ഇന്ത്യൻ ജനസംഖ്യ 1.21 ബില്ല്യനായി ഉയർന്നു. കഴിഞ്ഞ പത്തു വർഷത്തിൽ 181 മില്ല്യനാണ് വർദ്ധനവുണ്ടായിരിക്കുന്നത് എന്നാണ് പുതിയ കണക്കെടുപ്പ് പ്രകാരം കാണാൻ കഴിഞ്ഞത്. ഈ ഉയർന്നു വന്ന ജനസംഖ്യയിൽ 623.7 മില്ല്യൻ പുരുഷന്മാർക്ക് 586.5 മില്ല്യൻ സ്ത്രീകളെ ഉള്ളൂ, 37.2 മില്ല്യൻ പുരുഷന്മാർക്ക് കൂട്ട് കൂടാൻ സ്ത്രീകൾ ഇല്ല.
ഈ ആധുനിക യുഗത്തിൽ മനുഷ്യന്മാരുടെ കൈകടത്തലുകൾ സൃഷ്ടിക്കുന്ന വലിയ പ്രശ്നമാണ് സ്ത്രീ-പുരുഷ അനുപാതത്തിൽ വരുന്ന വലിയ വ്യത്യാസങ്ങൾ അത് സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. നമുക്ക് സ്വതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വ്യത്യാസം സംഭവിച്ചിരിക്കുന്നത്. ശരാശരി 914 സ്ത്രീകൾക്ക് 1000 പുരുഷന്മാര്. ആയിരം പേരെ എടുക്കുകയാണെങ്കിൽ 86 പേര് ഇണകളെ കിട്ടാതെ ക്രിമിനലോ മാനസിക രോഗികളോ ഷണ്ഠന്മാരൊ ആയി കഴിയേണ്ട ഗതി
കേടിലെത്തിയിരിക്കുന്നു ഇന്ത്യൻ സമൂഹം എന്ന് ചുരുക്കം.
വരും കാലം ഞരമ്പുരോഗികളുടെ എണ്ണം കൂടുകയും ഇക്കിളി സാഹിത്യ ബിസിനസ് പൊടിപൊടിക്കുകയും ചെയ്യും. മീഡിയകൾക്ക് ആസ്വദിച്ചെഴുതാൻ ബലാൽസംഗങ്ങളും പീഡന കഥകളും ഇഷ്ടം പോലെ കിട്ടും. ജീവിച്ചിരിക്കുന്ന പെൺകുട്ടികളെ സ്വരക്ഷക്ക് കരാട്ടെ പോലുള്ള അഭ്യാസങ്ങൾ പഠിപ്പിക്കേണ്ടിയിരിക്കുന്നു.
പെൺ കുട്ടികൾക്ക് ഡിമാന്റ് കൂടി, ഇനിയെങ്കിലും രക്ഷിതാക്കൾ തങ്ങളുടെ പെണ്മക്കളെ സ്ത്രീധനം കൊടുത്തുകൊണ്ട് കല്ല്യാണം ചെയ്തുകൊടുക്കരുത്. പെൺകുട്ടികൾക്ക് ഇപ്പോൾ മാർക്കറ്റ് വാല്യൂ കൂടുതലാണെന്നുള്ള തിരിച്ചറിവും കൂടാതെ സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം എന്നത് അധികപറ്റും അധാർമ്മികതയുമാണ്, അത് സ്ത്രീരത്നങ്ങളോടുള്ള ക്രൂരതയാണെള്ള തിരിച്ചറിവ് നമുക്കുണ്ടാവണം. ഇന്നത്തെ ഈ അസന്തുലിതാവസ്ഥക്ക കാരണം സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന സ്ത്രീധനം തുടങ്ങിയ വൃത്തികേടുകളാണല്ലൊ. ഇന്ന് പല സാമ്പത്തിക അജണ്ടകളുമാമായി ജീവിക്കുന്ന നാം അണുകുടുംബമായത് മാത്രമല്ല, കുട്ടികളുടെ എണ്ണത്തിൽ “നാമൊന്ന് നമുക്കൊന്ന് “ എന്ന നിലയിലേക്ക് വന്നു, ഈ നമുക്കൊന്നിനെ ടെസ്റ്റു സെന്ററുകളിൽ വച്ച് ഒരേപോലുള്ള ക്രോമസോമുകളാണെങ്കിൽ ഫേർട്ടിലിറ്റി നശിപ്പിക്കുന്നു. ആറ്റിക്കുറുക്കുന്നതും പോര, ആണാവണം എന്ന വികല ചിന്തകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെങ്കിലും അത്തരത്തിൽ ഒരു ചിന്താഗതി ഉണ്ടാവാൻ പ്രധാനകാരണം പെൺകുട്ടികളുടെ മേൽ സമൂഹം വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളാണ്.
ഭ്രൂണഹത്യക്കെതിരെ ഇന്ത്യയിൽ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നോക്കി പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതിന് യാതൊരൂ കുറവുമില്ല. അബോർഷൻ ക്ളീനിക്കുകളിൽ ചെറുതും വലുതുമായ എത്രയോ കുട്ടികളെ കൊത്തിനുറുക്കിയത് കാണാൻ കഴിയും. ലോകത്ത് മനുഷ്യരല്ലാതെ ഇത്ര വലിയ ക്രൂരത കാണിക്കില്ല എന്നതാണ് സത്യം. ശരീര സൌന്ദര്യം നശിക്കാതിരിക്കാൻ പോലും കുഞ്ഞുങ്ങളെ കൊല്ലുന്ന സ്ത്രീകളുണ്ട്. അവർക്ക് വേണ്ട എന്നുണ്ടെങ്കിൽ ആഘോഷിക്കുന്ന വേളയിൽ ശ്രദ്ധിക്കണമായിരുന്നു, അതൊന്നും ശ്രദ്ധിക്കാതെ എല്ലാം കഴിഞ്ഞു തിമിർത്താടിയതിന് വില നൽകേണ്ടത് ഒരു മനുഷ്യ കുഞ്ഞാണ് എന്നതിനപ്പുറം സ്വന്തം കുഞ്ഞിനെയാണ് എന്നോർക്കാത്തവരെ എന്തുവിളിക്കണം? ഒരു സ്ത്രീ അറിയാതെ അവളുടെ കുഞ്ഞിനെ ആരും നശിപ്പിക്കില്ല.
