നമ്മുടെ മോഹവാഗ്ദാനങ്ങൾ സന്ദർഭങ്ങൾ നോക്കാതെ ചൊരിഞ്ഞു കൊടുക്കാൻ പാടില്ല. ഇനി സന്ദർഭങ്ങൾക്കനുസരിച്ച് കൊടുക്കുകയാണെങ്കിൽ തന്നെ കണ്ടീഷനുകളിൽ വെച്ചായിരിക്കണം. എന്റെ കുട്ടി നന്മയെ ചെയ്യൂ എന്നു പറഞ്ഞ് അഴിച്ച് വിടുന്നത് ശരിയല്ല. നല്ല ഇന്റലാക്ച്വലായ കുട്ടികൾക്ക് ഉയർന്നു വരാൻ എത്രയോ ഫീൽഡുകളുണ്ട്. ഐ.എ.എസ്, ഐ.പി.എസ്, തുടങ്ങിയ ഉന്നത മേഖലകളിലെത്താനു തിളങ്ങാനും കഴിവുള്ള കുട്ടികളെയായിരിക്കും ഒരു പക്ഷെ നിർബബന്ധിത ഗതിമാറ്റത്തിലൂടെ നഷ്ടമാകുന്നത്. അതിനാൽ കുട്ടികളിലടങ്ങിയ വാസനകളെ കണ്ടറിയാനും ഇഷ്ടത്തിനനുസരിച്ച് വളരാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കികൊടുക്കുക. അതിനുവേണ്ടി കൌൺസിലിങ് സെന്ററുകളെ ഉപയോഗപെടുത്തുകയും ചെയ്യുക.
കുട്ടികളുടെ ക്രിയേറ്റിവിറ്റി ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും സാഹചര്യങ്ങളാണ് മാറ്റങ്ങളുണ്ടാക്കുന്നത്. ഗൾഫിൽ ഒറ്റപെട്ട് ജീവിക്കുന്ന കുട്ടികൾക്ക് ഒരു പക്ഷെ നാട്ടിലെ റോഡ് മുറിച്ചു കടക്കാൻ രക്ഷിതാക്കളുടെ കൈ പിടിക്കേണ്ടിവരും. എന്നാൽ നാട്ടിൽ വളരുന്ന കുട്ടി ചൊവ്വയിൽ പോയിവരാൻ പറഞ്ഞാലും മാർഗ്ഗങ്ങളുണ്ടെങ്കിൽ അത് തരണം ചെയ്യാനുള്ള തന്റേടം കാണിക്കും. ഈ കുട്ടികളാണ് നാളെ ലോകത്ത് ലീഡർമാരായി വരാനുള്ളത്. ലീഡർ എന്നു പറഞ്ഞാൽ രാഷ്ട്രത്തിന്റേതാകാം സമൂഹത്തിന്റെതാകാം ഏറ്റവും കുറഞ്ഞത് സ്വന്തം കുടുംബത്തിന്റെ ലിഡറെങ്കിലുമാവാൻ കഴിയുന്നവനാകണമെങ്കിൽ ചുറ്റുപാടുകളെ കണ്ടറിഞ്ഞു ജീവിക്കുന്നവനെ കഴിയൂ. ലീഡറിന് 64 ലക്ഷത്തോളം വ്യത്യസ്ഥ ഡെഫനിഷൻസ് ഉണ്ട്. ഒരു വ്യക്തി ഏതെങ്കിലുമൊരൂ മേഖലയിൽ ലീഡറാകാതെ ജീവിക്കാൻ സാധ്യമല്ല. ഒരിക്കല്‍ ഒരു നേതൃത്വത്തിലുള്ള ഒരാളോട് തന്റെ നേതൃപാടവത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മടിയെ ഉപയോഗപെടുത്താനുള്ള സാമർത്ഥ്യമാണ് ഞാൻ സ്വീകരിക്കുന്നത് എന്ന്. ഒരു മടിയൻ ലേസിയായി എത്രയും എളുപ്പമുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. അതൊരൂ ക്രിയേറ്റിവിറ്റിയുടെ ഭാഗമാണ്. അലസത കാണിക്കുന്നവരെ ഉപയോഗപെടുത്തുന്നതും അലസത കാണിക്കുന്നവർ ആ ഒരു ലക്ഷ്യത്തിൽ നിന്നും എത്രയും വേഗം രക്ഷപെടാനുള്ള മാർഗ്ഗം സ്വീകരിക്കുന്നതും വ്യത്യസ്ത ക്രിയെറ്റിവിറ്റിയാണ്. അലസത നല്ലതല്ല, എന്നാൽ അലസത കാണിക്കുന്നവരിലടങ്ങിയ ക്രിയേറ്റിവിറ്റി കണ്ടെത്തി അതിനെ വളർത്തിയാൽ അലസതയും മാറും, ആ രംഗത്ത് അവൻ തിളങ്ങുകയും ചെയ്യും. നഷ്ടത്തിലായ സ്ഥാപനത്തെ സാമ്പത്തികമായി വിജയത്തിലെത്തിക്കുന്നതെങ്ങിനെ എന്ന് പഠിക്കാന്‍ ഹാർവാഡ് യൂണിവേർസിറ്റി വന്നത് അന്ന് ഫോക്സ് മാഗസിനില്‍ തിരഞ്ഞെടുത്ത തിളങ്ങുന്ന 36ളം ഇന്ത്യക്കാരുടെ അടുത്തേക്കല്ല, കാലികളെ മേക്കുന്ന യാദവ് കുടുംബത്തിൽ പെട്ട, കാലികളുടെ കൂടെ വളർന്ന , എന്നാൽ ഐ.ഐ.എമിലെ റഗുലർ വിസിറ്റിങ് പ്രഫസറായ, റെയിൽ വേയ് മന്ത്രിയായിരുന്ന ലാലുപ്രസാസ് യാദവിന്റെ അടുത്തേക്കാണ് പോയത്. ഇന്ത്യൻ റെയിൽവെ സാമ്പത്തികമായി വിജയത്തിലെത്തിയച്ചത് അദ്ദേഹത്തിനെ നേട്ടമായിരുന്നു.
ആയതിനാൽ കുട്ടികളുടെ ഇച്ഛക്ക് വിടുക എന്നാൽ അവർക്ക് ബുദ്ധിമുട്ടുള്ളത് പഠിപ്പിക്കാതെ ഒഴിവാക്കുക എന്നല്ല. കഴിവുകളെ കണ്ടെത്തുക എന്നതാണ്. ബുദ്ധിമുട്ടുകളെ കണ്ടെത്തി അതിനെ എളുപ്പമാക്കുന്ന രീതികൾ അവർക്ക് പഠിപ്പിച്ച് കൊടുക്കണം. ഒരു പക്ഷെ ജീവിതത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിപ്പിച്ച് കൊടുക്കേണ്ടത് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും പോസിറ്റീവായി കൊണ്ടുവരാനുമാണ് എന്നാലെ ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടാനും ഉപയോഗപെടുത്താൻ അവർക്ക് കഴിയൂ. എളുപ്പമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും പറയേണ്ടതില്ല, ജീവിതത്തിലും അങ്ങിനെ തന്നെ.
ഇന്ന് പുറത്തിറങ്ങിയ വർത്തമാനം ആഴ്ച്ചപതിപ്പിലെ ഫോകസ് കോളത്തിൽ പ്രസിദ്ധീകരിച്ചത്
Click to enlarge
48 comments:
jeevithathile budhimuttukalekkurichum, thettukale manassilakkanum thanneyanu padippikkendathu..... bhavukangal........
പ്രസക്തമായ ചിന്തകളിലൂടെ വളര ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ്.
അവരുടെ അഭിരുചിക്കും താല്പര്യത്തിനും അനുസരിച്ച് വളര്‍ത്തുക. കൂടെ നമ്മുടെ ശ്രദ്ധയും.
"ഒരു പക്ഷെ ജീവിതത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ പഠിപ്പിച്ച് കൊടുക്കേണ്ടത് ബുദ്ധിമുട്ടുകളെ തരണം ചെയ്യാനും പോസിറ്റീവായി കൊണ്ടുവരാനുമാണ് എന്നാലെ ജീവിതത്തിൽ ബുദ്ധിമുട്ടുകളെ നേരിടാനും ഉപയോഗപെടുത്താൻ അവർക്ക് കഴിയൂ. എളുപ്പമുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും പറയേണ്ടതില്ല, ജീവിതത്തിലും അങ്ങിനെ തന്നെ"
ഈ വരികള്‍ ഒന്നൂടെ എടുത്തെഴുതുന്നു.
