Mar 12, 2011

വിപ്ളവങ്ങളെ ചേര്ത്തെഴുതുന്നവര്..!

ഇന്നലെ ജപ്പാനെ അടിച്ച് തകര്‍ത്ത സുനാമിയുടെ ദുരന്തവിവരങ്ങള്‍ അറിയാന്‍ കമ്പ്യൂട്ടറിന്‍ മുന്നിലിരുന്ന് ന്യൂസ് ചാനലുകളെല്ലാം മാറി മാറി കണ്ട് കൊണ്ടിരുന്നു. ബി.ബിസി.യും സി.എന്‍.എനും ഫുള്‍ കവറേജ് നല്‍കിയപ്പോള്‍ ഫ്രാൻസ്24 വും സിസിട്ടിവിയും ജസീറ, യൂറൊ ന്യൂസ്, ഡി.ട്ബ്ല്യൂ തുടങ്ങിയ ചാനലുമൊക്കെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ നല്‍കി. എന്നാല്‍ ഇറാനിന്റെ പ്രസ്സ് ടി.വി. മാത്രം ജപ്പാനിലെ സുനാമി വേണ്ട വിധംണ്ടില്ല. പകരം മിഡിലീസ്റ്റില്‍ ഉണ്ടായ ജനകീയ സുനാമിയും അതിനോടനുബന്ധിച്ച് കൂട്ടത്തില്‍ ചേര്‍ക്കാനായി ചില കളിപ്പീര്‍ സുനാമിയുമാണ് അതില്‍ നിറഞ്ഞു നിന്നത്. രാഷ്ട്രീയ അജണ്ടകൾക്കാണ് പലരും വാര്‍ത്തകളില്‍ പ്രാധാന്യം നല്‍കാറുള്ളതെങ്കിലും ലോകത്തെ ദുരന്തങ്ങള്‍ ചിത്രീകരിക്കുന്നതിന് തടസമാകാറില്ല. എന്നാല്‍ ഇറാനിന്റെ പ്രസ്സ് ടി.വിക്ക് ഭൂകമ്പം എന്നാല്‍ മിഡിലീസ്റ്റില്‍, പ്രത്യേകിച്ച് ജി.സി.സി രാജ്യങ്ങള്‍ പൊട്ടാനാവാത്ത പുകഞ്ഞ് കൊണ്ടിരിക്കുന്ന നനഞ്ഞ ഓലപടക്കങ്ങളാണ്. സുനാമി എന്ന് പറഞ്ഞാല്‍, പത്ത് നാല്പതാളുകള്‍ ആകാശം മുട്ടെ മുഷ്ഠിച്ചുരുട്ടി ശൂന്യതയിലേക്ക് ഇടിച്ച് കയറുന്നതാണ്. അവരുടെ വലിയ വായില്‍ നിന്നു വരുന്ന ഹൈ ടൈഡുകള്‍ക്ക് മീറ്ററുകള്‍ പോലും സഞ്ചരിക്കാനുള്ള കെല്പില്ല. ആ ഹൈ ടൈഡുകളെ കുറിച്ചാണ് ഇറാന്‍ ലോകത്തോട് വിളിച്ച് പറയാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്!!

തുനീഷ്യയിലും ഈജിപ്തിലും നടന്നതും ലിബിയയില്‍ പൊരുതികൊണ്ടിരിക്കുന്നതുമായ ജനകീയ വിപ്ലവങ്ങളെ ചിലര്‍ക്ക് ചില പക്ഷത്ത് ചേര്‍ത്തെഴുതാഞ്ഞിട്ട് ഇരുക്കപൊറുതിയില്ല. ഈജിപ്തിലെ ഇസ്ലാമിസ്റ്റുകള്‍ പോലും ജനകീയ പോരാട്ടങ്ങള്‍ക്ക് തടസമാകാത്ത രീതിയില്‍ ബുദ്ധിപരമായി മുന്‍ നിരയില്‍ നിന്നും വിട്ട് നിന്നു. കാരണം വിപ്ലവത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും അവര്‍ കണ്ടറിഞ്ഞിരുന്നു. എന്നാല്‍ അവരുടെ പേരില്‍ കണ്ണീരൊലിപ്പ് നടത്തുന്ന കപട വിപ്ലവകാരികളുണ്ട്. അവര്‍ ജനകീയ വിപ്ലവങ്ങളെ പക്ഷപാതിത്വമായി ചേര്‍ത്തെഴുതി മുതലെടുത്തവരാണ്‍.