ഇങ്ങിനെ അറുത്തുകൊന്ന മനുഷ്യ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഏതൊരൂ ജീവിക്കും അതിന്റെ കുഞ്ഞിനപ്പുറം മറ്റൊന്നില്ല. എത്ര ഭീരുവായ മൃഗവും ഹിംസ ജന്തുക്കളോട് ഏറ്റുമുട്ടാൻ പോലും തയ്യാറാവുന്നത് സ്വന്തം കുഞ്ഞിനെ കുറിച്ചോർത്താണ്. എന്നാൽ ബുദ്ധിയുള്ള മനുഷ്യർമാത്രം തലതിരിഞ്ഞു ചിന്തിക്കുന്നു.; കുഞ്ഞുങ്ങളുടെ ലോകം കാണാൻ പോലുമുള്ള അവകാശത്തെ ഹനിക്കുന്നു. എത്ര ക്രൂരന്മാർ!! കഴിയുന്നത്ര കരുണ കാട്ടിയാണ് പല ജീവികളും ജീവൻപോയ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നത്. എന്നാൽ മനുഷ്യർ മാത്രം കൊന്നിട്ട തന്റെ കുഞ്ഞിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞു നടക്കുന്നു. കഷ്ണങ്ങളാക്കി മാറ്റിയ കുഞ്ഞിനെ എവിടെ ഉപേക്ഷിക്കും, എങ്ങിനെയാണ് കൈകാര്യം ചെയ്യുക എന്നാരും ചോദിക്കില്ല.
മെട്രൊ സിറ്റികളിൽ നിറഞ്ഞുനിൽക്കുന്ന കശാപ്പുക്ളീനിക്കുകളിലെ കുഞ്ഞുശരീരങ്ങൾക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഈ ശിശുക്കളിൽ നിന്നും പ്രോസസ് ചെയ്ത് തിരിച്ചെടുക്കുന്നവയാണ് സൌന്ദര്യ വസ്തുക്കളിൽ ഉപയോഗപെടുത്തുന്ന അസംസ്കൃത വസ്തു എന്നതിനാൽ അത്തരം കമ്പനികളാണ് ഈ കുഞ്ഞുങ്ങളുടെ ആവശ്യക്കാര്‍.
ഏറ്റവും ഭീകരമായത്, ദരിദ്രരായ മൂന്നാം ലോക രാഷ്ട്രങ്ങളിൽ കാശ് കൊടുത്ത് സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നും കുഞ്ഞുങ്ങളെ ചുരണ്ടിയെടുക്കുന്ന കോസ്മറ്റിക് കമ്പനികൾ വരെയുണ്ട് എന്നതാണ് വാസ്തവം. ഗർഭാവസ്ഥയുടെ 8 മുതൽ 12 ആഴ്ച്ചകളാവുമ്പോഴേക്കും അബോർഷൻ ക്ളീനിക്കുകളിൽ പോയി സ്വന്തം കുഞ്ഞിനെ ചുരണ്ടികൊടുത്ത് ‘വിളവെടുപ്പ് ‘ നടത്തികൊണ്ടിരുന്നത് വെറും 200 ഡോളറിനായിരുന്നു!! ഇപ്പോഴത്തെ നിലവാരം കൂടുകയല്ലാതെ കുറയാൻ സാധ്യതയില്ല.
ധാർമ്മികതക്ക് ശോഷണം സംഭവിച്ച രാഷ്ട്രങ്ങളിൽ, പ്രത്യേകിച്ച് റഷ്യയുടെ മോസ്കോ നഗരത്തിൽ മാത്രം അബോർട്ടഡ് കുഞ്ഞുങ്ങളെ ഉപയോഗപെടുത്തികൊണ്ടുള്ള അൻപതിൽ പരം സ്പെഷ്യലൈസഡ് സൌന്ദര്യ വർദ്ധക ക്ളീനിക്കുകളുണ്ട് എന്നത് അഞ്ചുവർഷം മുമ്പുള്ള കണക്കാണ് കേട്ടൊ...!
ഓർക്കുക, ആരോഗ്യവും സൌന്ദര്യവും നശിക്കാതിരിക്കാനും മറ്റുകാരണങ്ങളും പറഞ്ഞ് കൊന്നൊടുക്കിയ കുഞ്ഞുങ്ങളെയാണ് നാം നമ്മുടെ ശരീര സൌന്ദര്യത്തിനുപയോഗപെടുത്തുന്നത്. കുത്തിവെച്ചും തേച്ചുപിടിപ്പിച്ചും നമ്മുടെ മുഖങ്ങളിൽ നിറക്കുന്നത് ഇന്നലെ നാം ഒഴിവാക്കിപോന്ന കുഞ്ഞിന്റെ സത്താണ്. മുഖത്ത് പറ്റിപിടിച്ച ആ കുഞ്ഞുങ്ങൾ തങ്ങളെ കശാപുചെയ്ത അമ്മമാരെ നോക്കി വിളിച്ചുപറയുന്നുണ്ടാവും, അമ്മയുടെ മുഖകാന്തി കൂടിയിട്ടുണ്ടെന്ന്!!
പിൻ കുറിപ്പ് :
സൌന്ദര്യ വസ്തുക്കൾ കാണുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവരിക പിച്ചിചീന്തിയ കുഞ്ഞുങ്ങളെയാണ്. അത് കൊണ്ട് തന്നെ, ഞാനതിനെ വെറുക്കുന്നു. എന്റെ മുഖം ചുക്കി ചുളിഞ്ഞാലും വേണ്ടില്ല, ലോകം കാണാൻ അനുവദിക്കാതെ കൊന്നൊടുക്കിയ പാവം കുഞ്ഞുങ്ങളെ എന്റെ മുഖത്ത് ഞാൻ തേച്ചുപിടിപ്പിക്കില്ല. കോസ്മറ്റിക്കുകളെയും കോസ്മറ്റിക് കമ്പനികളെയും ഞാൻ വെറുക്കുന്നു.
60 comments:
ചൈനയെ പിന്തള്ളി നമ്മള് ഒന്നാമതാവുന്ന കാലം വിദൂരമല്ല. ചൈനയില്‍ ഇപ്പോള്‍ ഒരു കുട്ടിയെ പാടുള്ളൂ. നമ്മുടെ നാട്ടിലോ..?
ഭീതിപ്പെടുത്തുന്ന ആ ചിത്രങ്ങള്‍ അങ്ങ് ഒഴിവാക്കി കൂടെ..? ഒരു അഭിപ്രായം മാത്രമാണ്.