മികച്ച ലേഖനം
അഭിനന്ദനങ്ങള്‍
വളരെ പ്രസക്തമായ ഒരു വിഷയം തന്നെയാണ് ഇത്. 9 -10 ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അഭിരുരുച്ചി നിര്‍ണ്ണയിച്ചു കൊണ്ട് ആ കുട്ടിയെ വിദ്യാഭ്യാസത്തിന്റെ ഏത് ദിശയിലേക്കു തിരിച്ചു വിടണം എന്ന് തീരുമാനിക്കാന്‍ ഇന്ന് സാധിക്കും. differential aptitude test പൊലുല്ലതിലൂടെ ഇത് തിരിച്ചറിയാന്‍ കഴിയും. അയല്പക്കത്തെ കുട്ടി പോകുന്ന കൊല്ലെജിലേക്ക് എന്റെ മകനും പോകട്ടെ എന്ന സാധാരണകാരനായ രക്ഷാകര്‍ത്താവിന്റെ മകനും ദിശാ ബോധം നഷ്ടപ്പെട്ടു പോകുന്നു. മാറുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ ലക്ഷ്യം ഉണ്ടാക്കിയെടുത് അതിനു വേണ്ടി ശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പല training course കളും ഇന്ന് നമ്മുടെ ചുറ്റുപാടില്‍ ഉണ്ട്. പക്ഷെ അത് കാണാതെ പോകുന്നു. കണ്ടെത്തിയാല്‍ അതിലെ ആദ്യത്തെ session തന്നെ രക്ഷാകര്താക്കല്ക്കുള്ളതാണ്. അവിടെ നിന്നും തുടങ്ങണം ഈ ലക്ഷ്യ ബോധം.. വളരെ നല്ല വിഷയമായിരിക്കുന്നു ഇക്ക ഈ പോസ്റ്റ് ..
ഇപ്പോഴത്തെ കുട്ടികളില്‍ മിക്കവര്‍ക്കും സ്വന്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്.അവരുടെ അഭിരുചികള്‍ രക്ഷകര്ത്താക്കള്മായി പങ്കുവെക്കുകയും അവനവന്റെ കഴിവിന് അനുസ്രിതമായ പഠന രീതി തിരഞ്ഞെടുക്കുകയും ചെയ്യുക.ലേഖനം രക്ഷിതാക്കള്‍ക്കൊരു മുന്നറിയിപ്പാകട്ടെ..
എന്റെ ഉമ്മാക്കിത് നന്നായി ഉപകരിക്കും..ഞാന്‍ കൊടുക്കട്ടെ..
Timely & Informative.
Excellent Article.
Outstanding Caliber!!!
കുട്ടികളുടെ ഇച്ഛക്ക് വിടുക education.... correct!!!!!!
കുട്ടികള്‍ വളരുന്ന സാഹചര്യമാണ് എല്ലാറ്റിനും നിദാനം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അവരുടെ കാര്യക്ഷമായ ബുദ്ധി വളര്‍ച്ചയ്ക്ക് സഹായകമാകുന്നത് മാതാപിതാക്കള്‍ യതാ സമയത്ത് ചെയ്തു കൊടുക്കുക അത്രയേ വേണ്ടു. തണലില്‍ വളരുന്ന മരം എന്നും തണല്‍ ആഗ്രഹിക്കും. വെയില് കണ്ടാല്‍ വാടും
പ്രസക്തമായ ലേഖനം. ഇന്നത്തെ കുട്ടികളില്‍ സ്വയം എന്തെങ്കിലും തീരുമാനിക്കാനോ അറിഞ്ഞു ചെയ്യാനോ ഉള്ള കഴിവുകള്‍ കുറവ് തന്നെയാണ്. അത് വിദ്യാഭ്യാസ രീതിയുടെയും മാതാപിതാക്കളുടെ ആഗ്രങ്ങളുടെയും ഫലമാണ് എന്ന് തന്നെ തോന്നുന്നു. ലേഖനത്തില്‍ പറഞ്ഞത് പോലെ ഒരു കുട്ടി പഠിക്കുമ്പോള്‍ ഇരുപത്തിനാല് മണിക്കൂറും പഠിച്ച് കൊണ്ടിരിക്കണം എന്നാ മാതാപിതാക്കളുടെ നിര്‍ബന്ധം അവരെ വലിയ സമ്മര്‍ദത്തില്‍ പെടുത്തുന്നുണ്ട്. കാര്യമായ ഒരു ചിന്ത ഈ രംഗത്ത് അനിവാര്യമാണ്.
ആദ്യഭാഗത്ത് മൂന്നാം ക്ലാസ് മുതല്‍ എന്നെഴുതിയത് മൂന്നു വയസ്സ് മുതല്‍ എന്നല്ലേ.
ഗൌരവതരമായ ഒരു ലേഖനം. ജീവപര്യന്തം വിദ്യാര്‍ഥി.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള മേഖലയിലേക്ക് അവരെവിടുക.അതാണ് നല്ലത്.