ജനകീയമെന്ന് കേട്ടാല്‍ ആവേശപൂരിതമാകും ജനമനസ്സുകളെന്നതു കൊണ്ടാണെന്നറിയില്ല, ചിലരുടെ പുട്ട് കച്ചവടം കാണുമ്പോൾ രണ്ട് കുറ്റി പുട്ട് അണ്ണാക്കില്‍ തിരുകികയറ്റാന്‍ തോന്നും. പല ഒളി അജണ്ടകളും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ ചായം തേച്ച കുറുക്കന്മാര്‍ ഓരിയിട്ട് തുടങ്ങിയതാണ്.  അതില്പെട്ട ചില കൊട്ടകണക്കുമായി കുബുദ്ധികളെ സൃഷ്ടിച്ചെടുക്കാൻ ഇപ്പോഴവർ അഹോരാത്രം ശ്രമിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യരൊക്കെ വിഢികളാണെന്നാണ് അവരുടെ വിചാരം. ഇസ്ലാമിക് റിവല്യൂഷന്‍ എന്ന് ഓമനപേരില്‍ വിളിച്ചാല്‍ ചോര തിളപ്പിക്കാന്‍ കുറച്ച് കുഞ്ഞാടുകളെ കിട്ടിയെന്നിരിക്കും. മിഡില്‍ ഈസ്റ്റില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ തീവ്ര പിന്തിരിപ്പന്മാരല്ലാതെ ലോകത്ത് ആരെങ്കിലും ഇസ്ലാമിക റെവല്യൂഷന്‍ എന്ന് വിളിച്ചിട്ടുണ്ടോ? അതാണിപ്പോ മതത്തിന്റെ പേരിൽ കെട്ടിവെക്കാനുപയോഗിക്കുന്നത്!! രണ്ട് ദിവസം മുമ്പ് ഈജിപ്ത്യൻ സൈനിക മേധാവി ജനങ്ങളിലേക്ക് ഇറങ്ങിചെന്നത് വിശുദ്ധ ഖുർആനും ക്രോസുമായാണ്. ഭൂരിപക്ഷ മുസ്ലിംങ്ങളെയും പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യാനികളെയും അഭിമുഖീകരിക്കാനാണ് മത ചിഹ്നങ്ങൾ അദ്ദേഹം ഉപയോഗപെടുത്തിയത് എങ്കിലും മതപരമായ വിമോചന സമരമായിരുന്നില്ല മസിരികൾ നടത്തിയിരുന്നത്.

ഇന്നലെ ഖത്തീഫ് ഭാഗത്ത് നാലാളും പുത്യാപ്പളയും പുത്യണ്ണും കൂടി ഒന്നിച്ചിറങ്ങിയത് ജപ്പാനിലെ ഹൈടൈഡ് സുനാമിയേക്കാള്‍ വലുതാക്കി പറഞ്ഞു ഇറാന്റെ പ്രസ്സ് ടി.വി!! എന്നീട്ട് ഇസ്ലാമിക് റെവല്യൂഷനെന്ന് ഓമനപേരും. കാരണം ലോകത്ത് ഇസ്ലാമിക് റെവല്യൂഷനുകളുടെ ആശാന്മാരായി വിലസുന്ന തങ്ങള്‍ക്ക് അതിന്റെ പേരില്‍ മുതലെടുപ്പ് നടത്താനുണ്ട്. 1979ൽ ഷാക്കെതിരെ ഇറാനില്‍ നടന്ന ജനകീയ പോരാട്ടങ്ങളില്‍ ഖുമൈനിയും കൂട്ടരും കളിച്ചത് കൊണ്ട് മാത്രം അവരുടെ സ്വന്തം പേരിലായി. ഖുമൈനിയും കൂട്ടരും ഇല്ലങ്കിലും അവിടെ ജനകീയ പോരാട്ടം നടക്കുകയും വിജയിക്കുകയും ചെയ്യും. അതിക്രമകാരികളെ അടിച്ചോടിച്ചവരാണ്‍ ലോകചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ അത് ഒരു പക്ഷത്തിന്റെ പേരിലേക്ക് ചേര്‍ത്തെഴുതുക വഴി അതില്‍ നിന്നുള്ള മുതലെടുപ്പ് ഖുമൈനികൾക്ക് മാത്രമായി ഒതുങ്ങി എന്നതാണ് സത്യം.  അതിന് ശേഷം മിഡിലീസ്റ്റ് ലോകത്ത് നടക്കുന്ന സകല വിപ്ലവങ്ങളുടേയും ആശാന്മാരായി സ്വയം ചമഞ്ഞ് വരുന്നത് പോരാട്ടക്കാരോടുള്ള സ്നേഹ ഒലിപ്പീരുകൊണ്ടല്ല, മറിച്ച് കാലങ്ങളായി മിഡിലീസ്റ്റില്‍ തങ്ങളുടെ സ്വാധീനം സ്ഥാപിച്ചെടുക്കാനുള്ള കുതന്ത്രങ്ങളാണ്‍. അവരുടെ ലക്ഷ്യം മദീനയും മക്കയുമാണ്. അതിനാല്‍ പണ്ട് തന്നെ സാമൂഹ്യവും ബയോളജിയും ചരിത്രവും കണക്കുമെല്ലാം പലരീതിയിലൂടെ മിഡിലീസ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് ബഹ്‌റൈനിലെ കൊട്ടകണക്കും.