Theerchayayum.. Manikkoorukal neendu nilkkunna ayadhartha soundaryathinte vila anekam jeevante thudippukalaanennariyunna aarum ee creamukal use cheyilla. Nice informative article
എല്ലാപെൺഭ്രൂണങ്ങളേയും ഇല്ലാതാക്കിയാക്കി അവസാനം ഇനി ഭായ് പറഞ്ഞ സ്ഥിതിവിശേഷത്തിലേക്കാണെത്തി ചേരുക ..അല്ലേ
മനസ് നന്നാക്കാതെ മുഖം മിനുക്കിയിട്ടെന്തു കാര്യം...?ആര് എന്തൊക്കെ ചെയ്താലും ഈ ഭൂമിയില്‍ ജനിക്കേണ്ടവര്‍ ജനിച്ചിരിക്കും.ശിശു ഹത്യ ചിലരുടെ മൃഗീയത തെളിയിക്കപ്പെടാനുള്ള ഒരു പ്രവര്‍ത്തി മാത്രം.ജനസംഖ്യയെ പറ്റിയുള്ള ഭയത്തിലും കാര്യമില്ല.വിഭവങ്ങളുടെ കുറവല്ല.അത് പങ്കുവെക്കപ്പെടാത്തതാണല്ലോ കുഴപ്പം...
ഒന്നും പങ്കു വെക്കാന്‍ നമുക്കു മനസ്സില്ല. സ്വന്തം കുഞ്ഞുങ്ങള്‍ക്കു പോലും.
എത്ര പുരോഗമിച്ചിട്ടെന്താ...? സ്ത്രീയുടെ ആരോഗ്യം, അവരോടുള്ള പരിഗണന തുടങ്ങിയ വിഷയങ്ങളില്‍ നാം അങ്ങേയറ്റം ക്രിമിനല്‍ സ്വഭാവത്തിലുള്ള അനാസ്ഥ കാണിക്കുന്നു. സത്യത്തില്‍ നാം എത്രത്തോളം വളര്‍ന്നിട്ടുണ്ട്...?
ഒരു പരിവര്‍ത്തനം അനിവാര്യം.....അതൊരു ദിവാസ്വപ്നവും
ഇതൊക്കെ ഉറക്കെ ചിന്തിക്കാനുള്ള ധാര്‍മ്മികത നമുക്ക് എന്നേ കൈമോശം വന്നു കഴിഞ്ഞു.ഭ്രൂണ ഹത്യ ഇന്ന് ഒരു വാര്‍ത്തയെ അല്ലല്ലോ.കാലികപ്രസക്തമായ പോസ്റ്റ്.ചിത്രങ്ങള്‍ മനസ്സിനെ കുത്തി മുറിവേല്‍പ്പിക്കുന്നു.
കാലിക പ്രസക്തമായ ലേഖനം .... ഇന്ന് സമൂഹത്തിൽ നാം കാണുന്ന ഏതാണ്ടെല്ലാ പരിഷ്കാരങ്ങളും ഇത്തരം "കോസ്മറ്റിക് റെവല്യൂഷൻ" ആയി മാറിക്കൊണ്ടിരിക്കുന്നു. ചികിൽസകൾ തൊലിപ്പുറമേ മാത്രമാവുമ്പോൾ അതിനു സാംസ്കാരിക പരിവർത്തനമോ ധാർമ്മിക ചൈതന്യമോ കൈവരുന്നില്ല.
നന്ദി ...
സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്ര്യം എന്ന് 'നാഴികക്ക് നാല്പത്തിയൊന്നു വട്ടം' നാവിട്ടടിക്കുന്ന നമ്മുടെ ബുദ്ധി ജീവികളും സാംസ്കാരിക നായകര്‍ എന്ന് വിളിപ്പേരുള്ളവരും 'സ്ത്രീവിമോചകരും' ഭ്രൂണഹത്യയും അതില്‍ നിന്ന് വരുമാനം കൊയ്യുന്ന ക്ലിനിക്കുകളെയും കണ്ടില്ലെന്നു നടിക്കുന്നു. ഈ വിഷയത്തില്‍ ഇവരുടെ ധാര്‍മ്മിക നിലപാടെന്താണാവോ?. ഇതൊരു പാപമായി കാണാന്‍ കഴിയുമ്പോള്‍ മാത്രമേ നമ്മില്‍ മനുഷ്യത്വം അവശേഷിക്കുന്നുള്ളൂ. ഗര്‍ഭാശ യത്തില്‍ വളരുന്ന ജീവന്റെ തുടിപ്പില്‍ പോലും ലാഭം കാണുന്ന കോര്‍പറേറ്റ് മുതലാളിമാര്‍ വാഴുന്ന സമൂഹത്തെ നാം പുരോഗമനക്കാര്‍ എന്ന് വിളിക്കുന്നു... കഷ്ടം! വിഷയം നന്നായി പറഞ്ഞ ബെന്ചാലിക്ക് നന്ദി. ഫോട്ടോകളോട് ഞാനും വിയോജിക്കുന്നു. ഒരു മിന്നാട്ടക്കാഴ്ചക്ക് മാത്രമേ ഇവ ഉപയോഗിക്കാവൂ!
ഒരു മാറ്റം....ഉണ്ടാവുമായിരിക്കും...വിദൂര ഭാവിയിലെങ്കിലും...വെറുതേ മോഹിക്കാം അല്ലേ...ചിത്രങ്ങൾ പേടിപ്പിക്കുന്നുവെങ്കിലും ലേഖനം നന്നായി
വാക്കുകൾ ഇല്ല,
‘ബൂലോകം’ കളിതമാശകൾ മാത്രമാണെന്ന തെറ്റിധാരണ മാറ്റാൻ പോന്ന കുറിപ്പ്!
പണ്ട്, പെൺ കുഞ്ഞുങ്ങളെ ജനിച്ചതിനു ശേഷം കുഴിച്ചു മൂടിയിരുന്ന ഒരു സമൂഹം കഴിഞ്ഞു പോയി...
ഇന്ന്, ഈ ‘പുരോഗമന നാട്യക്കാർ’ കുഞ്ഞുങ്ങൾ ജനിക്കുന്നതിനും മുന്നേ............!
ഹോ!
ഇവരല്ലേ ഭീകരന്മാർ?
“...അവർ മൃഗങ്ങളെ പോലെയാണ്; അല്ല അതിനേക്കാൾ മോശം”
“എത്ര ഭീരുവായ മൃഗവും ഹിംസ ജന്തുക്കളോട് ഏറ്റുമുട്ടാൻ പോലും തയ്യാറാവുന്നത് സ്വന്തം കുഞ്ഞിനെ കുറിച്ചോർത്താണ്“.മനുഷ്യരും അങ്ങനെ തന്നെയല്ലേ.വളരെ കുറച്ചല്ലേ വിപരീതമായി ചെയ്യു. അവരെ മനുഷ്യഗണതിൽ കൂട്ടേണ്ട. !
ആൺകുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ഈ നെട്ടോട്ടം അവസാനിക്കില്ലാന്നു തോന്നുന്നു. സൌന്ദര്യവസ്തുക്കളെക്കുറിച്ച് നേരത്തെ ഇങ്ങനെ കേട്ടിട്ടുണ്ട്. ആ ചിത്രങ്ങൾ ഭയപ്പെടുത്തുന്നു.
@ റ്റോംസ് & എല്ലാവരോടും : ഭീതിപെടുത്തുന്ന ചിത്രങ്ങൾ മാത്രം മാറ്റിയത് കൊണ്ട് അവ നമുക്കിടയിൽ നിന്നും ഇല്ലാതാവുന്നില്ല. മനുഷ്യരുടെ ക്രൂര ചെയ്തികളെ വിളിച്ചുപറയാൻ അതവിടെ കിടക്കട്ടെ… നിങ്ങളെയൊക്കെ വേദനിപ്പിച്ചതിൽ ഖേദമുണ്ട്.
@ അൻസാറ് : സ്ത്രീ പുരുഷ അനുപാദത്തെയാണ്… വിധിയെ പറഞ്ഞു വിട്ടുകൊടുക്കാനൊക്കുമൊ?
@ മുരളി സാർ : പെൺകുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന ‘ജാഹിലീയത്ത്‘ അറേബ്യയുടെ ഇരുണ്ട കാലത്തുണ്ടായിരുന്നു. ഇന്നത് എവിടേയും…!!
@ sreee : അമ്മ! യഥാർത്ഥത്തിൽ മക്കൾക്ക് വേണ്ടി എല്ലാ അർപ്പിക്കുന്നവരും എല്ലാതരം പ്രയാസങ്ങളെയും ഏറ്റെടുക്കുന്നവരുമാണ്. എന്നാൽ ഇന്ന് എത്രയോ അമ്മമാര്‍ തല തിരിഞ്ഞു ചിന്തിക്കുന്നു. സൌന്ദര്യം നഷ്ടപെടുമെന്ന് കരുതി സ്വന്തം കുഞ്ഞിന് മുലയൂട്ടാത്ത അമ്മമാരുണ്ട്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന, മുലയൂട്ടാത്തവരായി ജീവിലോകത്ത് വേറെ ആരുണ്ട്? എന്റെ വാക്കുകളിലൂടെ ഞാൻ കുറ്റപെടുത്തുന്നത് അളിഞ്ഞ മനസ്സുള്ളവരെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കുക. കൊലക്ക് കൂട്ടുനിൽക്കാത്ത ഒരമ്മയേയും ഒരു തരത്തിലും വേദനിപ്പിക്കാൻ എനിക്കാവില്ല.
നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ലേഖനം. ആനുപാതിഅകാമായി ത്രീകളുടെ എണ്ണത്തിലെ ക്രമാതീതമായ കുറവുണ്ടാകുന്നതിന്റെ കാരണം സ്ത്രീ ജന്മത്തെ പിറവിക്കു മുമ്പ് തന്നെ ഇല്ലാതാക്കുന്നത് കൊണ്ടാണെന്ന് നമുക്കറിയാം. ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണോ എന്നു അറിയാവുന്ന സാങ്കേതിക വിദ്യ അവതരിച്ചത് തന്നെ പെണ്‍കുഞ്ഞുങ്ങളുടെ ആരാച്ചാരായാണ്.
ഇനി ആരംഭഘട്ടത്തില്‍ അബോര്‍ഷനു കഴിഞ്ഞില്ലെങ്കില്‍ പ്രസവസമയത്ത് പച്ച ജീവന്റെ കഴുത്തു അറുക്കാന്‍ തക്ക നിയമ പരിരക്ഷ പാശ്ചാത്ത്യ നാടുകളില്‍ "Partial Birth Abortion - Premature Delivery, Surgical Abortion" എന്നീ പേരിലൊക്കെ നിലവിലുണ്ട്.
ചാപിള്ളയുടെ ബോഡി പാര്‍ട്സ് കൊണ്ട് സൌന്ദര്യ വസ്തുക്കള്‍ ഉണ്ടാക്കി മനുഷ്യര്‍ തന്നെ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നു എന്നു പറയുമ്പോള്‍ മനസ്സാക്ഷിയുടെ മുമ്പിലുള്ള ചോദ്യം ഇതാണ്. നാം വെറും സംസാരിക്കുന്ന മൃഗങ്ങള്‍ മാത്രമാണോ.
കഴിഞ്ഞ പോസ്റ്റുകള്‍ പോലെ ഇതും ഏറെ ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെ. വ്യത്യസ്ത വിഷയങ്ങള്‍ ലേഖനമാക്കി ബ്ലോഗ് എന്ന മാധ്യമത്തെ ഗുണകരമായി വിനിയോഗിക്കുന്ന ബ്ലോഗര്‍ ബെന്ജാലി അഭിനന്ദനം അറിഹിക്കുന്നു.
ഞെട്ടിക്കുന്ന ചിത്രങ്ങള്‍..
അക്ബര്‍ പറഞ്ഞത് കറക്റ്റ്..
ശക്തമായ ഒരു ലേഖനം.
വളരെ ചിന്താർഹമായ ലേഖനം. നമ്മുടെ സമൂഹ്യ മാറ്റത്തിലേക്കും പ്രവണതകളിലേക്കും അതോടൊപ്പം അതിന്റെ ഭയാനതകളിലേക്കും വിരൽ ചൂണ്ടുന്ന ലേഖനം.
ഇന്ത്യയില്‍ അനുപാതം നിലനിര്‍ത്താന്‍ ആവശ്യത്തിനു പെണ്‍കുട്ടികള്‍ ഇല്ല എന്നത് ആരും മറക്കണ്ട ...
എന്നെ സംബന്ദിച്ചു ഇത് ഒരു ഞെട്ടിക്കുന്ന വിവരമാണ് ചിന്താ വഹം
മാതൃത്തം നശിച്ച കാലഘട്ടം..!
കുഞ്ഞുജീവനുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത അമ്മമാരുടെ ലോകം..പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എത്ര ഭീകരം..ചിത്രങ്ങള്‍ നോക്കാന്‍ പോലും കഴിയുന്നില്ല.