@ പട്ടേപ്പാടം റാംജി : പിശക് ശ്രദ്ധയില്‍ പടുത്തിയതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
വളരെ പ്രസക്തമായ ഒരു സംഗതി തന്നെയാണ് ഈ വിഷയം കേട്ടൊ...
ഇവിടെ ബിലാത്തിയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അഭിരുരുച്ചി നിര്‍ണ്ണയിച്ചു കൊണ്ട് ആ കുട്ടിയെ വിദ്യാഭ്യാസത്തിന്റെ ഏത് ദിശയിലേക്കു തിരിച്ചു വിടണം എന്ന് തീരുമാനിക്കലാണ് അവന്റെ പ്രാഥമിക വിദ്യഭ്യാസം തൊട്ട് അദ്ധ്യാപകർ ശ്രദ്ധിക്കുക..
പന്ത് കളിയാണെങ്കിൽ അത്,കലയാണെങ്കിൽ അത്,...അങ്ങിനെ ആ വിഷയങ്ങൾക്കുള്ള കോച്ചിങ്ങ് ചെറുപ്പം മുതൽ ഇവർ ഇവിടെ കൊടൂത്തുവരുന്നൂ
ഈ ലേഖനം എല്ലാ മാതാപിതാക്കളും വായിച്ചിരിക്കേണ്ട ഒന്നാണ്. അതുകൊണ്ടു ഇത് ബ്ലോഗില്‍ മാത്രം ഒതുങ്ങാതെ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
എന്തോ ഈ ലേഖനത്തിൽ, വായിക്കാത്തതോ, കേൾക്കാത്തതോ ആയ ഒന്നും തന്നെ കണ്ടില്ല. :(
പല തവണ നമ്മുടെ മാഗസനിലുകളിൽ വായിച്ച കാര്യങ്ങൾ. കുറച്ച് കൂടി ഗവേഷണം നടത്തി, പഠിച്ച ശേഷം എഴുതാമായിരുന്നു.
നല്ല ലേഖനം .........ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
@ Sabu M H : പലരും പറഞ്ഞതും കേട്ടതുനെല്ലാം തന്നെയാണ് ഞാൻ എഴുതിയിരിക്കുന്നത്. കേൾക്കാത്തവർ കേൾക്കട്ടെ, അറിയട്ടെ..
വിദ്യാഭ്യാസ വിഷയത്തിൽ ലോകത്ത് എത്രയോ പ്രഗൽഭര് ഗവേഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഉരുത്തിരിഞ്ഞ രീതികൾക്കപ്പുറം എന്തെങ്കിലും പുതുതായി കൊണ്ട് വരാൻ മാത്രം കഴിവ് എനിക്കില്ല.
വളരെ പ്രസക്തമായ ചിന്ത മക്കളില്‍ അമിത ആത്മ വിശ്വാസം ഉള്ള മാതാ പിതാക്കള്‍ കണ്ടിരിക്കേണ്ട ഒരു ലേഖനം
ഇങ്ങിനെ പറയാന്‍ എളുപ്പമാണ്..ആര് പ്രവര്‍ത്തിക്കും പ്രിയ ബെന്ചാലീ.....?
വളരെ കാര്യമാത്ര പ്രസക്തമായ പോസ്റ്റ്...നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറ്റേണ്ടത്...കുട്ടികളെ അവരുടെ ഇച്ഛയ്ക്കനുസരിച്ച് പഠിക്കാൻ അനുവദിക്കും എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും ആർട്സിലും കലാരംഗത്തുമൊക്കെ താല്പര്യം കാട്ടുന്ന എത്ര കുട്ടികൾക്കാണ് അതിനുള്ള അവസരം കിട്ടുന്നതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു...കുട്ടികളുടെ അഭിരുചിയറിഞ്ഞു മുന്നോട്ട് നയിച്ചാലേ അവർ ജീവിത വിജയത്തിലെത്തുവെന്നത് തർക്കമറ്റ കാര്യം തന്നെ..
(അക്ഷരത്തെറ്റുകൾ കണ്ട പോലെ)
വളര പ്രസക്തമായ ലേഘനം
കാലിക പ്രസക്തമായ , ഈടുറ്റ ഒരു പോസ്ടാണ് ഇത്. അമിത ശ്രദ്ധ കൊണ്ടും അമിത ഉത്കണ്ട കൊണ്ടും മാതാപിതാക്കള്‍ തന്നെ സ്വന്തം മക്കളെ ഒന്നിനും കൊള്ളാത്തവര്‍ ആക്കുന്ന ഇന്നത്തെ അവസ്ഥ ഭയാനകം ആണ്.പ്രതേകിച്ചും കേരളത്തില്‍.