തങ്ങള്‍ക്ക് നാലാളെ കളിക്കാന്‍ കിട്ടുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ വളരെ കാലം മുമ്പ് തന്നെ ഇത്തരം കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ഇറാഖായാലും ലബനാണിലായാലും വ്യത്യാസമില്ല. പറഞ്ഞ് വരുന്നത്, ഇവര്‍ പറഞ്ഞു പറഞ്ഞു ബഹ്‌റൈനിലെ കുലുക്കിയാല്‍ കുലുങ്ങ്‌ണ കൊട്ടതേങ്ങയുടെ കണക്കിപ്പോൾ 75 ശതമാനത്തിലെത്തിയിട്ടുണ്ട്.  ആര്‍ പറഞ്ഞുകൊടുത്തു ഈ കണക്ക്?  മതപരമായി ഒരു പക്ഷെ കണക്കെടുപ്പ് നടന്നിട്ടുണ്ടാകാം എന്നാല്‍ മതങ്ങളിലെ വിഭാഗീയതയുടെ കണക്കെടുപ്പ് ആര് നടത്തി? ബഹ്‌റൈന്‍ ഭരണകൂടം അത്തരമൊരൂ വിഢിത്വം ചെയ്യില്ല. കാരണം അത് വിഭാഗീയത് സൃഷ്ടിക്കുന്ന കണക്കാണ്. മാത്രമല്ല ഈ കണക്ക് വഴി ഭരണകൂടത്തിന് ഒരു തരത്തിലുള്ള ഗുണവും ലഭിക്കില്ലെന്ന് മാത്രമല്ല എതിരായി വരികയും ചെയ്യും. അപ്പോൾ ആരാണ്‍ ഈ കൊട്ടകണക്ക് നടത്തിയത്? ഈ കൊട്ട കണക്ക് കുറേ മുമ്പ് തന്നെ പല സ്ഥലത്തും പതിച്ചിട്ടുണ്ട്. ആ കളികള്‍ കാണാതെ പോയത് ഭരണകൂടത്തിന്റെ തെറ്റായിപോയി. ഇന്ന് ഈ കണക്ക് പറഞ്ഞ് ജനങ്ങളില്‍ ഭൂരിപക്ഷമാണെന്ന് വരുത്തിതീര്‍ത്ത് അവര്‍ക്ക് ആവേശമുണ്ടാക്കി ചീഞ്ഞ കളികള്‍ നടത്തുമ്പോള്‍ തന്നെ മറ്റുവിഭാഗങ്ങളെ കൂട്ട് പിടിക്കാനുള്ള കളികളും നടത്തുന്നുണ്ട്. തങ്ങളുടെ കൊട്ടകണക്ക് വെളിവാകുമെന്ന പേടിച്ചാണത്. ബഹ്‌റൈനില്‍ പ്രകടനക്കാരുടെ എണ്ണം ആയിരത്തില്‍ കൂടാതിരിക്കാനുള്ള കാരണം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം.

സൌദിയില്‍ ചീറ്റിപോയ ഓലപടക്കങ്ങളെ പര്‍വതീകരിച്ച് ജപ്പാനിലെ ഭൂമികുലുക്കത്തേക്കാളും വലുതാക്കിയിട്ട് പറഞ്ഞത് ഇസ്ലാമിക് റെവല്യൂഷന്‍ എന്നാണ്. മറ്റൊരൂ തരത്തില്‍ വിളമ്പുന്നത് സൌദിയിലിപ്പോ ഇസ്ലാം വിരുദ്ധമാണെന്നും അതിനെതിരെയുള്ള പോരാട്ടത്തെയാണ് ഇസ്ലാമിക് റെവല്യൂഷന്‍ എന്ന് വിളിക്കുന്നതെന്നും!!

ഏതെങ്കിലും രീതിയില്‍ സൌദിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അതില്‍ നിന്നും മുതലെടുപ്പ് തന്ത്രങ്ങളുമായി ഊരുചുറ്റുന്നവര്‍ നല്‍കുന്ന വര്‍ഗീയ വിഷം വലിച്ചെടുത്ത് നടക്കുന്നവര്‍ കുറച്ച് കിഴക്കന്‍ പ്രവിശ്യയിലുണ്ട്. അവർ ഇന്നലെ രാത്രി നടന്ന് പോകുന്ന ഒരു പാക്കിസ്ഥാനിയെ കുത്തിപരുക്കേല്പിച്ച് അരക്ഷിതാവസ്ഥക്ക് ശ്രമിച്ചു. അവിടെ ഉണ്ടായിരുന്ന ജനം ഇസ്ലാമിക് റെവല്യൂഷന്‍ പോരാളികളെ നന്നായി കൈമാറുകയും അവര്‍ വന്ന് വാഹനം അടിച്ച് കേടുപാട്കളുണ്ടാക്കുകയും ചെയ്തെങ്കിലും പോലീസില്‍ പിടികൊടുക്കാതെ രക്ഷപെട്ടു.  ഇത്തരത്തിലുള്ള ഇസ്ലാമിക് റെവല്യൂഷനുകളെയാണ് അതിപ്രധാന വാര്‍ത്തകളായി ലോകത്ത് ഇറാന്‍ അവതരിപ്പിക്കുന്നത് എന്നത് വളരെ ഖേദകരമാണ്.




39 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്...അല്ലേ

ANSAR NILMBUR said...

