കേരള നിയമസഭ എന്ന കേരളത്തിലെ നിയമ നിർമ്മാണ സഭയുടെ പുതിയ ഭാരാവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും ഫിഷനുകളിലെ കൺഫ്യൂഷൻ തീർത്തു ചെറിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിൽ എത്തുകയും ചെയ്തു. 140 അംഗ മെമ്പർമാരുടെ കണക്ക് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തതാണ്. എന്നാൽ ജനാധിപത്യ സംവിധാനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയ ഒരുത്തനെ കുറിച്ച് എത്ര അലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല. ‘ലൂഡി ലൂയിസ്‘എന്ന നാമം കേരള നിയമസഭാ ഇലക്ഷനിലും കേട്ടിട്ടില്ല. എന്നാൽ ഈ ലൂഡി ലൂയിസിന് നിയമസഭയിലൊരു സീറ്റൊരുക്കി വെച്ചിട്ടുണ്ട്. കേരളത്തിലെ ജനതക്ക് നിയമം കൈകാര്യം ചെയ്യാൻ അറിയാത്ത മണ്ടന്മാരായതിന്റെ പേരിൽ ബ്രിട്ടീഷുകാരുടെ ഔർദാര്യമായാണ് ഇങ്ങിനെ ഒരു മാണിക്യത്തെ കിട്ടിയിരിക്കുന്നത്.
കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമസഭയുടെ ഏകീകൃത രൂപം എന്ന നിലക്കാണ് 1956ൽ കേരള നിയമസഭ രൂപീകൃതമാവുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ നിയമസഭയിൽ തിരഞ്ഞെടുത്തവരും നോമിനികളുമായ മെമ്പർമാരുണ്ടായിരുന്നു. അതുപോലെ കൊച്ചി നിയമസഭയിലും. സ്വാതന്ത്ര്യാനന്തരം അവ രണ്ടും ചേരുകയും മദ്രാസിന്റെ ഗവണ്മെന്റിന്റെ ഭാഗമായ മലബാർ 1956 ൽ കേരള ലെജിത്സേഷനിൽ ഉൾപെട്ട് കേരള നിയമ നിർമാണ സഭ നിലവിൽ വരുമ്പോൾ 127 മെമ്പര്മാനരും കൂടാതെ ഒരു നോമിനി മെമ്പറും ചേർന്ന് ആദ്യ നിയമസഭ നിലവിൽ വന്നു. പിന്നീട് തിരഞ്ഞെടുക്കുന്ന മെമ്പര്മാതരുടെ എണ്ണം 140ല്‍ എത്തിയെങ്കിലും നോമിനി സ്ഥാനം നിലനിന്നു.
ഈ നോമിനിക്ക് ഒരു എം.എൽ.എ യുടെ പവറ് ഇല്ല എന്നു പറഞ്ഞ് ഇക്കാര്യത്തിൽ അലംഭാവപരമായ സമീപനമാണ് പലരും സ്വീകരിക്കുന്നത്. എന്നാൽ പ്രസിഡൻഷ്യൽ ഇലക്ഷൻ ഒഴികെ എല്ലായിടത്തും വോട്ടിങ്ങ് പവറുള്ളവനാണ് ഈ നോമിനി. നിയമ നിർമ്മാണ സഭയിൽ ഇങ്ങിനെ ഒരു നോമിനിയുടെ ആവശ്യമെന്ത്? അതും ഒരു പ്രത്യേക സങ്കരയിനം പ്രോഡക്റ്റുകൾക്കായി ഡെഡികേറ്റു ചെയ്തു വെച്ചിരിക്കുന്നു. നിയമപരമായി അവകാശങ്ങൾ ലഭിക്കേണ്ട, നേടിയെടുക്കേണ്ട ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന ചില ആദിവാസികൾക്ക് വേണ്ടിയായിരുന്നു എങ്കിൽ ഈ നോമിനിക്ക് ഒരർത്ഥമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ?
ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കിയ ലെജിത്സേഷനിൽ തിരഞ്ഞെടുത്ത് വരുന്ന മെമ്പർമാരുടെ അതേ പോലെ നോമിനികളായി വരുന്ന മെമ്പർമാരും ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഈ നോമിനികളിലും അനൌദ്യോഗികമായി തിരഞ്ഞെടുക്കുന്നവരിലും വ്യത്യാസം വരുത്തിയെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുള്ള വിധേയത്വം പൂർണ്ണമായി ഒഴിവാക്കാനായില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ സ്റ്റൂജസുകൾ നിയമപരമായ തീരുമാനങ്ങളെടുക്കുന്നിടത്ത് കളിച്ചതിന്റെ ഫലമാണ് ഇന്നും ഒരു നോമിനി കിടക്കുന്നത്.
1497 ൽ ഇന്ത്യയെ അക്രമിച്ച പോർട്ടുഗീസുകാരുടെ വകയാണ് ഈ ആംഗ്ളോ ഇന്ത്യൻസ്. കുരിശ് യുദ്ധാനന്തരം ലോകത്ത് ക്രിസ്തുമതം വ്യാപിപ്പിക്കാനും രാജ്യങ്ങളിൽ കിടക്കുന്ന സമ്പത്ത് കൈയ്യിലാക്കാനുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ അതിക്രമിച്ചുകയറിയ ആദ്യ വൈദേശിക ശക്തികളായി പോർട്ടുഗീസുകാർ കിങ് മാനുവൽ ഒന്നാമന്റെ ക്യാപ്റ്റനായ മേജർ വാസ്കോഡ ഗാമ കല്പക വൃക്ഷങ്ങളുടെ നാടായ മലബാറിനെ കീഴടക്കുകയും കൊച്ചി കേന്ദ്രീകരിച്ച് കയറ്റുമതി തുടങ്ങുകയും കേരളത്തിൽ ആദ്യത്തെ വൈദേശിക ഭരണം സ്ഥാപിക്കുകയും ചെയ്തു. ഈ വൈദേശികൾ അന്ന് കേരള സമൂഹത്തിൽ നില നിന്നിരുന്ന ഉന്നത കുലത്തിൽ പെട്ട സ്ത്രീകളെ സ്വന്തമാക്കുകയും അവർ വഴി ഒരു പുതിയ സന്താന പരമ്പര നിലവിൽ വരികയും ചെയ്തു. ഈ കൺസോർഷ്യം ഡച്ചുകാരിലും ഇംഗ്ളീഷുകാരിലും തുടർന്നു. ഇവരാണ് ആംഗ്ളോ ഇന്ത്യൻസ് എന്നറിയപെടുന്നത്. സങ്കരയിനത്തിന്റെ എണ്ണം പെരുകുകയും 1911ൽ ചാൾസ് ഹാർഡിങ് വൈസ്രോയി ആയ സമയത്ത് ഇവരെ ആംഗ്ളോ ഇന്ത്യൻസ് എന്ന ഒരു മൂന്നാം പേര് സമ്മാനിക്കുകയും ഭരണ കാര്യങ്ങളിലും മറ്റും ശക്തമായ പ്രാധിനിത്യം നൽകുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് സ്വതന്ത്ര്യാനന്തരവും ഈ ആളുകൾക്ക് അനർഹമായ പരിഗണന നൽകികൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 266(2) ആർട്ടികിളിൽ ആംഗ്ളോ ഇന്ത്യൻസിനെ കുറിച്ച് പറയുന്നുണ്ട്. ആംഗ്ളോ ഇന്ത്യൻ എന്നാൽ ഒരാളുടെ പിതാവ്, അതല്ലെങ്കിൽ അയാൾ ജനിക്കാൻ കാരണക്കാരനായ പുരുഷൻ യൂറോപ്യനാവുകയും എന്നാൽ അദ്ദേഹത്തിന്റെ വാസസ്ഥലം ഇന്ത്യയിലാവുകയുമായാലും, അത്തരം ഒരാൾ ഇന്ത്യയിൽ ജനിക്കുകയും അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പതിവായി വരുന്ന താൽകാലിക സ്ഥലവാസിയുമാണെങ്കിൽ അവനെ ആംഗ്ളോ ഇന്ത്യനെന്നു വിളിച്ച് നിയമ നിർമാണ സഭയിൽ ഒരു നോമിനി സീറ്റും നൽകി ആദരിക്കാം.
ഈ നോമിനിക്ക് ഒരു എം.എൽ.എ യുടെ പവറ് ഇല്ല എന്നു പറഞ്ഞ് ഇക്കാര്യത്തിൽ അലംഭാവപരമായ സമീപനമാണ് പലരും സ്വീകരിക്കുന്നത്. എന്നാൽ പ്രസിഡൻഷ്യൽ ഇലക്ഷൻ ഒഴികെ എല്ലായിടത്തും വോട്ടിങ്ങ് പവറുള്ളവനാണ് ഈ നോമിനി. നിയമ നിർമ്മാണ സഭയിൽ ഇങ്ങിനെ ഒരു നോമിനിയുടെ ആവശ്യമെന്ത്? അതും ഒരു പ്രത്യേക സങ്കരയിനം പ്രോഡക്റ്റുകൾക്കായി ഡെഡികേറ്റു ചെയ്തു വെച്ചിരിക്കുന്നു. നിയമപരമായി അവകാശങ്ങൾ ലഭിക്കേണ്ട, നേടിയെടുക്കേണ്ട ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന ചില ആദിവാസികൾക്ക് വേണ്ടിയായിരുന്നു എങ്കിൽ ഈ നോമിനിക്ക് ഒരർത്ഥമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ?