തീർച്ചയായും വളരെ വിലപ്പെട്ട ലേഖനം,പ്രസക്തമായ ചിന്ത.അഭിനന്ദനങ്ങൾ.
>>കുട്ടികളിലടങ്ങിയ വാസനകളെ കണ്ടറിയാനും ഇഷ്ടത്തിനനുസരിച്ച് വളരാനുള്ള സാഹചര്യങ്ങൾ നാം ഒരുക്കികൊടുക്കുക<<<.
അതാണ് അഭികാമ്യം. തീര്‍ത്തും യോജിക്കുന്നു. ലേഖനം കാര്യങ്ങളെ വസ്തുനിഷ്ടമായി അപഗ്രഥിക്കുകയും ദിശാബോധം നല്‍കുകയും ചെയ്യുന്നു. നീം ജീവിക്കുന്ന രീതിയാലാണ് കാര്യങ്ങള്‍ നീക്കേണ്ടത്. രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍.
"Education is the movement from darkness to light"
കുട്ടികളുടെ അഭിരുചിയേക്കാള്‍ മാതാപിതാക്കളുടെ അഭിമാന പ്രശ്നമാണ് ഇന്നിപ്പോള്‍ പലര്‍ക്കും പ്രധാനം! പഠിപ്പിക്കേണ്ടതെങ്ങിനെയെന്നു നാമോരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു.
പ്രസക്തമായ ലേഖനം.
ഇടയ്ക്കു ചില നമ്പരുകള്‍ കാണുന്നു (402,64, 368, 63 R3 തുടങ്ങി കുറെ!) അക്ഷരത്തെറ്റാണോ അതോ എന്റെ കംബ്യൂട്ടറിന്റെ കുഴപ്പമോ?!!
@ തെച്ചിക്കോടന് : പൊസ്റ്റിൽ ചില ടെക്സ്റ്റുകൾ തെറ്റായി വന്നപ്പോൾ പോസ്റ്റ് എഡിറ്റു ചെയ്തു. അതിനു ശേഷവും ചില ചില്ലക്ഷരങ്ങൾ മാറി നമ്പറുകൾ പ്രത്യക്ഷപെട്ടത് കണ്ടു. എങ്ങിനെ സംഭവിച്ചു എന്നറിയില്ല. തിരുത്തിയിട്ടുണ്ട്.
വിദ്യ മറക്കപ്പെട്ടതും സൃഷ്ടിക്കാപ്പെട്ടതുമായ ഒരു നിധിയാണ്. ആ അത്ഭുത നിധിയുടെ ഖനനം നടത്തേണ്ടതും നടക്കേണ്ടതും പഠിതാവിന്റെ സ്വതന്ത്ര മനസ്സുകളിലാണ്. ഖനനത്തിന്നാവശ്യമായ ആയുധങ്ങളായി ഉപയോഗിക്കപ്പെടെണ്ടത് ശരിയായ സംശയങ്ങളെയും ജിഞാസയെയും ആവണം. വാസ്തവത്തില്‍.ഈ ആയുധങ്ങളെ പരിശീലിപ്പിക്കേണ്ടതും പ്രയോഗിക്കെണ്ടതും അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചുമായിരിക്കണം. ഗുരുക്കന്മാരും ശിഷ്യരും ഇതനുവദിക്കപ്പെടെണ്ടതുമാണ്. പക്ഷെ, പലപ്പഴും ഇതനുവടിക്കപ്പെടുന്നില്ലാ.. അതിന്റെ വ്യത്യസ്തമായ കാരണങ്ങളെയാണ് ലേഖകന്‍ സുദീര്‍ഘമായി പറഞ്ഞു വെച്ചിരിക്കുന്നത്.
ഈ നല്ല ശ്രമത്തിന് അഭിനന്ദനം .
{വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ലേഖനം കുറിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍ . താമസിയാതെ വിശദമായി എന്റെ തൌദാരത്തിലൂടെ ഞാന്‍ എന്റെ നിരീക്ഷണങ്ങളും പങ്കു വെക്കുന്നതാണ്.}
പ്രസക്തമായ ലേഖനം. അവധി കഴിഞ്ഞ് സ്കൂളുകള്‍ തുടങ്ങുന്ന വേളയില്‍ ഈ ഒരു പോസ്റ്റ് ഇട്ടതും പ്രസിധീകരിച്ചതും നന്നായി.