മിടിലീസ്റ്റ്‌ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലുള്ള ശീഅകളുടെ കറുത്ത കൈകള്‍ കാണാതെ പോകുകയാണ്.ശീഅകളെ കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കിപ്പിക്കുന്നത് ഇഖവാനുല്‍ മുസ്ലിമൂന്‍ ആണെന്ന് ബുദ്ധിയുള്ളവന് മനസിലാക്കാം.ഇഖവാനുമായി സന്ധി ചെയ്തു പ്രവര്‍ത്തിക്കുന്നത്‌ മുഖ്യമായും ശീഅകള്‍ ആണ്.സൗദിയില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ജമാഅത്തെ ഇസ്ലാമിക്കാരന്റെ കമെന്റ്റ്‌ "വല്ലതും നടക്കുമോ" എന്നായിരുന്നു.എന്തു കൊണ്ടാണ് ആ കമെന്റ് ഉണ്ടായത്‌ എന്ന് ബുദ്ധിയുള്ളവന് മനസിലാക്കാം....

Jazmikkutty said...

വിരോധാഭാസം എന്നല്ലാതെ എന്ത് പറയാന്‍!

രമേശ്‌ അരൂര്‍ said...

ലോകത്ത് ഉണ്ടാകുന്ന പല കലാപങ്ങളുടെ കാര്യവും ഉള്ളിത്തൊലി പൊളിക്കുന്നത് പോലെയാണ് ..

Ismail Chemmad said...

കലാപം ഒന്ന് കൂടി കത്തിക്കാന്‍ ഇറാന്‍ ശ്രമികകുന്നു എന്നാണോ?

കൊമ്പന്‍ said...

കാലികം കാലാപ യുഗം

ആചാര്യന്‍ said...

വളരെ ശെരിയാണ് ,,ഇറാന്‍ മാത്രമല്ല തങ്ങള്‍ക്കു അനുകൂലമായ രാജ്യങ്ങളെ രണ്ടു തട്ടിലാക്കി ചോര കുടിക്കാന്‍ നടക്കുന്ന പാശ്ചാത്യ ശക്തികള്‍ ആണ് ഇതിനു കാരണം ...വിപ്ലവം ...ഇപ്പോള്‍ അവിടങ്ങളിലെ നരകിക്കുന്ന ജനങ്ങളെ ആരുണ്ട്‌ നോക്കാന്‍ .

ഷബീര്‍ - തിരിച്ചിലാന്‍ said...

ആധികാരികമായി കമന്റ് ഇടാന്‍ ഈ വിഷയത്തെ പറ്റി അധികമൊന്നും അറിയില്ല. വായിച്ചു...

മനു കുന്നത്ത് said...

നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍ ....!

സജി said...

@ബഹ്‌റൈനില്‍ പ്രകടനക്കാരുടെ എണ്ണം ആയിരത്തില്‍ കൂടാതിരിക്കാനുള്ള കാരണം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം


പഷ്ട്!

ആരു തന്നു ഈ കണക്ക്?

അറിയില്ലെങ്കില്‍ മിണ്ടാതിരിക്കാനെങ്കിലും കഴിയില്ലേ ചങ്ങാതീ നിങ്ങള്‍ക്ക് ?

Unknown said...

നല്ല അവതരണം ...

Unknown said...

ജനങ്ങള്‍ മാറ്റം കൊതിക്കുന്നുണ്ട് ഇവിടങ്ങളില്‍!

ബെഞ്ചാലി said...

@ സജി
അഞ്ചെക്കാൽ ലക്ഷത്തിൽ പരം വിപ്ളവത്തെ പുണരാനാഗ്രഹിക്കുന്ന ബഹ്റൈനികളിൽ എതിർപ്പുമായി എത്ര ആയിരങ്ങളെ കാണാൻ കഴിയും?? തുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ പോലെ വിപ്ളവക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് കണ്ടിട്ടില്ല.

വിമര്‍ശനം said...

ചറപറാന്നു കല്ലേറു വരുമ്പോഴാ അവന്റമ്മേടേ അപ്പന്റെ ശിയായും ശുന്നീം..

ബെഞ്ചാലി said...

@വിമര്ശമനം

കല്ലേറ് കിട്ടിയില്ലെങ്കിലെ അത്ഭുതപെടാനുള്ളൂ…!!

ഞാൻ ഇവിടെ എഴുതിയത് ശിയാക്കളും സുന്നികളും അല്ല, ബഹ്റൈനും ഈജിപ്തുമല്ല, ചില രാജ്യങ്ങൾ നടത്തികൊണ്ടിരിക്കുന്ന മീഡിയ കളികളെ കുറിച്ചാണ്.

ബെഞ്ചാലി said...