ഈസ്റ്റ് ഇന്ത്യാ കമ്പനി ഉണ്ടാക്കിയ ലെജിത്സേഷനിൽ തിരഞ്ഞെടുത്ത് വരുന്ന മെമ്പർമാരുടെ അതേ പോലെ നോമിനികളായി വരുന്ന മെമ്പർമാരും ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഈ നോമിനികളിലും അനൌദ്യോഗികമായി തിരഞ്ഞെടുക്കുന്നവരിലും വ്യത്യാസം വരുത്തിയെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയോടുള്ള വിധേയത്വം പൂർണ്ണമായി ഒഴിവാക്കാനായില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനികളുടെ സ്റ്റൂജസുകൾ നിയമപരമായ തീരുമാനങ്ങളെടുക്കുന്നിടത്ത് കളിച്ചതിന്റെ ഫലമാണ് ഇന്നും ഒരു നോമിനി കിടക്കുന്നത്.
1497 ൽ ഇന്ത്യയെ അക്രമിച്ച പോർട്ടുഗീസുകാരുടെ വകയാണ് ഈ ആംഗ്ളോ ഇന്ത്യൻസ്. കുരിശ് യുദ്ധാനന്തരം ലോകത്ത് ക്രിസ്തുമതം വ്യാപിപ്പിക്കാനും രാജ്യങ്ങളിൽ കിടക്കുന്ന സമ്പത്ത് കൈയ്യിലാക്കാനുമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ അതിക്രമിച്ചുകയറിയ ആദ്യ വൈദേശിക ശക്തികളായി പോർട്ടുഗീസുകാർ കിങ് മാനുവൽ ഒന്നാമന്റെ ക്യാപ്റ്റനായ മേജർ വാസ്കോഡ ഗാമ കല്പക വൃക്ഷങ്ങളുടെ നാടായ മലബാറിനെ കീഴടക്കുകയും കൊച്ചി കേന്ദ്രീകരിച്ച് കയറ്റുമതി തുടങ്ങുകയും കേരളത്തിൽ ആദ്യത്തെ വൈദേശിക ഭരണം സ്ഥാപിക്കുകയും ചെയ്തു. ഈ വൈദേശികൾ അന്ന് കേരള സമൂഹത്തിൽ നില നിന്നിരുന്ന ഉന്നത കുലത്തിൽ പെട്ട സ്ത്രീകളെ സ്വന്തമാക്കുകയും അവർ വഴി ഒരു പുതിയ സന്താന പരമ്പര നിലവിൽ വരികയും ചെയ്തു. ഈ കൺസോർഷ്യം ഡച്ചുകാരിലും ഇംഗ്ളീഷുകാരിലും തുടർന്നു. ഇവരാണ് ആംഗ്ളോ ഇന്ത്യൻസ് എന്നറിയപെടുന്നത്. സങ്കരയിനത്തിന്റെ എണ്ണം പെരുകുകയും 1911ൽ ചാൾസ് ഹാർഡിങ് വൈസ്രോയി ആയ സമയത്ത് ഇവരെ ആംഗ്ളോ ഇന്ത്യൻസ് എന്ന ഒരു മൂന്നാം പേര് സമ്മാനിക്കുകയും ഭരണ കാര്യങ്ങളിലും മറ്റും ശക്തമായ പ്രാധിനിത്യം നൽകുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് സ്വതന്ത്ര്യാനന്തരവും ഈ ആളുകൾക്ക് അനർഹമായ പരിഗണന നൽകികൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ 266(2) ആർട്ടികിളിൽ ആംഗ്ളോ ഇന്ത്യൻസിനെ കുറിച്ച് പറയുന്നുണ്ട്. ആംഗ്ളോ ഇന്ത്യൻ എന്നാൽ ഒരാളുടെ പിതാവ്, അതല്ലെങ്കിൽ അയാൾ ജനിക്കാൻ കാരണക്കാരനായ പുരുഷൻ യൂറോപ്യനാവുകയും എന്നാൽ അദ്ദേഹത്തിന്റെ വാസസ്ഥലം ഇന്ത്യയിലാവുകയുമായാലും, അത്തരം ഒരാൾ ഇന്ത്യയിൽ ജനിക്കുകയും അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യയിൽ പതിവായി വരുന്ന താൽകാലിക സ്ഥലവാസിയുമാണെങ്കിൽ അവനെ ആംഗ്ളോ ഇന്ത്യനെന്നു വിളിച്ച് നിയമ നിർമാണ സഭയിൽ ഒരു നോമിനി സീറ്റും നൽകി ആദരിക്കാം.
ഈ ആംഗ്ളോ ഇന്ത്യൻസിന്റെ മഹത്തായ സംഭാവന യൂറോപ്യൻസിനു വേണ്ടി ആയുധമേന്തിയ സൈനികരാണ് എന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ എണ്ണായിരത്തോളം ആംഗ്ളോ ഇന്ത്യൻസിനെ മെസൊപൊട്ടാമിയ, ഈസ്റ്റ് ആഫ്രിക്ക തുടങ്ങിയ യൂറോപ്യൻ നാട്യങ്ങളിലുണ്ടായിട്ടുണ്ട്. 1947ൽ ബ്രിട്ടീഷുകാര്‍ ഇന്ത്യയിൽ നിന്നും വിട്ടൊഴിഞ്ഞപ്പോൾ കൂറെ പേര് ഇംഗ്ളണ്ടിലേക്കും കനഡയിലേക്കുമായി പിന്നീട് ഓസ്ട്രേലിയയിലേക്കുമായി ഒഴിഞ്ഞുപോയി. ബാക്കിവന്ന വൈദേശികളുടെ സ്റ്റൂജസുകൾക്കായി എഴുതിയുണ്ടാക്കിയതാണ് മുകളിൽ സൂചിപ്പിച്ച നോമിനി സീറ്റ്.
നിയമ സഹായം ലഭിക്കാതെ കഷ്ടപാടുകളിൽ നരകിച്ച് ജീവിക്കുന്നവരാണവർ. ബ്രിട്ടീഷുകാരുടെ തണലിൽ എല്ലാ തരത്തിലും സുഖിപ്പന്മാരായി ജീവിച്ചവരാണ്. അവരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിച്ചവരാണ്. അവരുടെ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗാർത്ഥികളാണ്. വെ;യില്‍ കൊണ്ട് പണിയെടുക്കാനറിയില്ല മാത്രമല്ല വെയില് കൊണ്ട് തൊലി കറുത്താൽ അതും മോശമാണ്. അപ്പൊ അവർക്ക് മാത്രമായി ഇങ്ങിനെ ഒരു നോമിനി സീറ്റ്, അതും നിയമ സഭയിൽ തന്നെ കൊടുക്കണം. അല്ലാതെ നിയമപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മണ്ണിന്റെ മക്കളായ ആദിവാസികൾക്കൊന്നും ഇത്തരം സംവരണം ഒരിക്കലും നൽകരുത്.
തകർക്കാനായില്ലെ കൂട്ടരെ ഈ കോൺസ്റ്റിറ്റ്യൂഷൻ?? നാടിനെ കട്ട് മുടിച്ചവരുടെ സംഭാവനകളായി ഓർമ്മകുറിപ്പിനാണോ ഈ ഒരു സീറ്റ്? അതോ പതിനായിരങ്ങളായ സ്വതന്ത്ര പോരാളികളെ കശാപ് ചെയ്തതിനോ?? ഇനിയും എത്രകാലം ചുമക്കണം നാം ഈ വിഴുപ്പ്? ഈ പാശ്ചാത്യ വേസ്റ്റിനെ ഇനിയും ദൂരെ കളയാറായില്ലേ?
59 comments:
ഒരു തിരുത്ത് ആവശ്യം തന്നെ.. ഇനിയും വേണോ നാം നമുക്ക് വേണ്ടിയല്ലാതെ ഉണ്ടാക്കിയ ആ ഘടനാ രീതി??
നമുക് ഇതിനും ഒരു തിരുത്തല്‍ ബില്‍ കൊണ്ടുവരാം
നല്ല ഒരു അറിവ് എഴുതിലൂടെ കടന്നുപോയി........ ആശംസകള്‍
ഭരണ പക്ഷം തിരഞ്ഞെടുക്കുന്ന ഒരാളെ എങ്ങനെ ജനപ്രതിനിധി എന്നു പറയും???
Informative........
Keep up d good work.
പോസ്റ്റ് ചിന്താര്‍ഹം. ഒരു പിശക്... ആദ്യ കേരള നിയമസഭയില്‍ അംഗങ്ങള്‍ 140 അല്ല, 127 ആയിരുന്നു. പിന്നെ നോമിനേറ്റഡ് മെമ്പറും.
ആട്ടെ, അവരുടെ അസോസിയേഷന് എന്ത് പറയുന്നു.
ഇപ്രാവശ്യം ഈ ലൂയിസിനെ എല്ലാ പേരും കൂടെ ചേര്‍ന്നാണോ തീരുമാനിച്ചത്.? കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് എല്ലാ ലൂയിസുമാരും ചേര്‍ന്ന് ആകെ വിവാദമായിരുന്നു.
അത് പോട്ടെ...... നമുക്കൊരു കാര്യം ചെയ്താലോ.?
ഇവന്മാര് ഏതായാലും ദാസ്യ വേല വെടിയില്ല. നോമിനിമാരുടെ എണ്ണം രണ്ടാക്കിയാലോ.?
വളരെ ശരി. ആദിവാസികള്‍ക്കോ മറ്റോ ഒരു നോമിനി എന്നത് യുക്തം തന്നെ. പക്ഷെ ഇത്...
