ഒരിക്കൽ സൌദിയിലെ കോർണിച്ചിൽ നിന്നും മക്കളോട് വിളമ്പി, ഇതൊന്നും കടലല്ല.. കടല്‍ കാണണമെങ്കിൽ നാട്ടിലെ കടല്‍ കാണണം.. എന്താ തിരകള്‍.. ഇത് പാടത്തെ ഓളം, പാടത്ത് ഇതിനേക്കാൾ വലിയ ഓളം കാണും.
അതിനു ശേഷം ഒരിക്കൽ വെക്കേഷനിൽ കടല്‍ കാണിക്കാൻ കുട്ടികളെയും കൊണ്ടു പോയി, അടുത്തുള്ള പരപ്പനങ്ങാടി കടപ്പുറം.. സാധാരണ റെയിൽവേ ഗേറ്റ് കഴിഞ്ഞു പ്രധാന റോഡ് ക്രോസ് ചെയ്താൽ കേൾക്കാം തിരയടി ശബ്ദം.. ഇത് അടുത്തെത്താനായിട്ട് പോലും ഒന്നു കേൾക്കുന്നില്ല.., അവസാനം വെള്ളവും കണ്ടു! തിരയില്ല. ചെറിയ ഓളങ്ങൾ പോലുമില്ല...!! കേരളത്തിന്റെ പല ഭാഗത്തും കടൽ തീരങ്ങൾ കാണുകയും തിരകൾക്കിടയിൽ മറിഞ്ഞു കുളിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ ആദ്യമായിട്ടാണ് ഓളങ്ങൾ പോലുമില്ലാത്ത കടല്‍! കെട്ട്യോളും കുട്ട്യേളും എന്നെ കളിയാക്കി വിട്ടു. ഈ പറഞ്ഞ രണ്ട് കൂട്ടരും ടീവിയിൽ അല്ലാതെ ഇത് വരെ അറബി കടല്‍ കണ്ടിട്ടില്ല. തിരയുടെ വലുപ്പം പറഞ്ഞ് എന്നെ കളിയാക്കി കൊണ്ടിരുന്നു... ആ വഴിവന്നവരോടൊക്കെ ഞാൻ തിരയെവിടെ എന്ന് തിരക്കിയപ്പോ ഇപ്പോഴതിന്റെ സമയമല്ലാന്ന് തെങ്ങിന്റെ മണ്ടക്ക് നോക്കി പറഞ്ഞീട്ടും എന്റെ മണ്ടയിലേക്കത് കയറിയില്ല… തിരയില്ലാത്ത അറബികടൽ! ഞാൻ ഇത് വരെ സമ്മതിച്ച് കൊടുക്കാത്ത സംഗതി... കാത്തിരുന്നിട്ട് കാര്യമില്ല. മക്കളോട് പറഞ്ഞ്, ബാപ്പ ഗൾഫിലേക്ക് വണ്ടി കയറിയപ്പോ തിരമാലകളും വണ്ടിവിട്ടതാവുമെന്ന്. പറഞ്ഞ് തണുപ്പിക്കാൻ ഐസ്ക്രീമും വാങ്ങി കൊടുത്തു മടങ്ങി…
അങ്ങിനെ കഴിഞ്ഞ തവണ മഴക്കോളുമുള്ള സമയം നാസയുടെ ഒബ്സർവേറ്ററി സൈറ്റിൽ കയറി തിരകളുടെ തീക്ഷ്ണത ഉറപ്പുവരുത്തി കടല്‍ കാണിച്ചുകൊടുക്കാൻ പിന്നേയും പോയി.., വള്ളിക്കുന്നിലൂടെ കടലുണ്ടിയിലേക്ക്. അവിടെ അഴിമുഖത്ത് പുതിയപാലവും കൂടാതെ പാറകളും നല്ല കാഴ്ച്ചയാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ട് അങ്ങോട്ട് വിട്ടത്… അന്ന് മനസ്സ് നിറയെ തിരമാലകളെ കണ്ടു തിരയുടെ അട്ടഹാസങ്ങളും കേട്ടു. കടലിന്റെ കലിയെ കളികളാക്കികൊണ്ട് കുട്ടികൾ തീരങ്ങളിലൂടെ ഓടിയും ചാടിയും ചിത്രം വരച്ചും കളിച്ചുകൊണ്ടിരുന്നു, കുശുമ്പ് കാട്ടി അവയെ എല്ലാം മായ്ച്ചുകൊണ്ട് തിരകളും ഒപ്പം ചേർന്നപ്പോൾ രംഗം അതിമനോഹരമായി...
കാറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് തിരയുടെ ശക്തിയും വലിപ്പവും കൂടും. സ്കേറ്റിങിനെ പോലെ വേവ് സർഫിങു നടത്തുന്നത് കാണുമ്പോ നെഞ്ചിടിപ്പോടെ അതിന്റെ ത്രില്ല് ആസ്വദിച്ച് കണ്ടുനിൽക്കും. സ്കേറ്റിങ് എനിക്കറിയാം. എന്നാൽ സർഫിങ് ഇതുവരെ ചെയ്തിട്ടില്ല. സാഹചര്യം ലഭിച്ചിട്ടില്ല എന്നതാണ് ശരി. അമേരിക്കയുടെ ഹാമിൽട്ടൻ അത് പോലെ ഹവായി തുടങ്ങിയ ഷോറുകളിൽ കാറ്റുകൾ കാരണം രൂപപെടുന്ന വലിയ വേവുകൾക്കിടയിലൂടെ റൈഡ് ചെയ്യുന്ന റിനോ ചേസേർസ് ഭയാനകമാണെങ്കിലും അതിന്റെ ത്രില്ല് കണ്ടാനന്ദിക്കാത്തവർ കുറവായിരിക്കും.
തിരമാലകളെ ആസ്വദിക്കാത്തവർ വളരെ കുറവാണ്. ഈ തിരമാലകൾ കടലിന്റെ ഉപരിതലത്ത് മാത്രമെ ചലനം സൃഷ്ടിക്കുന്നുള്ളു. എന്നാൽ ചില തിരമാലകളുണ്ട്, അവയുടെ അലകൾ മൊത്തം കടലിനെ ഉൾകൊള്ളുന്നു. അവയാണ് സുനാമികൾ എന്നറിയപെടുന്നത്. ഇന്ന് ഈ സുനാമി തിരമാലകളെ ലോകം പേടിയോടെ കാണുന്നു. ഈ പ്രകൃതിശക്തിയെ തടുത്ത് നിർത്താൻ മനുഷ്യന് മാർഗങ്ങളൊന്നുമില്ല. ഭൂകമ്പങ്ങൾ വഴിയുണ്ടാകാവുന്ന സുനാമികളെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയും, എന്നാൽ ലാൻഡ്സ്ലൈഡുകൾ തുടങ്ങിയവ കാരണമായുണ്ടാകുന്ന സുനാമികളെ പെട്ടൊന്ന് കണ്ടെത്തുക പ്രയാസകരമാണ്. കടലിനടിയിൽ വരുന്ന ഏതൊരൂ വലിയ ചലനങ്ങളും സുനാമികളുടെ സ്രോതസ്സാണ്. അത് ഭൂചലനങ്ങളാകാം, കടലിനടിയിലെ ലാൻഡ് സ്ലൈഡുകളാകാം, വോൾകാനിക് എക്സ്പ്ളോഷനുകളാവാം.
പതിനേഴാം നൂറ്റാണ്ടിൽ ജപ്പാനിൽ ഭൂകമ്പം വഴി ലാൻഡ്സ്ലൈഡുകളുണ്ടാവുകയും അതു കാരണമായുണ്ടായ സുനാമി നൂറ് മീറ്റർ ഉയരത്തിൽ അടിച്ച് വീശിയപ്പോ പതിനഞ്ചായിരം ജീവനാണ് അന്ന് പോലിഞ്ഞത്. 1958കളിൽ ഭൂകമ്പം കാരണം കടലിനടിയിൽ ഭീമമായ ലാൻഡ്സ്ലൈഡ് ഉണ്ടാവുകയും അതുകാരണമുണ്ടായ ഇമിനാമി എന്നറിയപെടുന്ന മെഗാസുനാമികളുടെ വേവ് അഞ്ഞൂറില്പരം മീറ്റർ ഉയരത്തിലായിരുന്നു അടിച്ചുതകർത്തത്. അതായിരുന്നു ചരിത്രത്തിൽ രേഖപെടുത്തിയതിൽ ഏറ്റവും വലിയ സുനാമി.