സ്ത്രീധനം തന്നെ വില്ലന്‍.അതില്ലാതാവണമെങ്കില്‍ പെണ്ണ് തന്നെ വിചാരിക്കണം.
ഞെട്ടിക്കുന്ന ഈ സത്യം ആദ്യമായാണ് കേള്‍ക്കുന്നത്. വളരെ നന്ദിയുണ്ട് ഈ പങ്കു വെക്കലിന്.
നല്ല ലേഖനം.
സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പിന്നാമ്പുറക്കഥകള്‍ മുന്‍പ് കേട്ടിട്ടുണ്ട്.പക്ഷേ അതൊരു കെട്ടുകഥയാണെന്നാണിതുവരെ കരുതിയിരുന്നത്.പ്ക്ഷേ താങ്കള്‍ പറയുന്നത് തെളിവോടു കൂടിയാണല്ലോ!
പെണ്‍കുട്ടികളുടെ അനുപാതം കുറയാനും ആണ്‍കുട്ടി മതി എന്ന ചിന്താഗതിക്കൂം പിന്നില്‍ സമൂഹം തന്നെ ഉണ്ടാക്കിയെടുത്ത സ്ത്രീധന,സ്വര്‍ണ്ണ,ആഢംഭര ജീവിതരീതികള്‍ തന്നെ.
മെട്രൊ സിറ്റികളിൽ നിറഞ്ഞുനിൽക്കുന്ന കശാപ്പുക്ളീനിക്കുകളിലെ കുഞ്ഞുശരീരങ്ങൾക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഈ ശിശുക്കളിൽ നിന്നും പ്രോസസ് ചെയ്ത് തിരിച്ചെടുക്കുന്നവയാണ് സൌന്ദര്യ വസ്തുക്കളിൽ ഉപയോഗപെടുത്തുന്ന അസംസ്കൃത വസ്തു എന്നതിനാൽ അത്തരം കമ്പനികളാണ് ഈ കുഞ്ഞുങ്ങളുടെ ആവശ്യക്കാര്‍.
പലര്‍ക്കും അറിയാത്ത ഒരു വലിയ സംഭവമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭീകരത വായനക്കാരില്‍ പതിഞ്ഞു കിടക്കാന്‍ ആ ചിത്രങ്ങള്‍ അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം. വളരെ നിസ്സാരമായി പെന്കുഞ്ഞായാല് അബോര്ഷന് എന്ന ഒരു സാധാരണ കേള്‍ക്കലില്‍ നിന്ന് അതിന്റെ മറ്റ് വശങ്ങളെക്കുറിച്ചുള്ള ഈ ലേഖനം എന്തുകൊണ്ടും ശക്തമായി.
അനുപാതം കേരളത്തില്‍ നേരെ വിപരീതമാണ്. അതുകൊണ്ടെന്താ കേരളത്തില്‍ ഈപ്പറയപ്പെട്ട ഗണം പുരുഷന്മാര് ഇല്ലേയില്ല.
ബെഞ്ചലിയുടെ ഏറ്റവും മാനുഷികമായ പോസ്റ്റ് ഇതു തന്നെ...സൌന്ദര്യവർദ്ധക സാധനങ്ങൾ മത്സ്യാവശിഷ്ട്ങ്ങളിൽ നിന്ന് ഉണ്ടാക്കുന്നുവെന്നാണ് മനസ്സിലാക്കിയിരുന്നത്. ബ്രുണഹത്യയൂടെ കച്ചവട കണ്ണുകളിൽ കണ്ണികളാവതിരിക്കാൻ നമുക്ക് പ്രതിഞ്ജ ചെയ്യാം.
ആ ക്ലിനിക്കൽ ഘാതകർക്ക് ഒരു പെൺകുഞ്ങിന്റെ ആത്മാവും മാപ്പ് നൽകില്ല.
ശിശുക്കളിൽ നിന്നും പ്രോസസ് ചെയ്ത അസംസ്കൃത വസ്തു സൌന്ദര്യ വസ്തുക്കളിൽ ഉപയോഗപെടുത്തുന്നു എന്നത് എനിക്കൊരു പുതിയ അറിവാണ്.
ബെഞ്ചാലിയുടെ പോസ്റ്റ് പലതും വിഞ്ജാനപ്രദമാണ്. നന്ദി
മനസ്സാക്ഷിയുള്ളവര്‍ ചിന്തിക്കട്ടെ ,, നല്ല പോസ്റ്റ് ..
പതിവു പോലെ ഈ പോസ്റ്റിലും പുതിയ അറിവുകൾ ചിന്തനീയമായ കാര്യങ്ങൾ.. ഒപ്പം ചിത്രങ്ങളും പങ്കുവെക്കുന്നു അതിന്റെ തീഷ്ണത. ചർദ്ദിച്ചതിലേക്കു മടങ്ങുന്നതു നായകളാണെന്നു കേട്ടിരിക്കുന്നു. ഈ സൗന്ദര്യ വാണിജ്യം അതിലും കഷ്ടം..
"പെണ്‍കുട്ടികള്‍ക്ക് ഡിമാന്റ് കൂടി, ഇനിയെങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ പെണ്മക്കളെ സ്ത്രീധനം
കൊടുത്തു കല്ല്യാണം ചെയ്തുകൊടുക്കരുത്"
നല്ല പോസ്റ്റ് എനിക്കിഷ്ട്ടമായി.....
(സൌന്ദര്യ വസ്തുക്കളുടെ പിന്നിലെ ക്രൂരത മുന്‍പേ കേട്ടിട്ടുണ്ട്.)
ഈ ലേഖനം വായിച്ചു,മനസ്സ് കലുഷിതമായി..എനിക്ക് ആ ഫോട്ടോസും നോക്കാനേ കഴിഞ്ഞില്ല..ഭ്രൂണ ഹത്യ ചെയ്യുന്നവര്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല..''രണ്ടുമാസം മുന്‍പ് ഒന്നിനെ ഞാന്‍ എടുത്തു കളഞ്ഞു'' എന്ന് ഒരു അയല്‍വാസി സ്ത്രീ യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞപ്പോള്‍ എനിക്ക് അവരുടെ മുഖം നോക്കാന്‍ പേടി ആയി..അത് പോലെ ഈ പോസ്റ്റ് വായിക്കെണ്ടിയിരുന്നില്ല എന്നും തോന്നി...കോസ്മെറ്റിക്സ് എല്ലാം അങ്ങിനെ ആവില്ലെന്നാണ് എന്റെ വിശ്വാസം...