ബഹ്‌റൈനിലെ കുലുക്കിയാല്‍ കുലുങ്ങ്‌ണ കൊട്ടതേങ്ങയുടെ കണക്കിപ്പോൾ 75 ശതമാനത്തിലെത്തിയിട്ടുണ്ട്. ആര്‍ പറഞ്ഞുകൊടുത്തു ഈ കണക്ക്? മതപരമായി ഒരു പക്ഷെ കണക്കെടുപ്പ് നടന്നിട്ടുണ്ടാകാം എന്നാല്‍ മതങ്ങളിലെ വിഭാഗീയതയുടെ കണക്കെടുപ്പ് ആര് നടത്തി? ബഹ്‌റൈന്‍ ഭരണകൂടം അത്തരമൊരൂ വിഢിത്വം ചെയ്യില്ല. കാരണം അത് വിഭാഗീയത് സൃഷ്ടിക്കുന്ന കണക്കാണ്. മാത്രമല്ല ഈ കണക്ക് വഴി ഭരണകൂടത്തിന് ഒരു തരത്തിലുള്ള ഗുണവും ലഭിക്കില്ലെന്ന് മാത്രമല്ല എതിരായി വരികയും ചെയ്യും. അപ്പോൾ ആരാണ്‍ ഈ കൊട്ടകണക്ക് നടത്തിയത്?

ഐക്കരപ്പടിയന്‍ said...

അത് ശരി, ഇത്തരം ഒരു അജണ്ടയാണ്‌ ഇവിടെ ചെണ്ടയുടെ നാദത്തില്‍ കേള്‍ക്കുന്നതല്ലേ...
ഇസ്ലാമിക്‌ റവലൂഷന്‍ എന്നാല്‍ ഞമ്മന്റെ പാര്‍ട്ടി ഭരിക്കുക എന്നാണെന്ന് നാട്ടിലും ആരൊക്കെയോ ഒരിയിടുന്നുണ്ടല്ലോ അല്ലേ....ഇറാനികളുടെ മച്ചൂനന്മാര്‍ ആയിരിക്കും..!

പട്ടേപ്പാടം റാംജി said...

നെല്ലും പതിരും തിരിച്ചെടുക്കാനാകാതെ ജനം.

ajith said...

ആയിരം പേരൊന്നുമല്ല ബെഞ്ചാലീ, രണ്ടുഭാഗത്തെ (pro-go. & anti-gov.) പ്രകടനത്തിനും അതിലും വളരെയധികം ആളുകള്‍ വരാറുണ്ട്. എന്തായാലും ശാന്തിയും സമാധാനവും പുലര്‍ന്നിരുന്ന പവിഴദ്വീപില്‍ അശാന്തി വേരാഴ്ത്തുന്നു.

MOIDEEN ANGADIMUGAR said...

പറഞ്ഞത് ഇറാൻ ടി.വി ചാനലായതുകൊണ്ട് ചില സത്യങ്ങൾ ഇല്ലാതാകുന്നില്ല.

ബെഞ്ചാലി said...

ചിലർ ആയിര കണക്കിൽ കുടുങ്ങിപോകുന്നു.. പ്രധാന വിഷയത്തിൽ നിന്നും മാറരുതെന്നത് കൊണ്ട് പതിനായിരത്തിന്റെ കണക്കാണെങ്കിലും ഞാൻ സമ്മതിച്ചു തരാം.
ജപ്പാനിലെ സുനാമിയേക്കാളും പ്രധാനപെട്ടതായി സൌദിയിലെ ഒച്ചപാടുകളെ എക്സ്പോസ് ചെയ്യാൻ മാത്രം ഇറാൻ പ്രസ് ടി.വി ക്ക് ജി.സി.സി.യിലുള്ള താല്പര്യമെന്ത്? മീഡിയക്ക് സെക്ടറുകൾ തിരിച്ചുള്ള കണക്ക് എവിടെന്ന് കിട്ടി തുടങ്ങിയവയാണ് പ്രധാന പോയിന്റുകൾ

@ajith സാർ, കമന്റുകൾക്ക് നന്ദി.

കലി said...



" ഓരോ മനസും അശാന്തമാണ്‌. അനുഭവിക്കുന്ന അസ്വാതന്ത്ര്യം , ദാരിദ്ര്യം , സ്വത്വ സംഘര്‍ഷം എന്നിവയാണ് ഇതിനു കാരണ ഭൂതങ്ങളായി വരുന്നത്. ഓരോ മാറ്റവും വ്യത്യസ്തരായ വ്യക്തികള്‍ വേറിട്ട രീതികളില്‍ അവലോകനം ചെയ്യും. ഭരണ കൂടങ്ങള്‍ തങ്ങളുടെ ലാഭത്തിനു അനുസരിച്ച് കരുക്കള്‍ നീക്കും. ചൈനയിലെ മനുഷ്യാവകാശ ലംഘനവും ലിബിയയിലെ കൂട്ടക്കൊലയും ഇറാക്കിലും അഫ്ഗാനിസ്ഥനിലും നടന്നതും എല്ലാം തെറ്റാണെന്ന് ഒരേ ആള്‍ക്കാര്‍ പറയില്ല. അവനവന്റെ താത്പര്യത്തിന് അനുസരിച്ച് അതില്‍ തെറ്റും ശരിയും കണ്ടെത്തും .. ഇറാന്റെ ഗൂഡ ലക്ഷ്യങ്ങള്‍ക്ക് മുന്‍പില്‍ "ജപ്പാന്‍ സുനാമി "വാര്‍ത്ത‍" അല്ലാത്തവുന്നത് സ്വാഭാവികം. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും താമസ്കരിക്കുന്നതും വളച്ചു ഓടിക്കുന്നതും മലയാളിയെ സംബന്ധിച്ച് പുതുമയല്ല. നല്ല പോസ്റ്റ്‌. " ഇത്തരം പ്രതികരണങ്ങളാണ് സ്വതന്ത്ര ജീവിതത്തിന്റെ ശക്തി.