സുനാമികളുടെ വേവ് ലെങ്ത്ത് വളരെ കൂടിയതായതിനാൽ സധാരണ ഗതിയിൽ സുനാമി തിരമാലകളുടെ ഭീകര ദൃശ്യം കണ്ടറിയുക പ്രയാസമാണ്. സുനാമികൾ കരയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കരയിലെ വെള്ളം ഉള്ളോട്ട് വലിയും. തിരകൾ അതിന്റെ ശക്തി സംഭരിച്ച് കുതിപ്പ് നടത്തുമ്പോൾ ആ ഫോർസിനെ സപോർട്ട് ചെയ്യതക്കവിതം വെള്ളം ഉൾവലിയുന്നു. സുനാമി തിരകളുടെ വേവ് ലെങ്ത്ത് കൂടുതലും ആംപ്ളിറ്റ്യൂഡ് കുറവുമാണെങ്കിലും അതിന്റെ ശക്തികാരണം വളരെ വേഗത്തിലാണവ യാത്രചെയ്യുക. ഉൾകടലിൽ സുനാമിയുടെ വേഗത മണിക്കൂറിൽ ആയിരം മുതൽ ആയിരത്തഞ്ഞൂറ് കിലോമീറ്റർ വരെ വേഗതയിലാകുമ്പോൾ തീരങ്ങളിലേക്ക് എത്തുന്നതോടെ കടലിന്റെ ആഴം കുറയുകയും തിരകളുടെ വേഗത കുറയുകയും ചെയ്യും. കടലിന്റെ ആഴം കുറയുന്നതിനനുസരിച്ച് തിരകൾക്കുണ്ടാകുന്ന പ്രതിരോധം കാരണം തിരകളുടെ (വേവ്) ലെങ്ത്ത് കുറയുകയും (ആമ്പ്ളിറ്റ്യൂഡ്) ഉയർച്ച കൂടുകയും വേഗത കുറയുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ജപ്പാനെ അടിച്ചുതകർത്ത സുനാമിയുടെ വേഗത 600 കിലോമീറ്ററാണ് കരഭാഗത്ത് രേഖപെടുത്തിയിട്ടുള്ളത്.
അപ്രതീക്ഷിതമായി വരുന്ന തിരമാലകളെ നോക്കിനിൽക്കുന്നു.
തിരിച്ചറിയാൻ വൈകി!!
ഭീകരന്മാരായ സുനാമികളെ ആയുധങ്ങളാക്കി ഉപയോഗിക്കാൻ മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ന്യൂസിലാന്റ് മിലിട്ടറി തയ്യാറാക്കിയ സുനാമി പ്രോജക്ട് പാളിപ്പോവുകയായിരുന്നു. കടൽ വെള്ളത്തിൽ ശക്തമായ പ്രകമ്പനങ്ങളുടെ പ്രതിഫലനമായി സുനാമികളുണ്ടാവാം എന്നാൽ ഇന്ന് ഭൂകമ്പം കാരണമായി ഉണ്ടാകുന്ന തരത്തിലുള്ള സുനാമികൾ സൃഷ്ടിക്കാൻ ചില്ലറ അണുബോംബുകൾകൊണ്ട് സാധ്യമല്ല.
ജലശക്തി തിരിച്ചറിഞ്ഞ മനുഷ്യൻ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ട് ഭൂമിയിലൂടെ അഹങ്കരിച്ച് നടക്കുമ്പോഴും ഈ ജലശക്തിയെ തടുത്ത് നിർത്താൻ മനുഷ്യ ലോകത്തിന് കെല്പില്ലെന്ന് തെളിയിച്ചുകൊണ്ട് സുനാമികൾ അടിച്ചു വീശിക്കൊണ്ടിരിക്കുന്നു. ഈ പ്രകൃതി ശക്തിക്ക് മുന്നിൽ മനുഷ്യൻ നിസഹായനാകുന്ന കാഴ്ച്ചയാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.
സ്പഷ്ടമായ പല തെളിവുകൾ പ്രകൃതി സൃഷ്ടിപ്പിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട് ’
50 comments:
*ബിസിനസ് വിസിറ്റിലായിരുന്നതിനാൽ ഇതു നേരത്തെ പോസ്റ്റാൻ കഴിഞ്ഞില്ല.
ജീവന് നില നില്ക്കാന് വായുവും വെള്ളവും വേണം
ഇത് രണ്ടും പിടി വിട്ടാല്‍ ജീവന് ഭീഷണിയും
വല്ലാത്ത സമസ്യ തന്നെ!