ഭൂലോകത്ത് വെത്യസ്തമായ വിഷയങ്ങള്‍ കൊണ്ടുവരുകയും എല്ലാവരേയും നടുക്കത്തോടെ ചിന്തിപ്പിക്കുകയും ചെയ്യുന്നത് ബെഞ്ചാലി മാത്രമാണെന്നാണെന്റെ വിശ്വാസം. പോസ്റ്റുകളില്‍ ഹാര്‍ഡ് വര്‍ക്കും, കമ്മിറ്റ്മെന്റും, റിസേര്‍ച്ചും കാണുന്നു. തെളിവുകളോടെ ഒരു വിഷയം പറയുംബോള് അത് വേറിട്ട് നില്ക്കുന്നു.
പോസ്റ്റിനെ പറ്റി പറയുംബോള് ഈ വിഷയം മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും വിശ്വാസം വന്നിരുന്നില്ല. താങ്കള്‍ പറഞ്ഞത് ശരിയാണ്. സ്ത്രീഥനം ഇല്ലാതായാല്‍ പെണ് ഭ്രൂണഹത്യ ഇല്ലാതാവും.
കണ്ണാടിയിൽ തന്ന കമന്റ് കണ്ട് എത്തിയതാണ്..
ലേഖനം കൊള്ളാം..നന്നായി..
അറിയാമായിരുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നതെങ്കിലും വായിച്ചപ്പോൾ മനസ്സൊന്ന് വെറുതെ പിടച്ചുപോയി..ഇതാണ് ലോകം അല്ലെ?
ചിത്രങ്ങൾ ശരിക്കും സ്പർശിക്കുന്നവ തന്നെയായിരുന്നു..
ഫലങ്ങൾ കേടാവാതിരിക്കാൻ വിഷകെമിക്കൽസ്,ചെടികളിൽ പ്രകൃതിയെ നശിപ്പിക്കും കീടനാശിനി,energy drinksഇൽ അതെ കീടനാശിനി,പാലിൽ മണ്ണിര ക്കൊഴുപ്പും കേടുവരാതിരിക്കാൻ കെമിക്കൽസ് വേറെയും,പഞ്ചസാരയിൽ എല്ലിൻ പൊടി,വെല്ലം ഉല്പാദിപ്പിക്കുമ്പൊൾ കൊട്ടിയിടുന്ന മാലിന്യങ്ങൾ,lays,kurkure പോലുള്ളവ കരിച്ചാൽ കിട്ടുന്നത് plastic ഇന്റെ അംശങ്ങൾ,1boomer=5.3 cigerate smoking,ബിസ്കറ്റ്,energy drinks എന്നിവയിൽ മുടി സംസ്കരിച്ച് കിട്ടുന്ന protien,കോസ്മറ്റിക്കുകളിൽ ഭ്രൂണം....
കണ്ണേ മടങ്ങുക........
@ Jazmikkutty
കമന്റുകൾക്ക് നന്ദി
നൂറുകണക്കിന് തെളിവുകൾ നൽകാം. വിശ്വസിക്കാമോ?
ചിലത് ഇവിടെ ഉണ്ട്.
washingtontimes
skepticfiles.org
endowmentmed.org
wnd.com
അതെ, വിശ്വസിക്കാൻ പ്രയാസം കാണും.
വർഷങ്ങൾക്ക് മുമ്പ് ഈ വസ്തുത ഞാനൊരൂ മാഗസിനിൽ വായിച്ചിട്ടുണ്ട്. അതിനു ശേഷം ഇത്തരത്തിലുള്ള ഉല്പന്നങ്ങളോട് എനിക്ക് അലർജ്ജിയാണ്.
ഇതിലെ പരാമര്‍ശങ്ങള്‍ മുന്‍പേ അറിയാം.
അല്ലെങ്കിലും കോസ്മെറ്റിക്സ് ഇനങ്ങള്‍ ഒന്നും ഞാന്‍ ഉപയോഗിക്കാറില്ല.പ്രത്യക്ഷമായി 'തിളക്കം' കാനുമെന്കിലും പിന്നീട് ചര്‍മ്മം കേടുവരുതാനെ ഇതൊക്കെ ഉപകരിക്കൂ.
സ്ത്രീകള്‍ സ്ഥിരമായി ലിപ്സ്ടിക്ക് ഇടുന്നവര്‍ ഒരു ദിവസം ഉപയോഗിക്കാതെ ഇരുന്നാല്‍ ഉള്ള സ്ഥിതി കാണുബോള്‍ അരോചകമാണ്. ലിസ്ടിക്കില് പന്നിക്കൊഴുപ്പു അടങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.എല്ലാത്തിലും രാസവസ്തുക്കള്‍ തന്നെ പ്രധാനം.
പെണ്‍കുട്ടികള്‍ കുറയുന്നത് സ്ത്രീധനം കുറയാന്‍ ഇടയാക്കുമെന്കിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കുറയുമെന്ന് എനിക്ക് തോന്നുന്നു. അത് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ളതിനേക്കാള്‍ ഭീതിതമായ അവസ്ഥ ഉണ്ടാക്കും.
വളരെ പ്രസക്തമായ ലേഖനം
Shocking information.
well written article. Great.
എല്ലാ കോസ്മെടികുകളും അങ്ങനെ അല്ല.വളരെ
വിലക്കൂടിയ branded products ആണ് ഇങ്ങനെ quality ഉള്ള 'materials' ഉപയോഗിക്കുന്നത്.ഭ്രൂണങ്ങളില്‍ കൂടുതല്‍ അളവില്‍ പ്രോടീനും മറ്റും അടങ്ങിയിട്ടുണ്ട് .അത് പോലെ പ്രസവത്തിനു ശേഷമുള്ള പ്ലാസന്ടയും (മറുപിള്ള) ഇവര്‍ തേടി നടന്നു
വാങ്ങും അത്രേ. അപ്പോപ്പിന്നെ മുഖ കാന്തി കൂടില്ലേ ....ഇനി വില കുറഞ്ഞത് വാങ്ങിയാല്‍ മതി ..അത്രയും വിഷമം തോന്നില്ല ...ഈ എഴുത്തിനു അഭിനന്ദനങ്ങള്‍.
മാര്‍ജ്ജാര ജന്മങ്ങള് !