ഈ വിഷയം വളരെ ഭംഗിയായി 'Tare Zameen Par' '3 Idiots' എന്നീ സിനിമകളില്‍ പറയുന്നുണ്ട്. കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. പിറന്നുവീണ കുഞ്ഞിനെ നോക്കി 'mera betta engineer banega' എന്ന് പറയുന്ന അച്ഛന് (സിനിമയിലെ ഒരു സീന്‍)
ആശംസകള്‍..
വളരെ പ്രസക്തമായ ലേഖനം.........
അവസരോചിതമായ പോസ്റ്റ്.
കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ മാത്രം മിടുക്കന്മാരും മിടുക്കികളും എന്ന ഒരു ചിന്താഗതി നമ്മുടെ സമൂഹത്തിന്റെ മനസ്സില്‍ നിന്നും പോകാത്ത കാലത്തോളം കാര്യങ്ങളൊക്കെ പഴയപടി തന്നെ പോകും.മെക്കാനിക് എഞ്ചിനീയറിംഗ് എന്താണെന്ന് കേള്‍ക്കാത്തവര്‍ ചിലപ്പോള്‍ ആ വിഷയത്തില്‍ അഗ്രഗണ്യര്‍ ആയിരിക്കും.പക്ഷെ,നമ്മള് അവരെ അംഗീകരിക്കണമെങ്കില്‍ ഒരു ഡിഗ്രി കൈയ്യില്‍ വേണം.
അഭിനന്ദനമർഹിക്കുന്ന പോസ്റ്റ്..കുട്ടികളെ എങ്ങിനെ വളർത്തണം എന്നതു ഞാനിതിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നു..
അഭിനന്ദനം ബെന്ചാലി ..
ഇത് പലര്‍ക്കും പ്രയോജനപ്പെടും ..
പ്രാവര്തികാം എത്ര കണ്ടു ആക്കാന്‍ കഴിയും
എന്നത് ചിന്ത വിഷയം ആണെങ്കിലും ..
സാബു പറഞ്ഞത് സത്യം തന്നെ ..പക്ഷെ
ബെന്ജലിയുടെ മറുപടി വേറൊരു സത്യവും
.കുറച്ചു എങ്കിലും അറിയുന്നവര്‍ ഒന്നും
മിണ്ടാതിരുന്നാല്‍ കുറച്ചു പോലും അറിയാത്ത
മറ്റുള്ളവര്‍ എങ്ങനെ അറിയും ..?!!
പണം മുടക്കാനുള്ളവർ ചെലവ് കൂടിയ വിദ്യാഭ്യാസത്തിനും അതിനു കഴിവില്ലാത്തവർ അത് കണ്ട് ബാങ്ക് വായ്പയെടുത്ത് അതേ കോഴ്സിനു തന്നെ അയക്കുന്ന കാഴ്ചയാണിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ ഇച്ഛയ്ക്കൊപ്പം നല്ല മാർഗ്ഗനിർദ്ദേശവും കൊടുത്താൽ വിജയത്തിലേക്കുള്ള വഴിയിലെത്തും.
കാലികപ്രസക്തിയുള്ള പോസ്റ്റ്. നന്ദി.
ഒരു കൊച്ചു കാട്ടാളനെ ഒന്നാന്തരമൊരു മനുഷ്യനാക്കുന്ന പക്രിയയാണ് വിദ്യഭ്യാസമെങ്കില് അതിന്റെ ചില സാങ്കേതിക മാറ്റങ്ങള്‍ അനിവാര്യതയാണ്. നന്നായി പറഞ്ഞ ഈ പോസ്റ്റ് തികച്ചും പഠനാര്‍ഹം തന്നെ.
>>>അലസത കാണിക്കുന്നവരെ ഉപയോഗപെടുത്തുന്നതും അലസത കാണിക്കുന്നവർ ആ ഒരു ലക്ഷ്യത്തിൽ നിന്നും എത്രയും വേഗം രക്ഷപെടാനുള്ള മാർഗ്ഗം സ്വീകരിക്കുന്നതും വ്യത്യസ്ത ക്രിയെറ്റിവിറ്റിയാണ്. അലസത നല്ലതല്ല, എന്നാൽ അലസത കാണിക്കുന്നവരിലടങ്ങിയ ക്രിയേറ്റിവിറ്റി കണ്ടെത്തി അതിനെ വളർത്തിയാൽ അലസതയും മാറും, ആ രംഗത്ത് അവൻ തിളങ്ങുകയും ചെയ്യും.<<<
ശ്രദ്ധേയമായ വിലയിരുത്തല്‍.. നന്നായി എഴുതി.
അറിവും വിജ്ഞാനവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട് എന്നത് ആരും തിരിച്ചറിയുന്നില്ല .