ശ്രീജിത് കൊണ്ടോട്ടി. said...

ഈജിപ്തിലെയും, ലിബിയയിലെയും ഭരണകൂട വിരുദ്ധ സമരങ്ങളെ ജാനാധിപത്യ വിപ്ലവത്തിന്റെ വിജയം എന്ന് വിശേഷിപ്പിച്ച ഒരു കമ്മ്യൂണിസ്റ് സുഹൃത്ത്‌ പറഞ്ഞത് ചൈനയിലെ സര്‍ക്കാര്‍ വിരുദ്ധസമരം സാമ്രാജ്യത്വ അജണ്ട ആണെന്നാണ്‌.. ഇതും അതുപോലെയൊക്കെ തന്നെ..!

ഷമീര്‍ തളിക്കുളം said...

മാറ്റത്തിനും വേണം ഒരു മാറ്റം.

പോസ്റ്റ് നന്നായി.

Pranavam Ravikumar said...

നനായി പറഞ്ഞിരിക്കുന്നു..

Ajith said...

when it comes to GCC it seems like Western media and Al Jazeera are restrained in their comment

A best example was the saudi areal and land offensive inside Yeman against Houthi tribes. There was no extensive coverage in the media even though Human rights groups raised the use of Phosperous bombs.

similarly western anti establishment media reports that the Un-manned drone attacks against targets in Yemen, Afghanistan were controlled from satellite command HQ in Doha, none can find any refernce of the same in Aljazeera which is based in Doha

Even now press tv reports that >> 'More than 1,000 Saudi Arabian troops have arrived in Bahrain to help Bahraini forces intensify their crackdown on anti-government demonstrators'

link: http://presstv.com/detail/169876.html

Pushpamgadan Kechery said...

എന്തായാലും ജനം വെറുതെ ഇരിക്കുമോ ?
ഒരഭ്യാസവും എല്ലാകാലവും വിലപ്പോവുകയുമില്ല !
നല്ല പോസ്റ്റ്‌ ..
അഭിനന്ദനങ്ങള്‍ .........

Abduljaleel (A J Farooqi) said...

ആനുകാലിക പ്രസക്തമായ വിഷയം നന്നായി തോന്നി. ആശംസകള്‍.

ajith said...

@ ശ്രീജിത്ത്, ഈജിപ്തും ലിബിയയുമായി ഒരിക്കലും ബഹറിനെ താരതമ്യപ്പെടുത്തുക സാദ്ധ്യമല്ല. ഏത് വിപ്ലവവും ജയിക്കുന്നത് കഷ്ടങ്ങളുടെയും പീഡനങ്ങളുടെയും അവസ്ഥയിലൂടെ കടന്നുപോകുന്ന ജനം ഗത്യന്തരമില്ലാതെ പോരാടുന്ന അവസ്ഥ വരുമ്പോഴാണ്. കൊതിക്കെറുവു കൊണ്ടൊരിടത്തും പോരാട്ടങ്ങള്‍ ജയിച്ചിട്ടില്ല. ഉണ്ടോ?

ശാന്ത കാവുമ്പായി said...

കൂടുതലറിയില്ലെങ്കിലും അറിയാനാഗ്രഹമുണ്ട്.

muhammed said...

വാര്‍ത്ത‍ ചാനലുകളെ, പ്രത്യേകിച്ച് PRESS TV യെ വിലയിരുത്തിയെത് നന്നായി തോന്നുന്നില്ല. അവര്‍ക്ക് കൂടുതലും ഇറാന്റെ അഭിപ്രായം- താല്പര്യം ലോക ജനതയ്ക്ക് എത്തിക്കുക എന്നുള്ളതാണ്. സര്‍കാര്‍ ചാനലുലകള്‍ക്ക് അവരുടെതായ താല്പര്യങ്ങള്‍ ഉണ്ടാകും ജസീറയോ BBC യോ വ്യത്യസ്തമല്ല.
ബഹറൈനെ ഇറാനികള്‍ നോക്കുന്നത് പോലെ നാം വേറെ രൂപത്തില്‍ നോക്കുന്നു. ഇറാനില്‍ വിപ്ലവം വന്നപ്പോള്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ക്കുപോലും ജോലി ലഭ്യമായി, വിദേശികള്‍ക്കുള്ള സാധ്യത കുറഞ്ഞു. നാളെ ബഹറൈനിലും സംഭവിച്ചാല്‍ അവിടെത്തെ അഭ്യസ്തര്‍ തന്നെയാകും എല്ലാ മേഖലകളിലും. സ്പേസ്- ആണവ രംഗത്ത് ഇറാനികള്‍ വളര്‍ന്നു. മാത്രവുമല്ല ഒരു രാജ്യം എന്ന നിലക്ക് രാജ്യസ്നേഹവും ശക്തമാണ്, സാമ്രാജ്യത്തിനു ടിപ്പണി എടുക്കുന്നുമില്ല.അതില്‍ നാം ആശങ്കിച്ചിട്ടു കാര്യമില്ല. ഇറാനെ ഖുമൈനി ഒറ്റയടിക്ക് കയ്യിലാക്കി എന്ന് വിചാരിക്കുന്നത് ഒരു എഴുത്തുകാരന് യോജിച്ചതല്ല. മിസിരില്‍ എന്ത് സംഭവിക്കുമെന്ന് പറയാറായിട്ടില്ല. അമേരിക്കന്‍ ഡോളര്‍ ഒഴുകിയത് മിലിട്ടരിയിലേക്കാണ്. മുബാറക് മുന്‍ മിലിട്ടരിക്കാരാനാണ്.