- പൂച്ചകള്‍ സ്വന്തം കുഞ്ഞുങ്ങളെ തിന്നുമെന്നും അതു സൌന്ദര്യ/ആരോഗ്യ സംരക്ഷനതിനാനെന്നും കേട്ടിരുന്നു...(റഫറന്‍സ് ഒന്നും ഇല്ല, പ്രായമായവര്‍ പറഞ്ഞു കേട്ടതാ)
ഇപ്പോള്‍ മനുഷ്യരും തുടങ്ങി ല്ലേ...കൊള്ളാം
ഇത്തരം സൌന്ദര്യ വാര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ സാദാ തട്ടുകടയില്‍ പോയി ഫുഡ് അടിക്കരുത് അതിനു ദേ താഴെ ക്ലിക്കിയാല്‍ വിവരം ലഭിക്കും:
http://flime-restaurante.com/Flime-english.html
http://www.guardian.co.uk/world/2010/aug/26/cannibal-restaurant-flime-germany
@ വഴിപോക്കന് : രുചിയിൽ മനുഷ്യന്റെ മാംസത്തിന്റെ ഏറ്റവും അടുത്ത് നിൽക്കുന്നത് പന്നിയിറച്ചിയാണെന്ന് ചില കൃതികളിൽ വായിച്ചിട്ടുണ്ട്. മനുഷ്യന്റെ ഇന്റേർണൽ ഓർഗൻസ് തുടങ്ങിയവയിൽ പന്നിയാണ് കൂടുതൽ സാമ്യമായിട്ടുള്ളത്. അതുകൊണ്ട് തന്നെ പന്നികളിലാണ് മനുഷ്യർക്ക് വേണ്ട പല മെഡിക്കൽ പരീക്ഷണങ്ങളും നടത്തുന്നത്. പന്നിയെ തിന്നു കൊതിതീരാതെ, വളരെ സോഫ്റ്റായ മാംസമുള്ള മനുഷ്യരെ തിന്നുന്ന നരഭോജികളായി തീരുന്ന മനുഷ്യ ജന്മങ്ങളുണ്ട്. സെമിത്തേരികൾ കേന്ദ്രീകരിച്ച നരഭോജികളുടെ റെസ്റ്റാറന്റുകൾ വരും കാലങ്ങളിൽ സ്ഥാപിക്കപെട്ടേക്കാം!!
കലികാലം
കാലിക പ്രസക്തമായ ലേഖനം ....
ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടിയിരുന്ന ഒരു ഇരുണ്ട യുഗത്തില്‍ നിന്നും മനുഷ്യന് ഭ്രൂണാവസ്ഥയില്‍ തന്നെ നശിപ്പിച്ച് കളയുന്ന പുരോഗതി കൈവരിച്ചിരിക്കുന്നു.മനുഷ്യന് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? എന്നിട്ടും എന്താണ് ഫലം?
ഞാന്‍ മൂന്നു പെണ് കുട്ടികളുടെ ഉമ്മയാണ്.. എനിക്ക് പക്ഷെ എന്റെ കുട്ടികളെ കുറിച്ചോ നാളെയെ കുറിച്ചോ ആധിയില്ല... കാരണം ഞാനും ഒരു പെണ്ണാണല്ലോ... പറഞ്ഞു പറഞ്ഞു പെണ്ണിന്റെ demand കളയുന്നത് പറഞ്ഞു തേഞ്ഞ വിശ്വാസങ്ങളില്‍ അധിഷ്ട്ടിതമായി ജീവിക്കുന്ന ഒരു മരവിച്ച മനസുള്ള മാറ്റത്തെ കുറിച്ച് തിരിച്ചറിയാത്ത ഒരു പറ്റം അന്ധവിശ്വാസികള്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു... ആണായാലും പെണ്ണായാലും വെറുതെ കിട്ടുന്നതല്ല... പെണ് കുഞ്ഞിനു demand ഇല്ലെങ്കില്‍ പെണ് കുഞ്ഞുങ്ങളെ ആരെങ്കിലും വെറുതെ കൊടുക്കുന്നുണ്ടോ?? മനുഷ്യന് കാലത്തിനൊത്ത് ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇത്തരം അനാചാരങ്ങളും മാറും....
ശരിയാണ്. ആ ചിത്രങ്ങള്‍..നോക്കാന്‍ പറ്റുന്നില്ല. കുറെ അറിവു തന്ന ലേഖനം
നല്ല പോസ്റ്റ് ബെന്ചാലി.. വായിച്ചിരിക്കേണ്ടത് തന്നെയാണ്..
സ്ത്രീകളെ ഭാരമായി കാണുന്ന തരത്തില്‍ സ്ത്രീധന സമ്പ്രദായം ഇവിടെ വേര് പിടിച്ചതാണല്ലോ കൂടിയ ഭ്രൂണ ഹത്യക്ക് കാരണം.അപ്പോള്‍ പെണ് ഭ്രൂണ ഹത്യ ഇല്ലാതാകണമെങ്കില്‍ സാമൂഹ്യ വ്യവസ്ഥിതിക്കു വലിയ മാറ്റങ്ങള്‍ സംഭവിക്കെണ്ടാതുണ്ട്. ഇവിടെ ബെന്ചാലിയോടും ഈ പോസ്റ്റിനെ അനുകൂലിച്ചു കമന്റിട്ട എല്ലാ ആണ് പ്രജകളോടും ചില ചോദ്യങ്ങള്‍...
1 ) നിങ്ങളില്‍ വിവാഹിതരായവരില് എത്ര പേര് സ്ത്രീധനം വാങ്ങിക്കാതെ പെണ്ണ് കെട്ടി?
2 ) നിങ്ങളില്‍ അവിവാഹിതര്‍ ഉണ്ടെങ്കില്‍ എത്ര പേര് സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിക്കും?
3 ) കെട്ടുപ്രായമായ മക്കളുള്ളവര്‍ തങ്ങളുടെ കുട്ടികളുടെ വിവാഹം സ്ത്രീധനം കൊടുക്കാതെയും വാങ്ങാതെയും നടത്താന്‍ തയ്യാറാണോ?
ഇത്രയും ചോദ്യങ്ങള്‍ക്ക് ആത്മാര്‍ഥമായി മറുപടി പറയൂ. ക്രൂരം,നിഷ്ടൂരം എന്നെല്ലാം കമന്റിടാന്‍ എളുപ്പമാണ്. അതിനു വേണ്ടി നിങ്ങള്‍ സ്വന്തം ജീവിതം കൊണ്ടെന്തു ചെയ്ത്ന്നു പറയൂ..