കടല്‍ തീരത്ത് പോയി നില്ക്കുന്ന വിദ്യാര്‍ത്ഥി കടലിന്റെ മുകള്‍ പരപ്പ് മാത്രമേ കാണുന്നുള്ളൂ. കടലിന്ടയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ഭുതങ്ങളെ അവന് കാണുന്നില്ല. കരയുന്ന കുട്ടി മൂക്ക് തുടക്കുന്നതെന്തിനു എന്നത് അവന്റെ വിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചോദ്യവും ഉത്തരവും മാത്രം. അതുകൊണ്ടുതന്നെ കരയുന്ന കുട്ടിയെ കാണുമ്പോള്‍ അവന് നോക്കുന്നത് കുട്ടി മൂക്ക് തുടക്കുന്നുണ്ടോ എന്ന് മാത്രമാണ്. കുട്ടി എന്തിനു കരയുന്നു എന്നത് അവന്റെ വിഞാനത്തിന്റെ പരിതിയില്‍ പെടുന്നില്ല. ദിവസങ്ങളോളം പട്ടിണി കിടന്നിട്ടു വിശപ്പ് സഹിക്കാന്‍ പറ്റാതെയാണ് അവന് കരയുന്നത് എന്നത് സഹജീവിയെ ക്കുറിച്ചു അറിവ് നഷ്ടപെട്ട ഒരാള്‍ക്ക് മനസ്സിലാവില്ല. വെള്ളം നിറഞ്ഞു നില്ക്കുന്ന തോടിന്റെ സൈഡിലൂടെ നടന്നു പോകുന്ന വൃദ്ധന് തോട്ടിലേക്ക് വീണാല്‍ അത് കണ്ടു നില്ക്കുന്ന വിദ്യാര്‍ത്ഥി ചിന്തിക്കുന്നത് നിറഞ്ഞുനില്ക്കുന്ന തോട്ടിലേക്ക് വൃദ്ധന് വീണപ്പോള്‍ കവിഞ്ഞുപോയ വെള്ളത്തിന്റെ പിണ്ഡവും (മാസ്) വൃദ്ധന്റെ പിണ്ഡവും തുല്യമാണെന്ന കേവല വിജ്ഞാനം മാത്രമാണ്. അയാള്‍ വൃദ്ധനാണെന്നും അയാളുടെ ജീവന് രക്ഷിക്കേണ്ടതാണെന്നുമുള്ള അറിവ് അവനു ലഭിക്കുന്നില്ല എന്നത് ദുഖ:കരമാണ്. ട്രെയിനില്‍ സഹയാത്രക്കാരിയെ പീഡിപ്പിക്കുകയും കാമവെറിയന്‍ ട്രാക്കിലേക്ക് തള്ളിയിടുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്തത് അയാള്‍ കേവലം അക്കാദമിക്ക് വാല്യുവുള്ള ഒരു യാത്രക്കാരന് ആയതിനാലാണ് , റോഡില്‍ അക്സിടന്റില്‍ പെട്ട് മരണ വെപ്രാളം കാണിക്കുന്നത് കണ്ടിട്ടും അയാളെ ഹോസ്പിറ്റലില്‍ എത്തിക്കാതെ അത് കാമറയിലും മൊബൈലിലും പകര്‍ത്തി ആസ്വദിക്കുന്നത് വിദ്യാസമ്പന്നരായ പുതു തലമുറയാണ് . വിദ്യാഭ്യാസത്തിന്റെ കാമ്പ് നഷ്ടപെട്ട ഒരു തല മുറയില്‍ നിന്നും ഇതിനെക്കാള്‍ ഭയാനകമായ് കാഴ്ചകള്‍ കാണാന്‍ സാധിക്കും
എത്തിപ്പെടാന്‍ വൈകി. വളരെ ചിന്തോദ്ദീപകവും പ്രാവര്ത്തികയോഗ്യവുമായ ലേഖനം. നന്ദി
@ ബെഞ്ചാലി
i agree with you.
കേള്‍ക്കാത്തത് മാത്രം എഴുതുന്നതിലല്ല കാര്യം. ചില കാര്യങ്ങള്‍ എത്ര കേട്ടാലും പിന്നെയും ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്. അതില്‍ മുഖ്യമാണ് കുട്ടികളെ വളര്‍ത്തലും പഠിപ്പിക്കലും. ഇത് പറഞ്ഞതും കേട്ടതും ആണെന്ന് കരുതി നിര്‍ത്തേണ്ട വിഷയമേയല്ല. നന്നായി പറഞ്ഞു .