മട്ടാഞ്ചേരിയില്‍ കുറച്ചു തൊലി വെളുത്ത ആന്ഗ്ലോ ഇന്ത്യക്കാരെ കണ്ടതല്ലാതെ ഇവന്മാരുടെ ചരിത്രം ഒന്നും ചിന്തിച്ചിരുന്നില്ല. ഏതായാലും പോസ്റ്റു വായിച്ചപ്പോള്‍ ഇത്തിരി കാര്യം മനസ്സിലായി.
പണ്ട് മുതലേ ശീലിച്ച് പോന്നത് അങ്ങിനെ തുടരുന്നു ആര്‍ക്കെന്നോ എന്തിനെന്നോ അറിയാതെ...
അറിയാനും ചിന്തിക്കാനും നല്ലൊരു ലേഖനം.
@khader patteppadam : പിശക് കാണിച്ചുതന്നതിനു നന്ദി.
തീര്‍ത്തും സന്ദര്‍ഭോചിതവും വ്ജ്ഞാനപ്രദവുമായ കുറിപ്പ്. അതിര്‍ത്തി വെക്കപ്പെട്ട ചിന്താമണ്ഡലങ്ങളെ ഭേദിക്കുമ്പോള്‍ ബെന്ചാലിയുടെ പോസ്റ്റ് റെഡി. പ്രതിഷേധിക്കുവാന്‍ കാരണം തേടി നടക്കുന്നവര്‍ പോലും ശ്രദ്ധിക്കാത്തൊരു വിഷയം ചര്‍ച്ചക്കിട്ടു എന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ പ്രത്യേകത.
"ബ്രിട്ടീഷുകാരുടെ തണലിൽ എല്ലാ തരത്തിലും സുഖിപ്പന്മാരായി ജീവിച്ചവരാണ്. അവരുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിച്ചവരാണ്. അവരുടെ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗാർത്ഥികളാണ്. വെ;യില്‍ കൊണ്ട് പണിയെടുക്കാനറിയില്ല മാത്രമല്ല വെയില് കൊണ്ട് തൊലി കറുത്താൽ അതും മോശമാണ്. അപ്പൊ അവർക്ക് മാത്രമായി ഇങ്ങിനെ ഒരു നോമിനി സീറ്റ്, അതും നിയമ സഭയിൽ തന്നെ കൊടുക്കണം. അല്ലാതെ നിയമപരമായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മണ്ണിന്റെ മക്കളായ ആദിവാസികൾക്കൊന്നും ഇത്തരം സംവരണം ഒരിക്കലും നൽകരുത്..." മൂര്‍ച്ചയുള്ള വാക്കുകള്‍,നല്ല നിരീക്ഷണം. അഭിനന്ദനങ്ങള്‍, സര്.
അപ്പറഞ്ഞത് തികച്ചും ന്യായം....
നോമിനി, സംവരണം, തുടങ്ങിയ തോന്നിവാസങ്ങള്‍ മേല്‍ത്തട്ടില്‍ നിന്നെ തുടച്ചു നീക്കണം.
ജാരന്മാര്ക്കും ചാരന്മാര്ക്കുമായുള്ള ഇത്തരം സംവരണങ്ങള്‍ പ്രത്യേകിച്ചും
അതെ നമ്മുടെ കോൺസ്റ്റിറ്റ്യൂഷൻ തച്ചുടച്ചു പുതിയത് വാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
നല്ല പോസ്റ്റ്...
" ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ? " സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന ശീലം ഇപ്പോഴും നമുക്ക് മാറിയിട്ടില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. തൊലിയുടെ നിറം നോക്കി ഒരു മന്ത്രിപദം കൂടി നീക്കി വെക്കണം.!!!!!!! ഈ നാട്ടില്‍ ജീവിക്കുന്ന ഒരു ആംഗ്ളോഇന്ത്യന്‍ ഇന്ത്യയിലെ ഏതെന്കിലും നിയമനിര്‍മ്മാണസഭയില്‍ അംഗമായി വരുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ല. പക്ഷെ അത് ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്തായിരിക്കണം. ... അഭിനന്ദനങ്ങള്‍ ബെഞ്ചാലി, കാര്യങ്ങള്‍ ഇത്രയും പഠിച്ച് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിന്.
ആദിവാസികൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന് പറയുന്നത് മനസ്സിലാക്കാം ബെഞ്ചാലീ..
ആ ആംഗ്ലോ ഇന്ത്യൻ സീറ്റ് വെള്ളക്കാരുടെ സംഭാവനയാണെന്നതും സത്യമാണ്. പക്ഷേ, ആംഗ്ലോ ഇന്ത്യൻസ് എന്ന സങ്കരയിനം വന്നതിന്റെ കുറ്റം മുഴുവൻ അതിൽ ജനിച്ചുപോയവരുടെ തലയിൽ കെട്ടിവക്കാനാകില്ല.
നിർബന്ധപൂർവ്വമായും മറ്റു സാഹചര്യങ്ങളാലും അത്തരം ബന്ധങ്ങളിൽ പെട്ടുപോയവരില്ലേ? അവരുടെ പിൻഗാമികൾ എന്ന നിലയിൽ അവരെ കാണാൻ കഴിയേണ്ടതാണ്. ആ നിലയ്ക്ക് അവർ ഒരു ന്യൂനപക്ഷമാണ്. ആംഗ്ലോ ഇന്ത്യൻ എന്ന ആഭിജാത പേരു ചുമക്കുകയും, തന്തയെ ഒരിക്കലും നേരിട്ടു കാണാനോ ആംഗ്ലോ തന്തയുടെ പേരിൽ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങൾ അനുഭവിക്കാനോ കഴിയാതെ, ഇന്നാട്ടിലെ സാധാരണക്കാരെപ്പോലെ ജീവിച്ച ആംഗ്ലോ ഇന്ത്യൻസിനെയും ധാരാളം കാണാനാകും. ചിലരെ നേരിട്ട് പരിചയവുമുണ്ട്. നാടിനെ കട്ടുമുടിച്ചവരുടെയും സ്വാതന്ത്ര്യപോരാളികളെ കശാപ്പുചെയ്തവരുടെയും ചെയ്തികളൊന്നും ഈ വിദൂരതലമുറയിലെ ആളുകളുടെ തലയിൽ കെട്ടിവെക്കുന്നതും ശരിയായിരിക്കില്ല.
ഈ സീറ്റിൽ സഭയിൽ വരുന്നവരിൽ പലരും ആംഗ്ലോ ഇന്ത്യൻസിലെ ക്രീമി ലെയറാണെങ്കിലും, ഈ ഒരു പ്രാതിനിധ്യം കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ആർക്കും ഇല്ലെങ്കിലും, ഒരു ന്യൂനപക്ഷത്തിനോടുള്ള ഒരു ജനാധിപത്യരാജ്യത്തിന്റെ കടമ എന്ന നിലക്ക് പലരെയും അക്കോമഡേറ്റ് ചെയ്യേണ്ടിവരും നമുക്ക്.
അഭിവാദ്യങ്ങളോടെ
അടിമത്തം അവസാനിച്ചു എങ്കിലും മനസ്സില്‍ ഇപ്പോഴും അത് ബാക്കി നില്ക്കുന്നു. അതാണ് ഈ വക ചെറ്റത്തരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഭരണ ഘടനയും അങ്ങ് ബിലാത്തി യില്‍ നിന്നും പകര്‍ത്തി എഴുതിയത് അല്ലെ? അപ്പോള്‍ ഇതൊക്കെ കാണും. നാടിനെ കൊള്ള ചെയ്യുന്നവര്‍ മാന്യന്മാര് ആയിരിക്കും, പണ്ടായാലും ഇന്നായാലും. ബെന്ചാലിയുടെ ഈ പോസ്റ്റ് വളരെ പ്രസക്തമാണ്.ആശംസകള്‍, ഇത്രയും ചങ്കൂറ്റത്തോടെ ഇത് പോസ്റ്റ് ചെയ്തതിനു. പിന്നെ ഗാമ വന്നത് 1498 ഇല് അല്ലെ?
നമ്മളെപ്പോലെതന്നെ ഈ സമൂഹത്തിൽ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഉള്ളവരാണ് ആംഗ്ളോ ഇന്ത്യൻസും. പക്ഷേ അവരിൽനിന്നും ഒരാളെ നിയമനിർമ്മാണസഭയിലേക്കെടുക്കുമ്പോൾ അത് പൊതുജനങ്ങൾ തിരഞ്ഞെടുത്താവണം.
നമ്മുടെ സംവരണ നിയമങ്ങളൊക്കെ പൊളിച്ചെഴുതേണ്ട സമയം എന്നേ അതിക്രമിച്ചു. ജാതിയും മതവും തൊലിനിറവും നോക്കാതെ വരുമാനത്തിൽ പിന്നിൽ നിൽക്കുന്നവർക്കാവണം അത്തരം ആനുകൂല്യങ്ങളൊക്കെ. ഇന്ന് എല്ലാ ജാതികളിലും പണക്കാരും പാവപ്പെട്ടവരും ഉണ്ട് എന്നതുതന്നെ കാരണം.
ആശംസകൾ.
satheeshharipad.blogspot.com
:)
നല്ല പോസ്റ്റ്... ആഗ്ലോ ഇന്ത്യന്‍സിനെ പറ്റി പഠിച്ച് എഴുതി അത് ഞങ്ങളിലേക്ക് പകര്‍ന്ന് തന്നതിന് നന്ദി...