'എന്റെ മുഖം ചുക്കി ചുളിഞ്ഞാലും വേണ്ടില്ല, ലോകം കാണാൻ അനുവദിക്കാതെ കൊന്നൊടുക്കിയ പാവം കുഞ്ഞുങ്ങളെ എന്റെ മുഖത്ത് ഞാൻ തേച്ചുപിടിപ്പിക്കില്ല. കോസ്മറ്റിക്കുകളെയും കോസ്മറ്റിക് കമ്പനികളെയും ഞാൻ വെറുക്കുന്നു. '
ഇതിന് 100 മാര്‍ക്ക്.
ആ ചിത്രങ്ങള്‍ കണ്ടിട്ട് സഹിയ്ക്കുന്നില്ല...
@firefly : എന്റെ കുടുംബം സ്ത്രീധന വിരോധികളാണ്. ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല. പെങ്ങൾക്ക് കൊടുത്തിട്ടുമില്ല.
ഇല്ല… ഒരിക്കലും സ്ത്രീധനത്തെ അനുകൂലിക്കില്ല…
valare nalla post. thankalodulla kadappadodu koode njan ee post facebookil post cheyunnu..
പോസ്റ്റ് പ്രസക്തം തന്നെ. പക്ഷേ ആ ചിത്രങ്ങള്‍ ഭീതിദായകമാണ്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. ഇവിടെ അതു പ്രതിഷ്ടിച്ചിരിക്കുന്നതിനോട് ഒട്ടുംതന്നെ യോജിക്കുന്നില്ല.
ഈ ബ്ലോഗിൽ ഞാൻ ആദ്യമാണെന്നു തോന്നുന്നു .. ബ്ലോഗെഴുത്തിനെ വളരെ ഗൌരവത്തിൽ കാണുകയും കാലികമായ വിഷയങ്ങൾ ചിന്തിക്കാനുതകുന്ന തലത്തിൽ വായനക്കാരിൽ എത്തിക്കുകയും ചെയ്യുന്ന താങ്കളുടെ ശ്രമം വളരെ വലുതാണു . ചിന്തിച്ചും പഠിച്ചും എഴുതേണ്ട വിഷയങ്ങൾ അതിന്റെ മഹത്വം ഒട്ടും ചോർന്നു പോകാതെ വളരെ മനോഹരമായി എഴുതുന്നു. ഈ വിഷയവും അങ്ങിനെ തന്നെ :പെണ്മക്കളെ ജീവനോടെ കുഴിച്ചു മൂടുന്ന ഇരുണ്ട ഒരു കാലഘട്ടം അറിവില്ലായ്മയും അന്ധ വിശ്വാസവും നിറഞ്ഞ ഒരു കാലഘട്ടം പണ്ട് അറബി നാടുകളിൽ ഉണ്ടായിരുന്നു .അതിനെതിരെ ശബ്ദമുയർത്തി വിശുദ്ധ ഖുറാൻ ജനങ്ങളെ ഉദ്ബോധനം നടത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്നു കുട്ടിയെ ജനിക്കാൻ അനുവദിച്ചിരുന്നു.എന്നാൽ ഇന്ന് വിദ്യ അഭ്യാസം മാത്രം ആക്കി മാറ്റിയ ജനം ശാസ്ത്രത്തിന്റെ പുരോഗതിയെ പുകഴ്ത്തി കൊണ്ട് പെൺകുട്ടിയാണു ഗർഭ പാത്രത്തിൽ കുരുത്തതെന്നു മനസ്സിലായാൽ അതിനെ ഇല്ലായ്മ ചെയ്യാൻ സമ്മതം മൂളുന്നു. ആ പിഞ്ചുകുഞ്ഞിനെ ലോകം കാണാൻ പോലും അനുവദിക്കാതെ ജനിക്കാൻ പോലും അനുവദിക്കാതെ വയറ്റിൽ വെച്ചു കൊല്ലുന്നു എന്നു മാത്രമല്ല ആ ഭ്രൂണം പോലും വിറ്റു കാശാക്കി മുഖ കാന്തി വർദ്ദിപ്പിക്കാൻ നല്ലൊരു ഔഷധമാക്കി മാറ്റുന്നു. ലോകത്തിന്റെ പോക്ക് എങ്ങോട്ട് ... മനുഷ്യർ മൃഗതുല്യം ആയിരിക്കുന്നു അല്ലെങ്കിൽ അതിനേക്കാൾ അധ:പതിച്ചിരിക്കുന്നു.. വളരെ നല്ല പോസ്റ്റ് .. ഇനിയും ഉണ്ടാകട്ടെ ചിന്തിക്കാനുതകുന്ന ഇത്തരം പോസ്റ്റുകൾ..
ആദ്യായിട്ടാണ് ഇവിടെ, ശ്രദ്ധേയമായ , ശക്തമായ നിരീക്ഷ
ണമ്.. നെഞ്ചുപൊളിക്കുന്ന ചിത്രങ്ങള്‍....
valare prasakthavum, shakthavumaya lekhanam..... bhavukangal........
ബെഞ്ചാലി , ആദ്യമായാണ് ഇവിടെ വരുന്നത്....ശക്തമായ പോസ്റ്റ്........ കണ്ടും വായിച്ചും മനസ്സുരുകുന്നു.
ഇനിയും ആതൂലിക അനീതിക്കെതിരെ പടവാളാകട്ടെ...
അള്ളോ.. ആ ചിത്രങ്ങള്‍ വേണ്ടെയ്നി. അടി വയറ്റിന്നും ഒരു വേന അത് കണ്ടപ്പോ...
ഒരു പക്ഷേ ഇങ്ങനെയായിരിക്കും സ്ത്രീശാക്തേകരണത്തിനു പ്രക്രിതി വഴി ഒരുക്കുന്നത്. ജീവന് അപായതിലാകുമ്പോഴാണല്ലൊ ഉള്ള വീറു മുഴുവനും എടുത്ത് തിരിച്ചടിക്കുന്നത്? അതു പോലെ സ്ത്രീകളും ഇനി ഉണരുമായിരിക്കും!
True..! well said..!
വളരെ വലിയ സത്യങ്ങൾ... എല്ലാവരും കണ്ടില്ലെന്നു നടിക്കുന്നത്.
ഞെട്ടിക്കുന്ന സത്യങ്ങള്‍ വേദനയോടെ തിരിച്ചറിയുന്നു.....
ശക്തമായ ഭാഷയില്‍ തന്നെ എഴുതി..
ആ ചിത്രങ്ങള്‍ വല്ലാതെ മനസ്സിനെ അലോസരപ്പെടുത്തുന്നു..
good
Post a Comment