അറിവുകള്‍ പകര്‍ന്നുതന്നതിന് നന്ദി... ഞാനും നാട്ടില്‍ പോയപ്പോള്‍ കോഴിക്കോട് കടപ്പുറത്ത് തിരയില്ലായിരുന്നു. കടലില്‍ ആകെ ചെളി കെട്ടികിടക്കുന്നു. ചോദിച്ചപ്പോള്‍ ചാകര ഇറങ്ങിയതാണെന്ന് പറഞ്ഞു.
അല്ലാഹു സമ്രക്ഷിക്കുമാറാവട്ടെ എല്ലാ ക്ഷോപങ്ങളില്നിന്നും.
സംഗതി ശരി....പക്ഷെ പരപ്പനങാദി കടപ്പുറത്ത് ഞാനും പൊയിട്ടുണ്ട്,ഗേറ്റ് കടന്നു തന്നെ.അവിടെ നിന്ന് ഒന്നും ഞാന്‍ ശബ്ദം കേട്ടിട്ടില്ല.
തിരമാലകളുടെ ശക്തിയും സൗന്ദര്യവും നന്നായി അനുഭവപ്പെട്ടു.
ബൂലോകത്ത് വമ്പന്‍ തിരമാലകള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു ബെച്ഞ്ചാലി പരപ്പനങ്ങാടി കടപ്പുറം കയറി വന്നത്. ഒട്ടേറെ വിത്ജ്ഞാന പ്രദമായ പോസ്റ്റുകള്‍ അങ്ങിനെ പിറന്നു. കഥയും കവിതയും കൊച്ചു കൊച്ചു ലേഖനങ്ങളുമൊക്കെ വിരിയുന്ന ബൂലോകത്തെ സര്‍ഗാത്മകതയുടെ കളിമുറ്റത്തു അല്പം ഗൌരവക്കാരനായി വേറിട്ട് നില്‍ക്കുകയാണ് ഈ ബ്ലോഗര്‍ എന്നു ഇതിന്റെ വഴിത്താരകളിലൂടെ പിന്തിരിഞ്ഞു നടന്നാല്‍ വായനക്കാര്‍ക്ക് ബോധ്യമാകും.
ഇപ്പോള്‍ തിരമാലകളുടെ ജന്മ രഹസ്യങ്ങള്‍ തേടി അതിനിഗൂഡമായ കടലിന്റെ ആഴപ്പരപ്പില്‍ തപ്പി അറിവിന്റെ മുത്തുകളുമായി വീണ്ടും വന്നപ്പോള്‍ ഞാന്‍ ഓര്‍ത്ത് പോയതാണ് മുകളില്‍ പറഞ്ഞത്.
വിഷയ ബന്ധിതമായ ഒരു ലേഖനം ഭാവനക്കനുസരിച്ച് ആര്‍ക്കും എഴുതാം. എന്നാല്‍ സംഭവങ്ങള്‍ ആധികാരികതയോടെ വിവരിക്കുമ്പോള്‍ ലേഖനം വായാനാ സുഖം എന്നതിനപ്പുറം അതു അനുവാചകര്‍ക്കു അറിവും അവബോധവും നല്കുന്നു. എഴുത്തില്‍ സത്യ സന്ധത പാലിക്കുന്നവര്‍ക്കേ ഇത് സാധിക്കൂ.
വല്ലതുമൊക്കെ പറയുക എന്നതിനപ്പുറം തന്റെ എഴുത്തിനു ചില നല്ല ഉദ്ദേശങ്ങള്‍ ഉണ്ട് എന്നു വായനക്കാരെ ബോധ്യപ്പെടുത്തും വിധം എഴുതുംബോഴേ അതൊരു സൃഷ്ടി എന്നു പറയാനാവൂ. ആ അര്‍ത്ഥത്തില്‍ ഈ ലേഖനം മികവു പുലര്‍ത്തുന്നു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്. ലേഖനം കൂടുതല്‍ ആളുകള്‍ വായിക്കട്ടെ. ആശംസകള്‍.
സുനാമി പോസ്റ്റോടെ ഇനി കുട്ടികളെ കടലുണ്ടിയിലേക്ക് കിട്ടുമോ...അടുത്ത തവണ കോഴിക്കോട്ട് ആയ്ക്കോട്ടെ...