രാഷ്ട്രീയത്തെ പറ്റി ഒന്നും അറിയില്ല. താല്പര്യം ഇല്ല എന്ന് പറയുന്നതായിരുക്കും ശരി.
(പോര്ച്ചുഗീസ്കാര് (ഗാമ) ഇന്ത്യയില്‍ വന്നത് 1498-ല്‍ അല്ലെ? )
പോസ്റ്റ് വായിക്കാന്‍ വൈകിപ്പോയി. ചില കാര്യങ്ങളില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ട്. ആംഗ്ലോ-ഇന്ത്യന്‍ പ്രധിനിധികള്‍ക്ക് ജന പ്രാധിനിധ്യ സഭകളിലെക്ക് സംവരണം നല്‍കുന്നതിനോട് ഒട്ടും യോജിപ്പില്ല. എല്ലാവരെയും പോലെ അവരും ജന പ്രധിനിധികള്‍ ആയി സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടെണ്ടാണ്ടാതാട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത്. നിയമ സഭയിലേക്ക് 1-ഉം, ലോകസഭയിലേക്ക് 2-ഉം ആംഗ്ലോ-ഇന്ത്യന്‍ പ്രധിനിധികളെ ആണ് നോമിനേറ്റ് ചെയ്യപ്പെടുന്നത്. കൊണ്ഗ്രെസ്സ് നേതാവും മന്ത്രിയും ആയിരുന്ന വയിലറ്റ് ആല്‍വയും, എ.ഐ.സി.സി സെക്രട്ടറി ആയ മാര്‍ഗരറ്റ് ആല്‍വയും എല്ലാം ഇതേ വിഭാഗത്തില്‍ പെടുന്നവര്‍. കഴിഞ്ഞ തവണ സഭയിലേക്ക് "സൈമണ്‍ ബ്രിറ്റൊ"യെ ആയിരന്നു ഇങ്ങനെ ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. സൈമണ്‍ ബ്രിട്ടോയെ പോലുള്ള കഴിവും, അറിവും ഉള്ള ഒരു വ്യക്തിത്വത്തെ ഇങ്ങനെ സംവരണത്തിലൂടെ കടത്തിവിട്ടത് തന്നെ തെറ്റായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അദ്ധേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു/ വിജയിപ്പിച്ചു തന്നെ സഭയിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിക്കെണ്ടിയിരുന്നു. ലൂഡി ലൂയിസിനെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല ഉള്ളത്. അത് പെയ്മെന്റ്റ് സീറ്റ് പോലെ തന്നെയാണ് എന്ന് വേണം അനുമാനിക്കാന്‍. പാര്‍ലമെന്റിലേക്ക് 14 പേരെ (12- gen, 2 Anglo-indina) ഇങ്ങനെ നേരിട്ട് തിരഞ്ഞെടുക്കാനും ഭരണ ഘടന അവകാശം നല്‍കുന്നുണ്ട്. ഇതും ജനാധിപത്യ വിരുദ്ധം ആണ്. പാലമെന്റ്റ് അംഗങ്ങളെ "വളഞ്ഞ വഴിയില്‍" തെരഞ്ഞെടുക്കുന്ന രാജ്യസഭയും പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ രീതിയില്‍ അല്ല എന്ന് വേണം പറയാന്‍. സംസ്കരിക/ സാഹിത്യ നായകന്മാര് ഇരിക്കേണ്ട സഭയില്‍ ക്രിമിനലുകളും, കൊള്ളക്കാരും കയറി ഇരിക്കുന്നത് അതുകൊണ്ട് തന്നെ. എന്തിനേറെ പറയുന്നു ഒരു വാര്‍ഡില്‍ പോലും ജനാധിപത്യ രീതിയില്‍ ജയിച്ചിട്ടില്ലാത്ത "ഒരാള്‍" ആണല്ലോ നമ്മുടെ പ്രധാനമന്ത്രി. ഇവിടെ എനിക്കും ഉണ്ട് ഒരു മലയാളിയായ ആംഗ്ലോ-ഇന്ത്യന്‍ (ഇന്ത്യന്‍ സുഹൃത്ത് എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. . ആംഗ്ലോ-ഇന്ത്യന്‍ വിഭാഗങ്ങള്‍ എല്ലാം സമ്പന്നര്‍ അല്ല. ഭൂരിപക്ഷം പേരും മറ്റുള്ള വിഭാഗങ്ങളെ പോലെ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ട്. കമല്‍ സംവിധാനം ചെയ്ത "ഗ്രാമഫോണ്‍" സിനിമ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ജാതിയുടെയും, മതത്തിന്റെയും പേരില്‍ ഉള്ള രാഷ്ട്രീയം മതേതരത്വതിനു ഭീഷണി ആണ്. ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിലെ ഏതെന്കിലും ഒരു ആളെ പിടിച്ചു എം.എല്‍.എ ആക്കിയാല്‍ ആ സമൂഹത്തിനു പ്രത്യേകിച്ച് ഒരു ഗുണവും കിട്ടില്ല എന്ന് തീര്‍ച്ചയാണ്. ഇങ്ങനെ വരുന്നവര്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ടല്ലോ.!!
"എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ? "
ഈ പ്രസ്താവന ഖേദകരം ആണ്. ഇന്ത്യക്കാര്‍ എല്ലാം ഇന്ത്യക്കാര്‍ തന്നെ. അവരെ മൊത്തമായി മോശപ്പെട്ട പൂര്‍വ്വികതയുടെ പേരില്‍ ഇങ്ങനെ തേജോവധം ചെയ്യുന്നത് ശരിയല്ല . സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയിലെ എല്ലാ വിഭാഗത്തിലും പെട്ട ന്യൂനപക്ഷ സഹോദരന്മാരെ ഇങ്ങനെ സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. അവര്‍ക്ക് ഞാന്‍ ഇന്ത്യ എന്നത് ആരുടേയും തറവാട് സ്വത്തല്ല, അത് ഇന്ദ്യക്കരുടെത് ആണ് എന്നാണ് മറുപടി ആയി നല്‍കാറ്. താങ്കളോട് എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട്, മുകളിലെ പ്രസ്താവനക്കെതിരെയുള്ള എന്റെ ശക്തമായ പ്രധിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. :(
ബ്രിടീഷ്-കാര്‍ ചെയ്ത ക്രൂരതകള്‍ക്ക് ഇവരെ കുറ്റപ്പെടുത്തിയത് കഷ്ടമായിപ്പോയി. ഇവരില്‍ പലരും ബ്രിടീഷ്-കാരുടെയും മറ്റു യൂറോപ്യന്‍ ശക്തികളെയും ക്രൂരതകളുടെ അവശിഷ്ടങ്ങള്‍ ആണ്. പോര്‍ച്ചുഗീസ്-കാരും, ഡച്ച്, ഫ്രഞ്ച്, ഇന്ഗ്ലീഷ്- കാരും, അറബികളും, മുഗലന്മാരും എല്ലാം മത പ്രചാരണത്തിന് കൂടി ആണ് ഇന്ത്യയില്‍ വന്നത്. താങ്കള്‍ പറഞ്ഞ വിഷയം ശ്രദ്ധേയം ആണ്. എനിക്ക് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ ഉണ്ട്. സമയം പോലെ എഴുതാം..
രാജീവ് ചേലനാട് & ശ്രീജിത് കൊണ്ടോട്ടി,
ഈ ബഞ്ചാലി മുല്ല-ഉമറിനു പഠിക്കുന്ന ആളാണെന്നു ഇതു വരെ മനസിലായില്ലേ?
പാവം സാധാരണക്കാരുടെ ഉള്ളിൽ സാവാധാനം വിഷം കലർത്തുന്നതാണ് എല്ലാ പോസ്റ്റും.
അത് ശരി. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ? ഈ നോമിനി പരിപാടി അല്പം പെശകാണല്ലോ?
@ വിമര്‍ശനം....
എനിക്ക് താങ്കള്‍ പറഞ്ഞ അഭിപ്രായം അല്ല ഉള്ളത്. ഒരുപാട് വിജ്ഞാന പ്രദങ്ങള്‍ ആയ പോസ്റ്റുകള്‍ ഞാന്‍ ഇവിടെ വായിച്ചിട്ടുണ്ട്. ഞാന്‍ ഈ പോസ്റ്റിലെ ഒന്ന് രണ്ടു കാര്യങ്ങളെ ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളെയും അന്ഗീകരിക്കുന്നുണ്ട്. അത് എന്റെ മാത്രം അഭിപ്രായം ആയേക്കാം. ആശയപരമായ സംവാദങ്ങളില്‍ വ്യക്തി ഹത്യ നടത്താതിരിക്കൂ. എല്ലാവരും അവരവര്‍ക്ക് പറയാന്‍ ഉള്ളത് പറയട്ടെ.. ദയവായി ഇത്തരം ആരോപണങ്ങള്‍ ഒന്നും എന്റെ പേരില്‍ വച്ച് കെട്ടരുത്. enne vittekkoo.. പ്ലീസ്.
@Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി :
അതെ, ഗാമ ഇന്ത്യയിൽ എത്തിയത് 1498ലാണ് കോഴിക്കോട്ട് എത്തിയത് . SHANAVAS സാഹിബും ഇത് സൂചിപ്പിച്ചിട്ടുണ്ട്. 1497ൽ ആണ് അദ്ദേഹം ഇന്ത്യയെ ലക്ഷ്യം വെച്ചു ആഫ്രിക്കയിൽ നിന്നും നീങ്ങിയത്.