വീകെ said...

ഇവിടെ ഇത് ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു...

ശ്രീ said...

പോസ്റ്റ് നന്നായി

A said...

ഇത് ഗൌരവതരമായ ചര്‍ചയര്‍ഹിക്കുന്ന ഒരു പോസ്റ്റ്‌ ആണ്. തുനിഷ്യ, ഇജ്ജിപത്, ലിബിയ എന്ന ത്രയത്തില്‍ പെടില്ല gcc പ്രക്ഷോഭങ്ങള്‍ എന്നത് നേരുതന്നെ. പക്ഷെ, വിഷയം മുഴുവനായി ഇറാന്റെ മാനിപുലേഷന്‍ ആണെന്ന് പറയാനും കഴിയില്ല. ജെനുയിന്‍ ആയ വിഷയങ്ങള്‍ ഉണ്ട്. അവര്‍ അത് പൊലിപ്പിക്കാന്‍ നോക്കുന്നുണ്ടാവാം. മറിചു ഇറാന്റെ ആണവ വിഷയം ഇപ്പുറത്ത് നിന്ന് പൊലിപ്പിക്കാന്‍ നോക്കുന്ന പോലെ തന്നെ.

ബെഞ്ചാലി said...

@muhammed...
പ്രസ് ടി.വി.യെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. പ്രസ് ടി.വി ആയത് കൊണ്ട് വിലയിരുത്താൻ പാടില്ല എന്നാണെങ്കിൽ, സോറി.

ഓരോ ചാനലുകൾക്കും ഓരോ അജണ്ടകളുണ്ട് എന്ന് തന്നെ പറയാം. എന്നാൽ അജണ്ടകൾ നടപ്പാക്കുന്നത് മറ്റു പ്രധാന വാർത്തകളെ തിരസ്കരിച്ച് കൊണ്ടായിരിക്കരുത്. നെത്തോലിയെ പെരുച്ചാഴിയാക്കി കാണിച്ചുകൊണ്ടാവരുത്. അജണ്ടകളിലൂടെ പ്രൊജക്റ്റ് ചെയ്യുന്ന വിഷയം സത്യമായിരിക്കണം. ഇറാനിലെ വിപ്ളവം നടത്തിയവർ ഖുമൈനികളല്ലെങ്കിലും സ്ത്രീകൾക്ക് എന്നല്ല, മൊത്തം സമൂഹത്തിന് അതിന്റെതായ ഗുണങ്ങളുണ്ടാകും. വിദേശികളുടെ സാധ്യത ഇറാനിൽ മുമ്പ് ഉള്ളതിനേക്കാൾ ഇപ്പോഴുണ്ട്. പിന്നെ വിപ്ളവം നടന്നാലെ അഭ്യസ്ഥരാവൂ എന്നത് താങ്കളുടെ വിഢിത്തം മാത്രമാണ്. വിദ്യാഭ്യാസത്തെ ഏത് കാലത്തും ഈ രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി എല്ലാവരും അഭ്യസ്തരായാൽ പോലും വിദേശികൾക്കുള്ള ജോലി ഇല്ലാതാവുമെന്ന് കരുതുന്നില്ല.

ഖുമൈനി ഫ്രാൻസിൽ തടിയിളക്കാതെയാണ് വിപ്ളവം നടത്തിയത്. പാവം ജനങ്ങൾ നടത്തിയ വിപ്ളവത്തെ സ്വന്തം പേരിൽ ചേർത്തെഴുതി ശിയ വിഭാഗത്തിലെ ഇസ്ലാമിസ്റ്റുകൾക്ക് തീറെഴുതി കൊടുക്കുക വഴി മുതലെടുപ്പ് മൊത്തം സമൂഹത്തിന് പകരം വിഭാഗീയതക്ക് മാത്രമായി ചുരുക്കി എന്നതാണ് സത്യം.

മസ്‌രിൽ എന്ത് സംഭവിക്കും എന്നത് വേറെ.. ആ വിഷയം ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. ഈജിപ്ത് എന്നാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും തന്ത്രപ്രധാനമായ രാജ്യമാണ്. അത് കൊണ്ട് തന്നെ ലോകപോലീസിന് അവരുടേതായ കളികളവിടെ ഉണ്ടാകും.

ഉമ്മുഫിദ said...
This comment has been removed by the author.
..naj said...