പ്രശ്നങ്ങളുടെ തിരകളും തിരമാലകളും തീര്‍ക്കുന്ന സുനാമിയില്‍ പ്രവാസിക്ക് എന്ത് കടല്‍, എന്ത് സുനാമി...അയ്യോ...ഓടിക്കോ...തിരമാല...!
ബെഞ്ചാലിയുടെ ഈ ലേഖനം അറിവും ആസ്വാദനവും പകര്‍ന്നു ..ആശംസകള്‍ ..
ഉള്‍ക്കടലിന്റെ ഘനം ആരറിയുന്നു വിഭോ..
നല്ല ലേഖനം. ആശംസകള്‍
‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട് ’
കാര്യ പ്രസക്തമായ പോസ്റ്റ് . ആധികാരികമായി എഴുതി തന്നിരിക്കുന്നു ഒപ്പം അനുഭവങ്ങളും.. പരിഗണിക്കുമല്ലോ എന്റെ ഒരാശംസയും...
informative.........
അസ്സലായി മാഷെ !
കിടിലന്‍ പോസ്റ്റു തന്നെ ..
അഭിനന്ദനങ്ങള്‍ ......
വിജ്ഞാനപ്രദമായ പോസ്റ്റ് തന്നെ.. ബെഞ്ചാലി ഭായ് നന്ദി..
ജല ശക്തിക്ക് മുമ്പില്‍ എന്ത് ജനശക്തി ?
സുനാമി . കേള്‍ക്കാന്‍ എന്ത് രസമുള്ള പേര്! പറഞ്ഞിട്ടെന്ത്?
ആ ക്രൂര താണ്ഡവം... ഒരു നാടിനും നാട്ടുകാര്‍ക്കും ഇനിയുമിങ്ങനെ ഒരു പരീക്ഷണം ഉണ്ടാവാതിരിക്കട്ടെ ..
എന്താണ് തിര എന്നറിയാന്‍ ലേഖനം സഹായിക്കുന്നു. സുനാമിക്ക് മുന്‍പ് വെള്ളം ഉലവളിയുന്നു എന്ന് കേട്ടിരുന്നു. അതെന്തുകൊന്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു.
ലേഖനം നന്നായിരിക്കുന്നു.
നല്ല ലേഖനം.....
സ്പഷ്ടമായ പല തെളിവുകൾ പ്രകൃതി സൃഷ്ടിപ്പിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്തിനാണെന്നറിയുമോ? ‘ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തപാഠങ്ങളുണ്ട് ’
വളരെ ശരി.. വിജ്ഞാനപ്രദവും വിനയവും വിവേകവും വളര്‍ത്തുന്ന ഒരു ലേഖനം
very good ........
ബെഞ്ചാലിയുടെ ഓരോ പോസ്റ്റും വിജ്ഞാനത്തിന്റെ പുത്തന്‍ ജാലകങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നു.. ശുക്രന്...
‘സുനാമി ഉയര്‍ത്തുന്ന ചിന്തകള്‍’ ഇവിടെ വായിക്കാം
സാന്ദർഭികവും ഒട്ടേറെ വിവരങ്ങളുൾക്കൊള്ളുന്നതുമായ് ഈ പോസ്റ്റ് വളരെ ശ്രദ്ധേയം.....
എല്ലാ ആശംസകളും നേരുന്നു
അറിവിന്റെ ഓളങ്ങളാണ് ഇവിടെ മുഴുവൻ അലയടിച്ചത്....
പലതരത്തിലും വിജ്ഞാനം തരുന്ന ഈ എഴുത്തുകളുടെ അധിപന് ഒരു സലാം കേട്ടൊ ഭായ്
പുത്തന്‍ അറിവുകളുടെ വാതായങ്ങള്‍ ..നന്ദി ബെഞ്ചാലി.
നല്ല പോസ്റ്റ്,
അറിവുകള്‍ക്കുള്ള നന്ദി...
ഒപ്പം അഭിനന്ദനങ്ങളും...
കഥയും അറിവും പകരുന്ന ബെഞ്ചാലിയുടെ പോസ്റ്റ്. ആശംസകള്‍ .