വിമർശനങ്ങൾക്ക് സ്വാഗതം.
ഞാൻ എനിക്കു മനസ്സിലായത് എഴുതി. ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നവാദം എനിക്കില്ല. ഞാൻ പറഞ്ഞത് എന്റെ അറിവിൽ പെട്ട കാര്യമാണ്. ഒരു പക്ഷെ യാഥാർത്ഥ്യങ്ങളല്ലായിരിക്കാം. ചൂണ്ടി കാണിച്ചത് ശരിയാണെങ്കിൽ അംഗീകരിക്കുകയും ചെയ്യും.
***
"എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ് ?
ഇതിൽ ഏതാണ് തെറ്റ്? പാശ്ചാത്യർ കട്ട് മുടിച്ചവരെന്നും ഇന്ത്യക്കാരെ അറുകൊല ചെയ്ത് രക്ത സാക്ഷികളാക്കിയവരെന്നും ഞാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ? താങ്കളുടെ പോസ്റ്റിൽ തന്നെ ഉണ്ടല്ലെ ഗാമയെ കുറിച്ച്? ഇനി ആംഗ്ളോ ഇന്ത്യൻസ് അവരുടെ സന്തതികളല്ല എന്നാണോ? അതുമല്ലെങ്കിൽ, ബ്രിട്ടീഷുകാരുടെ കാലത്ത് അവർ സുഖിച്ചിട്ടില്ല എന്നോ, ബ്രിട്ടീഷുകാർക്ക് പാദസേവ നടത്തിയിട്ടില്ല എന്നോ?? തച്ചു തകർക്കേണ്ട നൂലാമാലകൾ ഒത്തിരിയുണ്ട്. അതിൽ ഒന്നാണ് ഈ നോമിനി പോസ്റ്റ്. അതിൽ കൂടുതലൊന്നും പറഞ്ഞിട്ടില്ല.
വിഭാഗീയതയൊക്കെ താനെ ഉണ്ടാകുന്നതല്ല. ധനികരും പാവപെട്ടവരും ഇല്ലാത്ത സമൂഹം ഇന്ന് കേരളത്തിൽ ഇല്ല, ആദിവാസികളൊഴികെ. ഇവിടെ സാമ്പത്തികമായ് മാത്രമല്ല, സാംസ്കാരികമായും സാമൂഹികമായും അധോപതിച്ചവരെ പരിഗണിക്കാത്ത, ജനങ്ങൾക്ക് വേണ്ടാത്ത, അംഗീകരിക്കാത്ത നിയമം എന്തിന് പേറുന്നു എന്നാണ്.
@ Rajeeve Chelanat
നിർബന്ധ സാഹചര്യങ്ങളിൽ പെട്ട് പോയവരുണ്ടാകാം. എന്നാൽ ഞാൻ വിമർശിക്കുന്ന ഈ ‘നോമിനി’ പോസ്റ്റ് അത് താനെ ആരും സഭാവനയായി നൽകിയതല്ല. കോൺസ്റ്റിറ്റ്യൂഷനിൽ അജണ്ടകളുടെ ഭാഗമായി എഴുതി രേഖയാക്കിയതാണ്. വേരറ്റു പോയവരും വേരറ്റു പോയികൊണ്ടിരിക്കുന്നവരുമായി ഒരുപാടില്ലെ? എന്തെ ഈ നോമിനി അവർക്കില്ലാതായത്?
ഇന്നത്തെ ആംഗ്ലോ ഇന്ത്യൻസിനെ ഞാൻ വിമർശിച്ചിട്ടില്ല. എന്നാൽ വിമർശിച്ചത് പാശ്ചാത്യരുടെ സ്റ്റൂജസുകളായ പഴയകാല തലമുറയെയാണ്. അവർക്ക് വേണ്ടിയാണ് ഈ ഒരു നിയമനം നടത്തിയിരിക്കുന്നത്.
താങ്കളുടെ തുറന്ന അഭിപ്രായങ്ങൾക്ക് നന്ദി.
@ വിമര്‍ശനം :
പഠിക്കേണ്ട പാഠം മുല്ലാ ഉമറിൽ നിന്നായാലും ഹിറ്റ് ലറിൽ നിന്നായാലും വാസ്കോഡ ഗാമയിൽ നിന്നായാലും ‘വിമർശകനിൽ’ നിന്നായാലും ഒഴിവാക്കില്ല. കാരണം അക്രമികളായാലും നന്മക്ക്ചെയ്യുന്നവരായാലും അവരിലൊക്കെ സമൂഹത്തിന് ഗുണപാഠങ്ങളുണ്ട്.
താങ്കളുടെ കമന്റിന് നന്ദി :)
പൊതുവേ സംവരണത്തിന് ഞാന്‍ എതിരാണ്, അതിനെക്കുറിച്ച് ഒരു പോസ്റ്റും ഇട്ടിരുന്നു, കുറച്ചു പേര് എന്നെ കടിച്ചു കൊന്നില്ല എന്നെ ഉള്ളൂ.
ജനാതിപത്യം എന്നതിന് അപമാനം തന്നെ ഇത്.
ചീഫ് വിപ്പ് എന്നൊരു പുതിയ ( ഞാന്‍ ആദ്യമായി കേട്ടത് എന്നാണ് ഉദ്ദേശ്യം) സംഗതി കൂടെ മന്തിയുടെ എല്ലാ സൌകര്യങ്ങളും കൂടെ കൊടുക്കും എന്ന് കേട്ടു, എന്തിനു ? ആര്‍ക്കു വേണ്ടി? ജനങ്ങള്‍ കൊടുക്കുന്ന നികുതി കൊണ്ടാണ് ഏതൊക്കെ എന്ന ഓര്മയുള്ള ആരെങ്കിലും ചെയ്യുമോ ?
ചീഫ് വിപ്പിന് ഒരു കൊല്ലം കൊടുക്കുന്ന ജനങളുടെ നികുതി പണം കൊണ്ട് രണ്ടു പഞ്ചായത്ത് റോഡ് എങ്കിലും നേരെ ആക്കികൂടെ.
എന്റെ അഭിപ്രായത്തില്‍ ബെഞ്ചാലി ഒരു പാവമാണെന്നണ് തോന്നുന്നത് .
പലതും പഠിച്ചു എഴുതുന്ന സത്യാന്വേഷിയായ ഒരു സാധാരണക്കാരന് !
പിന്നെ ബ്രിട്ടീഷുകാരും അത്ര നല്ല പുള്ളികള്‍ ആയിരുന്നില്ലല്ലോ .
അവരെ നാം ഇനിയും ചുമക്കണം എന്ന് പറയാന്‍ ഞാനുമില്ല .
നല്ല പോസ്റ്റ്
ഇത്തരം ആരും ചിന്തിക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി
ഇന്ത്യുടെ പോക്ക് കണ്ടാല്‍ അധികം താമസിക്കാതെ
തീഹാര്‍ ജയിലിനും ഒരു നോമിനി പോസ്റ്റ് മാറ്റി വെക്കാന്‍ സാധ്യതയുണ്ട്
ചിന്ത പ്രസക്തമായ ഒരു പോസ്റ്റ് എല്ലാത്തിനും മാറ്റം ആഗ്രഹക്കുന്ന നമുക്ക് ഇതിനും വേണം ഒരു മാറ്റം
തകര്ക്കപെടെണ്ട കുറെ കാര്യങ്ങളുണ്ട് ഇങ്ങിനെ.
ജനാധിപത്യ രാജ്യത്ത് ഇത്തരം നോമിനികള്‍ക്ക് എന്ത് പ്രസക്തി.
ശ്രദ്ധേയമാകുന്ന ഇത്തരം പോസ്റ്റുകള്‍ ഇഷ്ടാവുന്നു .
കരുത്തുറ്റ ഇത്തരം സൃഷികള്‍ വീണ്ടും വരട്ടെ.
എന്റെ ആശംസകള്‍
മണ്ണിന്റെ മക്കൾക്കില്ലാത്ത സംവരണം അധിനിവേശത്തിന്റെ മക്കൾക്ക്... ഇരുമുന്നണികളും തിരഞ്ഞെടുപ്പിനു മുമ്പേതന്നെ ഭൂരിപക്ഷം+1 ആക്കാനുള്ള സങ്കരയിനങ്ങളെ നോക്കി വെച്ചിട്ടുണ്ടാവും. വിജയാഹ്ലാദങ്ങൾക്കിടയിൽ ആ സ്ഥാനാരോഹണവും ശ്രദ്ധിക്കപ്പെടില്ല.
ലഡുവിന്റെയും ബിരിയാണിയുടെയും നിറങ്ങൾ ആഘോഷമാക്കുന്ന ചാനലുകളും മറന്ന ഈ വിഷയം ചർച്ചയാക്കിയതിനു നന്ദി.
അവസരോചിതവും ചിന്തനീയവും
ആയ പോസ്റ്റ് ബെന്ചാലി .
സംവരണം എല്ലാവര്ക്കും കൊടുക്കുന്നില്ലേ ?.ഇരുന്നോട്ടെ
ഇവര്‍ക്കും .വോട്ട് ഉണ്ടല്ലോ . വെറുതെ അങ്ങ് തള്ളികളയാന്‍ പറ്റില്ല .അത് കൊണ്ടു മറ്റ് പ്രാതിനിത്യം പോലെ ഇവര്‍ക്കും
ആകാം പക്ഷെ അത് തികച്ചും ജനാധിപത്യ രീതിയില്‍ ആവട്ടെ അല്ലെ ?