വിഷയം മീഡിയ ആണ് എങ്കിലും ഒന്ന് കമന്റട്ടെ
ഇവിടെ കമന്ടുന്നവരില്‍ ഭൂരിഭാഗം മുന്‍ഗാമികള്‍ സമരം ചെയ്തു നേടിയ രാജ്യത്ത് ജാനധിപത്യത്തില്‍ ജനിച്ചു രാജാധിപത്യത്തില്‍ ജീവിക്കാനുള്ള സ്വാതത്ര്യം അനുഭവിച്ചു സമാധാനപരമായി തങ്ങളുടെ കുടുംപങ്ങളെ ജീവിപ്പിക്കുന്നവരാന്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തു കാര്യം എന്ന് ഇപ്പൊ ഈ കമന്റുന്നവര്‍ ചിന്തിച്ചോ ആവോ ! സ്വന്തം അസ്ഥിത്വം പോലും എവിടെയോ നഷ്ടപെടുത്തിയ ഒരു ""ജാനാധി പത്യതിന്റെ "" ഉത്പന്നങ്ങളാണ് തങ്ങളെന്ന് പോലും അറിയാതെയാണ് ജനകീയ വിപ്ലവത്തെ കുറിച്ച് മോനാര്‍ക്കിയില്‍ നിന്ന് സംസാരിക്കുന്നത്. അല്ലെങ്കിലും അരി വാങ്ങിക്കണമെങ്കില്‍, നാട്ടിലെ കച്ചവടക്കാര്‍ക്ക് ജീവിക്കണമെങ്കില്‍, പ്രവാസിയാക്കിയ ജനാധിപത്യത്തിന്റെ എതിര്‍ പാതയിലേക്ക് വരണം. നാട്ടിലെ ജനാധിപത്യത്തെ കുറിച്ച് സംസാരിചീട്ടു വായിലെ വെള്ളം വട്ടിചീട്ടു കാര്യമില്ലല്ലോ. കോടികള്‍ കട്ടുമുടിച്ച് ജനാധിപത്യം അഴിമതി നടത്തിയെന്ന് പറഞ്ഞാല്‍ പത്രത്തില്‍ വായിച്ചു കിടന്നുരങ്ങാമെന്നല്ലാതെ സ്വാതന്ത്ര്യം കൂടി വന്നാല്‍ പൈസ കൊടുത്തു കടയില്‍ ചെന്ന് സാധനം വാങ്ങി വീട്ടില്‍ വന്നു ടി വി കണ്ടു കിടന്നുരങ്ങുന്നതില്‍ ഒതുങ്ങും. അതിനപ്പുറത്ത് രാഷ്ട്രീയക്കാര്‍ ബോണസ്സായി തരുന്ന ബന്ദും, ഹര്‍ത്താലും. അതില്‍ നിന്നുണ്ടായ നഷ്ടം നികുതി രൂപത്തില്‍ ഔദാര്യമായി പ്രജകളില്‍ നിന്നും പിരിപ്പിക്കും.
വാല്‍ കഷ്ണം. ഗുജറാത്‌ കലാപത്തില്‍ നിരപരാധികളായ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ആര്‍മിയെ പോലും വിടുകയോ, അത് നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്ത മന്ത്രി സഭയെ വിചാരണ ചെയ്യുകയോ ചെയ്യാത്ത ""അതി ഫയങ്കര ജനാധിപത്യ""മാന് നമ്മള്‍ കാണുന്നത്.
സത്യത്തില്‍ എന്താണ് ജനാധി പത്യം ?? ജീവന്‍ വേണമെങ്കില്‍ റോട്ടില്‍ നിന്നും മാറി നിന്നൂ, അല്ലെങ്കില്‍ മന്ത്രിയുടെ എസ്കോര്‍ട്ട് ഇടിച്ചു തെറിപ്പിക്കും !!
പോസ്റ്റിലെ വിഷയത്തില്‍ നിന്നും അകന്നതില്‍ ക്ഷമിക്കണം.
മീഡിയ, എന്ത് മീഡിയ ബായി. എല്ലാം നിലനില്‍പ്പിന്റെ പൊളിറ്റിക്സ്.
നിറുത്തുന്നു

ഉമ്മുഫിദ said...
This comment has been removed by the author.
സിയാഫ് അബ്ദുള്‍ഖാദര്‍ said...

വിജുയിച്ചാല്‍ വിപ്ലവം ,തോറ്റാല്‍ കലാപം ,സര്‍ക്കാരിന് എതിരെയാനെങ്കില്‍ ആര് നയിക്കുന്നു എന്നതിന് അനുസരിച്ച് അക്രമമോ ഭീകര വാദമോ .ഇത് തന്നെ ഇപ്പോള്‍ ലോകക്രമം .ശക്തിയുള്ളവര്‍ക്ക് കാലു നക്കിയാല്‍ എവിടെയും വിജയം .പക്ഷെ നേരെ വാ നേരെ പോ സിദ്ധാന്ത ക്കാര്‍ ചരിത്രത്തിനു പുറത്തു ,,,,

Related Posts Plugin for WordPress, Blogger...