വളരെ കാര്യമാത്രപ്രസക്തമായ നല്ലൊരു ലേഖനം.
കൂടുതല്‍ പ്രതീക്ഷകളോടെ.
വിദ്യഭ്യാസം കച്ചവടമാക്കിയ ഒരു സംസ്കാരത്തിൽജീവിക്കുന്ന നമ്മൾ കുട്ടിപിറക്കുമ്പോൾ തന്നെ അടുത്തദിവസമുതലുള്ള ക്ലാസുകൾ അവനു പറഞ്ഞു കൊടുക്കുന്നു. അതിനുവേണ്ടിയുള്ള സെന്ററുകൾ തുറക്കുന്നു. കുട്ടികളെ അവിടെ ഏൽപ്പിക്കുന്ന അച്ഛനമ്മമാരല്ലേ നമ്മൾ.ഒക്കെ നമ്മുടെ സൌകര്യങ്ങളല്ലേ
തുടക്കം മുതൽ ഒടുക്കം വരെ വളരെ ശ്രദ്ധാപൂർവ്വം വായിച്ചു.
എല്ലാ മാതാപിതാക്കളും മനസ്സിരുത്തി ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണിത്.
വ്യക്തമായി തന്നെ കാര്യ്ങൾ അവതരിപ്പിച്ചു.
നന്നായി.
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു....പാശ്ചാത്യ രാജ്യങ്ങളില്‍ തികച്ചും വ്യത്യസ്തമായ പഠന രീതികളാണ്...അത് കൊണ്ടാണ് അവിടെ ആളുകള്‍ കൂടുതല്‍ ക്രിയേറ്റീവ് ആകുന്നതും...അടുത്ത തലമുറകളില്‍ ഇത് കൂടുതല്‍ കാണപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ...
@ബെഞ്ചാലി
നന്നായി എഴുതി,
കേട്ടതും കേള്‍ക്കേണ്ടതും വീണ്ടും വീണ്ടും കേട്ട്/വായിച്ചു കൊണ്ടിരിക്കെണ്ടാതുമായ ലേഖനം.
ഒരു കുട്ടിക്ക് ഒരു പ്രത്യേക വിഷയത്തിലുള്ള അഭിരുചിയെക്കാള്‍ അതു പഠിച്ചാല്‍ കിട്ടുന്ന ജോലിയുടെ ശമ്പളത്തിലെ അക്കങ്ങളുടെ എണ്ണത്തിന് പ്രാധാന്യം നല്‍കിയുള്ള വിദ്യാഭ്യാസ സംസ്കാരം ഒട്ടും ഭൂഷണമല്ല.
പല അപാകതകളും ഉണ്ടെങ്കിലും, കേട്ടറിവ് വച്ച്, പാശ്ചാത്യ വിദ്യാഭ്യാസ രീതി പലപ്പോഴും മികച്ചതായി പലപ്പോഴും തോന്നാറുണ്ട്. ഒരു പാശ്ചാത്യ യൂനിവേര്സിടിയില് അധ്യാപനം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ആ തോന്നല്‍ കുറെയൊക്കെ ശരിയാണെന്നും ഇപ്പോള്‍ ബോധ്യമായി.
=+=
ഞാന്‍ പഠിക്കുന്ന സമയത്ത് ഇരുപതു ശതമാനത്തില്‍ താഴെ മാത്രം SSLC വിജയ ശതമാനമുള്ള ഞങ്ങളുടെ സ്കൂളില ഉര്‍ദു മാഷ് സ്ഥിരമായി പറയുന്ന വാക്കുകള്‍: "കോപ്പിയടി എന്നത് കാണാപ്പാടം പഠിക്കുന്നതിനേക്കാള്‍ മികച്ച കലയാണ്. പക്ഷെ എല്ലാവര്ക്കും അങ്ങനെയൊരു കഴിവുണ്ടാവനമെന്നില്ല. കഴിവില്ലാത്തവര്‍ അതിനു മിനക്കെടരുത്, അവര്‍ നന്നായി പഠിച്ചു വേണം പരീക്ഷക്ക് പോകാന്‍ "
ആശംസകള്‍.
excellent
ബെന്ജാലി ഇതൊക്കെ ഉള്ളത് തന്നെ ?? എന്നാ നമ്മടെ വീട്ടുകരോടിതൊന്നു പറഞ്ഞേക്കാം
ബെന്ജാലി ഇതൊക്കെ ഉള്ളത് തന്നെ ?? എന്നാ നമ്മടെ വീട്ടുകരോടിതൊന്നു പറഞ്ഞേക്കാം
Post a Comment