പിന്നെ ആരുടെ പിന്‍ഗാമികള്‍ എന്ന് അവരെ veruthu പരയുന്നത് ശരി
അല്ല .അവരും ഇന്ത്യക്കാര്‍ ആണ്. കാരണം ഇംഗ്ലീഷ് കാര്‍ ചെയ്തതിലും വലിയ ക്രൂരത അല്ലെ അവരുടെ കൂടെ ജോലിക്ക് നിന്നു ശബളം വാങ്ങി സഹോദരങ്ങളെ ottu കൊടുത്തും കൂട്ടികൊടുതും കൊന്ന നമ്മുടെ നാട്ടു
പോലീസുകാരും നാട് വാഴികളും ജോലിക്കാരും ?എല്ലാവരും സ്വന്തം കാര്യം നോക്കുന്നവര്‍ തന്നെ ...
ഇതൊരു അറിവ് നല്കുന്ന പോസ്റ്റ് തന്നെ ...ഈ
ഒരു പുതിയ അറിവ് പകര്‍ന്ന ബെഞ്ഞാലി ,ശ്രീജിത് , എല്ലാവര്ക്കും ഒരു ബിഗ് നന്ദി .
വളരെ ഏറെ ചിന്തിക്കേണ്ട വിഷയം .
അവസരോചിതമായി ഈ പോസ്റ്റ്.
ശ്രീജിത്തിന്റെ കമെന്റും ശ്രേദ്ധെയമായി.
ആശംസകള്‍
@ വിമര്‍ശനം.
ഒരു അനോണി ഐടിയിലെ താങ്കളുടെ ബ്ലോഗില്‍ ചെന്നപ്പോള്‍ ചിരി വന്നു. ഒരു പോസ്റ്റ് പോലുമില്ലാത്ത നിങ്ങളുടെ ബ്ലോഗിലും മൂന്നു ഫോല്ലോവേര്സ്. ഹ ഹ ....
കൂടെ കൂടിയ ചില ആളുകളെ കണ്ടപ്പോഴേ മനസ്സിലായി ... മാഷ് ഇതു ഗ്രഹത്തില്‍ നിന്നാണെന്നു........
@ വിമര്‍ശനം.ബെഞ്ചാലിയെ കുറിച്ച് ഇതുവരെ അങ്ങിനെ തോന്നിയിട്ടില്ല , വിമര്‍ശനത്തിനും ഒരു നിലവാരമോക്കെ വേണ്ടേ മാഷെ !
ജനാധിപത്യ വ്യവസ്ഥയിലേക്കു 'അന്യഗ്രഹങ്ങളില്‍' നിന്ന് ഇങ്ങനെ ചിലര്‍ നുഴഞ്ഞു കയറി വരുന്നുണ്ട് എന്നും അത് തിരുത്താനുള്ള സമയമായി എന്നും ഓര്‍മപ്പെടുത്തിയത് ഉചിതമായി. ജനങ്ങളുടെ വോട്ടു ലഭിക്കാതെ നോമിനേറ്റ് ചെയ്തു എത്തപ്പെടുന്ന സംവിധാനം തന്നെ തെറ്റാണ്. നിയമസഭയില്‍ ആയാലും രാജ്യസഭയില്‍ ആയാലും അതൊരു നുഴഞ്ഞു കയറ്റം തന്നെയാണ്. ബെന്ചാലി ടെച്ചുള്ള മറ്റൊരു പോസ്റ്റ്..
പുതിയ അറിവുകൾ നല്കുന്ന ബെഞ്ചാലിയുടെ ഈ പോസ്റ്റും വളരെ ഉപകാരപ്രദം..
ഇത്തരം നോമികളെക്കൊണ്ട് എന്തു നേട്ടം നാടിനു.. ചവിട്ടിപുറത്താക്കാൻ കാലുകളെന്തിനാണാവോ വിറക്കുന്നെ..
പ്രസക്തമായ ചിന്തകള്‍. ഇത്തരം താമസ്കരിക്കപ്പെടുന്ന കാര്യങ്ങള്‍ പങ്കുവെക്കപ്പെടുമ്പോണ് ബൂലോകം കൂടുതല്‍ സജീവമാവുന്നത്. പൊതുസമൂഹത്തില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാന്‍ വേണ്ട പ്രവര്‍ത്തങ്ങള്‍ കൂടി ആവശ്യമാണെന്ന് തോന്നുന്നു.
വ്ജ്ഞാനപ്രദവുമായ അറിവുകൾ..
ഇങ്ങനെയുള്ളൊരു പ്രാതിനിത്യത്തിന്റെ കാര്യം ഞാനിത് വായിച്ചപ്പോഴാണ് അറിഞ്ഞത്...
അതെ പലതും ഇനിയും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ....!
ബെഞ്ചാലിയുടെ ബ്ലോഗില്‍ പലപ്പോഴും കയറി വന്നിട്ടുണ്ട്.
ഒന്നും മിണ്ടാതെ പോവുകയാണ് പതിവ്
കാരണം....
ഇതൊന്നും മനസ്സിലാക്കാനുള്ള ആളില്ല ചെറുത് :(
മിണ്ടിയാലബദ്ധാവും ന്ന് തോന്നിയാല്‍ പിന്നെ മിണ്ടാതിരിക്യല്ലെ നല്ലത് :)
ഉറുമി കണ്ടവര്‍ക്ക് ഈ പോസ്റ്റും കൂടി കാണുമ്പോളെല്ലാം ആകും. അഭിനന്ദനങ്ങള്‍.
nalla oru avalokhanm
ഒരു തിരുത്ത് നല്ലതെന്നു തോന്നിപ്പിക്കുന്ന നല്ല ചിന്ത.
ബ്രിട്ടീഷുകാരുടെ ഔദാര്യം എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ല. അവർ എല്ലാം നമ്മുക്ക് തന്നിട്ട് പോയിട്ട് എത്ര വർഷങ്ങളായി.. നമ്മളായി നമ്മുടെ പാടായി. ഇതു ഒരു ദുർബുദ്ധിയാണ്. പഴഞ്ചൻ നിയമങ്ങൾ മാറ്റുവാൻ ബുദ്ധിയില്ലാത്തവരോ ഇന്ത്യാക്കാർ?! അല്ലല്ലോ. ഇതു അറിഞ്ഞു കൊണ്ട് തന്നെ ഭരിച്ച എല്ലാ സർക്കാരുകളും ചെയ്യുന്ന ഒരു തന്ത്രമായി മാത്രം കണ്ടാൽ മതി. കോടതിയെ സമീപിക്കാം, മാധ്യമങ്ങളിലൂടെ പൊതു ശ്രദ്ധ കൊണ്ടു വരാം. അതൊന്നും ആരും ചെയ്യാതതെന്ത്?!
പിന്നെ സുഖിപ്പിക്കൽ.. അതും അവർ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അങ്ങനെ സുഖിപ്പിച്ചിട്ട് എന്തു കിട്ടാനാണ്? എന്തു ആനുകൂല്യങ്ങളാണ്?!
രാജ്യസഭയുടെ കാര്യം പറയാത്തത് എന്ത് കൊണ്ടെന്നു മനസ്സിലാവുന്നില്ല.