ഭൂമിക്കടിയിൽ അതിശക്തമായ പൊട്ടിത്തെറികൾ ഉണ്ടാക്കിയും സുനാമികൾ കൃത്രിമമായി സൃഷ്ടിക്കുവാൻ കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ഭാവിയിൽ യുദ്ധങ്ങൾ കാലവസ്ഥകളെ നിയന്ത്രിക്കുന്നവരുടെ കൈകളിലായിരിക്കുമെന്ന് ഒരു പ്രവചനവുമുണ്ട്.
ഇതേ ആശയം, Sydney Sheldon ന്റെ ഒരു നോവലിൽ കാണാം.
നന്നായി എഴുതി..അഭിനന്ദനങ്ങള്‍...
ബൂലോകത്തെ വ്യത്യസ്തനായൊരു പോസ്റ്റുമാന് ...നല്ല പോസ്റ്റുമായി വീണ്ടും ആശംസകള്‍ വിജ്ഞാനപ്രദം ഉപകാരപ്രദം....
സുനാമി അത്യുഗ്രന്‍.....ആശംസകള്‍
നന്ദി, ചിന്തോദ്ദീപകം
തീര്‍ത്തും വിത്യസ്തമായ ഒരു പോസ്റ്റ്. അഭിനന്ദനങ്ങള്‍....
വളരെ നന്നായിട്ടുണ്ട്.
വിവരങ്ങൾ പകർന്നു തന്നതിന് അഭിനന്ദനങ്ങൾ.
വ്യത്യസ്തവും വിജ്ഞാനപ്രഥവുമായ പോസ്റ്റുകള്‍ ബെഞ്ചാലിയുടെ മുഖമുദ്രയാണ്.
നല്ല പോസ്റ്റുകള്‍ക്ക് നന്ദി.
കണ്ണുകള്‍ തുറക്കെണ്ടവര്ക്ക് കണ്ണുകള്‍ തുറക്കാം. നല്ല ലേഖനം... വിഷയത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി
very informative post
Thnx
good ലേഖനം!
നല്ല പോസ്റ്റ്. പിന്നെ 100-മത്തെ ഫോളവര്‍ ഞാനാണ്.
വിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന നല്ല നല്ല പോസ്റ്റുകള്‍. നന്ദി
വിജ്ഞാനപ്രദമായ പോസ്റ്റ്. ഇഷ്ടപ്പെട്ടു
അറിയാത്ത കുറേ കാര്യങ്ങളറിഞ്ഞു
പ്രകൃതി ദുരന്തങ്ങളെ തടുത്തു നിര്‍ത്താന്‍ കഴിയാതെ
മനുഷ്യന് പകച്ചു നില്ക്കുന്ന ഇക്കാലത്ത് സുനാമിയെന്നു കേട്ടാലേ ഞെട്ടാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് ഇവിടെയുണ്ടായ
ശക്തമായ പൊടിക്കാറ്റ് മനുഷ്യന്റെ നിസ്സഹായത ഒരിക്കല്‍ കൂടി മനസ്സിലാക്കിത്തന്നു.ലേഖനം ആധികാരികതയോടെ എഴുതിയിട്ടുണ്ട്..ഇതുപോലുള്ള
കാര്യവിവരണം നിറഞ്ഞ എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
എത്ര സുനാമികള്‍ വന്നാലും മനുഷ്യന്റെ അഹങ്കാരം ശമിക്കുകയില്ല.
സുനാമി വെറുമൊരു അത്യാഹിതമല്ല.
ചിന്തിക്കുന്നവര്‍ക്ക് വ്യക്തമായ ദൃഷ്ടാന്തമുണ്ട് അതില്‍!
(നമ്മുടെ രാഷ്ട്രീയത്തിലും ഒരു സുനാമി അത്യന്താപേക്ഷിതമാണ്)
തികച്ചും പ്രസക്തമായ ലേഖനം
വളരെ നല്ല അവതരണം,ഭംഗിയായിരിയ്ക്കുന്നൂ..അഭിനന്ദനങ്ങള്‍.
നന്നായീട്ടോ..
കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ അവരെ അവന് കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കൂ.(ഖുര്‍ആന്‍:31:31,32)...good post..thanks...
ബെന്ജാലി എന്റെ കഥ വായിച്ചതിനു
നന്ദി . ആ സുനാമി കഥയുടെ
ശാസ്ത്രീയമായ മാനങ്ങള്‍
കൂട്ടി വായിച്ചപ്പോള്‍ വായനാ പൂര്‍ണത
കിട്ടി .അഭിനന്ദനങ്ങള്‍.
Post a Comment