@@ബഞ്ചാലി:പോസ്റ്റ് വായിച്ചു ..സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അവശേഷിച്ച വിവിധ വിഭാഗങ്ങള്‍ പിന്നീട് ഇന്ത്യന്‍ ജനതയുടെയും ജനാധിപത്യത്തിന്റെയും ഭാഗമായി മാറിയത് ചരിത്രം. ലോകത്തെവിടെയും ഇത് കാണാം ,ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധിയായി വര്‍ഷങ്ങളോളം മഹാത്മജി പ്രവര്‍ത്തിച്ചിരുന്നു,അമേരിക്കയിലും അതുപോലുള്ള നിരവധി രാജ്യങ്ങളിലും അവിടുത്തെ വിവിധ പാര്‍ടി കള്‍ ഇന്ത്യന്‍ വംശജരെ നിയമ നിര്‍മാണ സഭകളിലേക്കു തിരഞ്ഞെടുക്കാറുണ്ട്. ഇവിടെ ഇന്ത്യയില്‍ ഒട്ടാകെ ,കേരളത്തില്‍ വിശേഷിച്ചും തിരഞ്ഞെടുപ്പിന് നിന്ന് മത്സരിക്കാന്‍ തക്ക വിധം ഒരു പ്രബല ശക്തി യല്ല ആണ്ഗ്ലോ ഇന്ത്യന്‍സ്. ക്രിസ്തു മത വിശ്വാസികളായ ഇവരെ ഇന്ത്യയിലെ വരേണ്യ സഭകളും അന്ഗീകരിച്ചിട്ടില്ല .ലത്തീന്‍ കാതോലിക സഭയില്‍ വിശ്വസിക്കുന്ന ഇവര്‍ പക്ഷെ സ്വന്തം ആരധനാലയങ്ങളിലാണ് പ്രാര്തിക്കുന്നതും മറ്റും .കേരളത്തില്‍ വിവിധ മേഖലകളില്‍ ചിതറിക്കിടക്കുന്ന ഇവര്‍ എറണാകുളം ജില്ലയിലെ വടുതല ,തേവര ,ഫോര്‍ട്ട് കൊച്ചി ,വരാപുഴ എന്നിവിടങ്ങളിലാണ് താമസിക്കുന്നത് .ന്യൂന പക്ഷം ആയതു കൊണ്ടും അനാഥത്വം പേറുന്നത് കൊണ്ടും ആണ് ഇവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക നോമിനിയെ നിയമ സഭയിലേക്ക് ഭരണ ഘടനാനുസൃതമായി നിയമിച്ചിട്ടുള്ളത് . മറ്റു എം എല്‍ എ മാര്‍ക്കുള്ള അത്രയും ഫണ്ടും അവകാശങ്ങളും അധികാരങ്ങളും ഇല്ലാത്ത ഈ വിഭാഗത്തിന്റെ ഒരു പ്രതി നിധി മറ്റാരും സഹായത്തിനില്ലാത്ത അവരുടെ സംരക്ഷണത്തിനായി ഇരിക്കുന്നത് കൊണ്ട് എന്ത് ആപത്താണ് സംഭവിക്കുക ? മറ്റു നൂറ്റി നാല്പതു എം എല്‍ എ മാര്‍ക്കും സര്‍ക്കാരിനും കൂടി അവശത അനുഭവിക്കുന്ന നമ്മുടെ സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള ബാധ്യതയും നിയമവും നിലവില്‍ ഉണ്ട് .അത് നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ അന്ഗീകരിക്കാം . ആണ്ഗ്ലോ
ലൂഡി ലൂയീസ് എന്നയാളെ കുറിച്ച് മുന്‍പ് കേട്ടിട്ടില്ല എന്നത് താങ്കളെ പോലെ പുതിയ വിവരങ്ങള്‍ കണ്ടെത്തി കൈമാറുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല. മുന്‍ യു ഡി എഫ് സര്‍ക്കാരിലും എം എല്‍ എ ആയിരുന്നു ലൂഡി ലൂയീസ് കൊച്ചി വടുതല സ്വദേശിയാണ്. . ഇത് രണ്ടാം തവണയാണ് അദ്ദേഹം എം എല്‍ എ ആകുനത്. മുന്‍പ് ഇടതു പക്ഷ സര്‍ക്കാരില്‍ സൈമണ്‍ ബ്രിട്ടോയും , ജോണ്‍ ഫെര്‍ണാ ണ്ടസും ആന്ഗ്ലോ ഇന്ത്യന്‍ പ്രതി നിധികള്‍ ആയിരുന്നു ..കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇവര്‍ നിയമ സഭകളില്‍ എത്താറുണ്ട്.. ചരിത്രം നോക്കി മാത്രം ഭാവിയെ തീരുമാനിക്കുന്നത് ഇന്നത്തെ കാലത്തിനു ചേര്‍ന്ന സമീപനം അല്ല.ബ്രിട്ടനില്‍ പോയി വളരെ ആദരീനയരായി ജീവിക്കുന്ന എത്രയോ അധികം ഇന്ത്യക്കാരുണ്ട് !! മറ്റു തരത്തിലുള്ള വിശകലനങ്ങള്‍
സന്കുചിതമാകും എന്ന് പറയാതെ വയ്യ ..
ഈ പോസ്റ്റില്‍ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷത്തോട് ഞാന്‍ പൂര്‍ണമായി (100%) യോജിക്കുന്നു എന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ നേരിട്ട് തന്നെ ആയിരിക്കണം അവരുടെ പ്രധിനിധികളെ നിയമ നിര്‍മാണ സഭകളിലെക്ക് അയക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ നോമിനേഷന് വഴിയുള്ള ആംഗ്ലോ-ഇന്ത്യന്‍ പ്രധിനിധ്യവ്യം രാജ്യസഭയിലേക്ക് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ഒരുപോലെ ആണ്. ഇത് രണ്ടും അംഗീകരിക്കാന്‍ ആവില്ല. പാര്‍ലമെന്റ്-ന്റെ ഉപരി സഭയായ രാജ്യസഭ തന്നെ എന്തിനാണ് എന്ന ചോദ്യവും ഉയരുന്നു.
""എന്നാൽ ഇന്ത്യയെ കട്ട് മുടിച്ച്, ആയിരകണക്കിന് ഇന്ത്യക്കാരെ രക്തസാക്ഷികളാക്കിയ വൈദേശിക ശക്തികളുടെ സന്തതികളായ ആംഗ്ളോ ഇന്ത്യൻസിന് ബ്രീട്ടീഷുകാരുടെ ഭരണകാലത്ത് സുഖിച്ചത് പോരാഞ്ഞിട്ടാണോ സ്വതന്ത്ര്യാനന്തരം ഒരു സുഖിപ്പൻ പോസ്റ്റ്?"
ഇവിടെ ഉപയോഗിച്ച ഭാഷയില്‍ ആണ് എനിക്ക് വിയോജിപ്പ് ഉള്ളത്. (അത് കരുതിക്കൂട്ടി സംഭവിച്ചതാണ് എന്ന് ഞാന്‍ കരുതുന്നില്ല.) ഇന്ത്യയെ കട്ടുമുടിച്ച്, പതിനായിരക്കണക്കിനു ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുതിയവര് തന്നെയാണ് വൈദേശിക അധിപധികള്‍. ഇതില്‍ ഇംഗ്ലീഷ്-കാരും യൂറോപ്യന്മാരും മാത്രമല്ല, എല്ലാ തരം വൈദേശിക കടന്നുകയറ്റങ്ങളും പെടും. ഞാന്‍ അതിനെ കുറിച്ച് എഴുതുകയും ചെയ്തിരുന്നു. ഇങ്ങനെ കളങ്കിതമായ പൂര്‍വ്വികതയുടെ പേരില്‍ ഇപ്പോള്‍ സാധാരണ ഇന്ത്യക്കാര്‍ ആയി സമാധാനത്തോടെ ജീവിക്കുന്ന ഇവരെ "ക്രൂരന്മാരുടെ മക്കള്‍, ഇന്ത്യക്കാരെ (അവരും ഇന്ത്യക്കാര്‍ ആണ് എന്ന് ഓര്‍ക്കണം) രക്തസാക്ഷികള്‍ ആക്കിയവരുടെ മക്കള്‍ എന്നൊക്കെ വിശേഷിപ്പിക്കണോ? അവര്‍ തന്നെ മുകളില്‍ പറഞ്ഞ വൈദേശിക അധിനിവേശക്കാരുടെ ക്രൂരതകളെ പ്രതികൂലിക്കുന്നവര്‍ ആയേക്കാം.! അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തില്‍ ഉള്ള ഒരു "സംബോധന"യെ ധനാത്മക രീതിയില്‍ കാണാന്‍ കഴിയില്ല.
ചില ഉദാഹരങ്ങള്‍ പറയട്ടെ.. കത്തോലിക്ക സഭയെ ചോദ്യം ചെയ്തതിന്റെ പേരില്‍ തുടങ്ങി നിരവധി പേര് ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്, ഇതിന്റെ പേരില്‍ ഇവിടെയുള്ള ഇന്നത്തെ കത്തോലിക്ക മത വിശ്വാസികളെ "ജോണ്ഹസ്സു, ബ്രൂണോ തുടങ്ങി നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തിയ കത്തോലിക്കാ സഭാ വിശ്വാസികളെ എന്ന് സംബോധന ചെയ്യേണ്ടതുണ്ടോ?". ജാതീയതയുടെയും, വര്ണവേറിയുടെയും പോയ നൂറ്റാണ്ടില്‍ കേരളത്തില്‍ സവര്ണരാല് നിരവധി അവര്‍ണ വിഭാഗക്കാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിട്ടുണ്ട് എന്നത് എല്ലാവര്ക്കും അറിയും. എന്നാല്‍ അതിന്റെ പേരില്‍ ഇന്നത്തെ കേരള സമൂഹത്തില്‍ സവര്‍ണ കുടുമ്പത്തില്‍ ജനിച്ചുപോയ എല്ലാവരെയും "അവര്‍ണ വിഭാഗക്കാരെ ശാരീരികവും, മാനസികവും ആയി ക്രൂരമായി പീഡിപ്പിച്ച സവര്‍ണരുടെ സന്തതികളെ" എന്ന് വിളിക്കാന്‍ പറ്റുമോ? ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠത്തില്‍ വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഖില്‍ജി-യുടെയും, ഗോറിയുടെയും, ഗസ്നിയുടെയും എല്ലാം പിന്മുറക്കാര് ആണ് എന്ന രീതിയിലുള്ള പ്രസ്താവന നടത്തുന്നുണ്ട്. ഈ അധിനിവേശക്കാര്‍ നടത്തിയ ക്രൂരതകള്‍ എങ്ങനെ അവരുടെ പേരിനോട് ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റല്ലേ.
കള്ളനും കൊലപാതകിയും ആയ ഒരാളുടെ മാന്യമായി ജീവിക്കുന്ന മകനെ "കള്ളന്റെയും, കൊലപതകിയുടെയും മകനെ" എന്ന് സംബോധന ചെയ്യുന്നത് ഉചിതമാണോ? എന്റെ കൂടെ ജോലി ചെയ്യുന്ന (ആംഗ്ലോ)ഇന്ത്യന്‍ ആയ ഒരു സുഹൃത്തിനെയും, ബ്രിട്ടീഷ്കാരന് ആയ മറ്റൊരു സുഹൃത്തിനെയും " 400 വര്‍ഷക്കാലം എന്റെ മാതൃരാജ്യത്തെ കട്ടുമുടിച്ചവരുടെ സന്തതികളെ" എന്ന് വിശേഷിപ്പിച്ചാല്‍ അത് എത്രമാത്രം ബാലിശം ആയിരിക്കും. അങ്ങനെ നിരവധി.... ഇന്ത്യയിലെ 121 കോടി ജനങ്ങള്‍ എന്നത് ഈ ആംഗ്ലോ-ഇന്ത്യക്കാര്‍ അടക്കം ആണ്. അവരെ ആംഗ്ലോ-ഇന്ത്യന്‍സ് എന്ന് വിളിക്കാതെ (വെറും) ഇന്ത്യന്‍സ് എന്ന് മാത്രം വിളിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളെ പോലെ അവരും ഇന്ത്യക്കാര്‍. വിഷയത്തില്‍ നിന്ന് ചര്‍ച്ച വ്യതിചലിക്കുന്നുണ്ട്. വിഷയത്തിലൂന്നി തന്നെ ചര്‍ച്ച മുന്നേറട്ടെ. പോസ്റ്റ് ചര്‍ച്ച ചെയ്യുന്ന വിഷയത്തോടുള്ള പൂര്‍ണമായ യോജിപ്പ് അറിയിക്കുന്നു.. ആശംസകള്‍...
ഒരു ചോദ്യം
ഈ 140ഉം ആരുടെയൊക്കെയോ നോമിനികളല്ലേ?
രണ്ടിന്റെ വ്യത്യാസമല്ലേ പ്രാഥമികമായി ഈ ചോദ്യത്തിന് പ്രസക്ക്തി നല്‍കുന്നത്?
മത്സരിക്കാന്‍ എന്തിനാണ് നോമിനെറ്റ് ചെയ്യാനും പിന്താങ്ങാനും ആള് വേണമെന്ന വ്യവസ്ഥ? അങ്ങിനെയെങ്കില്‍ വോട്ടു ചെയ്യാനും അത് ഏര്‍പ്പെടുത്തിക്കൂടെ ?
ജാതി മത വര്‍ഗ്ഗ വ്യത്യാസമില്ലാതെ ജനങ്ങളെ സേവിക്കുമെന്നു പ്രതിജ്ഞ എടുക്കുന്ന മന്ത്രിമാര്‍
അവരെ അവരുടെ പാര്‍ടി ഈ അടിസ്ഥാനത്തില്‍ അവരെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍.......
ഇതിനൊക്കെ എന്ത് സുതാര്യത......
പിന്നെ പാവം ആ വിഭാഗക്കാര്‍ അവരെന്തു പിഴച്ചു.ഉള്ളത് വേണ്ടെന്നു പറയണോ? ടോസ് കിട്ടുന്നവന് എന്ത് വേണമെന്ന് തീരുമാനിക്കാം അത്രേയുള്ളൂ. ടോസ് കിട്ടുന്നവന് ജയിക്കും എന്നാ കാലത്ത് ടോസ് കിട്ടുന്നവന്റെ അവകാശത്തെക്കുറിച്ച് സംസാരിക്കാം....
അതല്ലേ നല്ലത്?
മനസ്സില്‍ തോന്നിയത് പറഞ്ഞു ഇതാര്‍ക്കുമുള്ള മറുപടിയല്ല........
എഴുത്തില്‍ വേറിട്ട ചിന്ത സ്വാഗതാര്‍ഹം.....
സത്യം പറഞ്ഞാല്‍ ഈ ജനാധിപത്യം മൊത്തമായി അവസാനിപ്പിച്ച് എല്ലവരെയും പിടിച്ചു നോമിനേറ്റു ചെയ്താലെന്താ... അപ്പൊ ഇല്ലോ സ്ഥാനം കിട്ടാത്ത പലര്‍ക്കും സ്ഥാന മാനങ്ങള്‍ കിട്ടുകയും ചെയ്യും.. ഇതിപ്പോ ചില ആള്ക്കാര് "നോമിനേറ്റു " ചെയ്യുന്നവര്‍ക്കെ "ജനാധിപത്യപരമായി" MLA യും മന്ത്രിയുമൊക്കെ ആകാന്‍ പറ്റൂ എന്നാണ് അവസ്ഥ .അമ്പമ്പോ ജനാധിപത്യത്തിന്റെ ഒരു വമ്പു !! :-)
@ Sabu M H : അന്ന് ബ്രിട്ടീഷുകാരുടെ ഔദാര്യമായിട്ടയിരുന്നു സംഘടനകളും ബൈലൊകളുമൊക്കെ. അതിൽ നിന്നും മുതലെടുക്കുന്നവരുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് മാറ്റങ്ങളില്ലാതെ മുന്നോട്ട് പോയത്. ഇന്ന് അവയെ അംഗീകരിക്കുന്നില്ലെങ്കിൽ പോലും മാറി ചിന്തിക്കാനുള്ള മനസ്സ് നമ്മുടെ ആളുകൾ കാണിക്കുന്നില്ല എന്നതാണ് സത്യം.
ആഗ്രഹങ്ങൾ ആർക്കാ ഇല്ലാത്തത്. ഒരൂ ‘ഫായിദ‘യും ലഭിക്കുന്നില്ലെങ്കിൽ അവരിൽ തന്നെ ഈ പോസ്റ്റിന് വേണ്ടി ഇഷ്യു ഉണ്ടാകുമൊ?
@ രമേശ് അരൂര്‍ :
ജനാധിപത്യത്തിന്റെ ഭാഗമാകുന്നതിൽ ആർക്കാണ് എതിർപ്പ്? ലോകത്ത് പല രാജ്യങ്ങളിലും ഇന്ത്യക്കാരായ ആളുകളെ കാണാം. ഇവിടെ വിഷയം ഒരു പ്രത്യേക ആളുകളെ നോമിനിയായി തിരഞ്ഞെടുക്കുന്നതാണ്. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാത്രം ആളുകൾ ഇല്ല എന്നു പറയുന്നത് നോമിനിയാക്കാനുള്ള മാനദണ്ഡമല്ല. അനാഥത്വം പേറുന്ന മണ്ണിന്റെ മക്കളുണ്ട്. നാമാവശേഷമായി കൊണ്ടിരിക്കുന്ന എത്ര ആദിവാസി ഗോത്രക്കാരെ കുറിച്ച് താങ്കൾക്കറിയാം? ഇങ്ങിനെ ഒന്നു കൊടുക്കേണ്ടതുണ്ടെങ്കിൽ അവരല്ലെ യഥാർത്ഥ അവകാശികൾ?
എല്ലാം കൊണ്ടും അധസ്ഥമായവരെ പരിഗണിക്കാതെ ഒരു വിഭാഗത്തിനു മാത്രമായി നൽകുന്നത് ജനാധിപത്യപരമായി ശരിയാണോ?
ലൂഡി ലൂയിസിന്റെ പേര് നിയമസഭാ തിരഞ്ഞെടുപ്പിൽ കേട്ടിട്ടില്ല എന്നാണ് പറഞ്ഞത്. ആരോടും അനാദരവ് കാണിക്കണമെന്നല്ല പറയുന്നത്. ബ്രിട്ടണിൽ എന്നല്ല, ലോകത്ത് എവിടെയും ഇന്ത്യക്കാര്‍ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരെ മറികടന്നുകൊണ്ടല്ല. ജനാധിപത്യപരമായി അംഗീകാരം ലഭിച്ചവരാണ്.
വായിച്ചു എന്തൊക്കെയോ മനസ്സിലായി കാരണം ഇതിനെ പറ്റി വലിയ അറിവൊന്നും ഇല്ല. എന്നാലും ഇവിടെയെത്തിയാൽ വീണ്ടും സ്കൂളിലെത്തിയ പ്രതീതിയാ.. കുറെ പുതിയ കാര്യങ്ങൾ.. പഠിക്കാനു പറ്റും( നിങ്ങൾക്ക് പുതിയതല്ലെങ്കിലു ... ഇനിയും വരാട്ടോ..ആശംസകൾ
@ SREEJITH KONDOTTY : ഭൂമിയെ കുറിച്ച് സത്യം പറഞ്ഞതിന്റെ പേരിൽ ബ്രൂണോയെ ചുട്ടുകൊന്നത് കൊണ്ട് ഇന്നും ക്രിസ്ത്യൻ മത വിശ്വാസികൾ അത്തരക്കാരാണ് എന്നു ബുദ്ധിയുള്ളവരാരും പറയില്ല. അതേ പോലെ ആംഗ്ലോ ഇന്ത്യൻസും ഇന്നും പാശ്ചാത്യരുടെ സ്റ്റൂജസുകളാണെന്നൊ വാദമില്ല. എന്നാൽ അന്ന് അധിനിവേശ ശക്തികൾക്ക് വേണ്ട എല്ലാവിധ ഒത്താശകളും അവർ ചെയ്തിരുന്നു. അനർഹമായ സീറ്റ് നേടിയത് അതിന്റെ പേരിലാണ്, തുടർന്നും തങ്ങളുടെ വേണ്ടപെട്ടർ അധികാര കേന്ദ്രങ്ങളിൽ ഭാഗഭാക്കാവാനാണ് ഇത്തരം നിയമങ്ങളുണ്ടാക്കിവെച്ചിരിക്കുന്നത്. എന്റെ എഴുത്തിൽ ഞാൻ അധിക്ഷേപിച്ചത് പഴയ സുഖാളന്മാരായവരെയാണ്. ഇന്നും അതിന്റെ പേരിലാണ് ആംഗ്ലോ ഇന്ത്യൻസിന് നോമിനി സീറ്റ് നൽകികൊണ്ടിരിക്കുന്നത് എന്നും അത് പൊളിച്ചെഴുതേണ്ടതാണ് എന്നതുമാണ്.
യൂസഫ് ഭായ്...
വിശദീകരണത്തിന് നന്ദി...
Post a Comment