Feb 27, 2011

ഗദ്ദാമകളെ സൃഷ്ടിക്കുന്നതിന് മുമ്പ്…


അറബികളുടെ എത്രയോ നല്ല മനസ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. പ്രത്യേകിച്ച് പോലീസുകാർ, നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക. കാറിനുള്ളിൽ കീ കുടുങ്ങിയപ്പോൾ കീ എടുക്കാൻ സഹായത്തിന് വന്ന പോലീസുകാരൻ കുപ്പക്കൂനയിൽ നിന്നും കമ്പികഷ്ണമെടുത്ത് വരുന്ന രംഗം മനസ്സിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നു. സ്വഭാവം കൊണ്ട് നമ്മുടെ ജനകീയ പോലീസിനെ അവരുടെ നാല് കിലോമീറ്റർ അടുത്ത് വെക്കാൻ പോലും പറ്റില്ല. റോഡിൽ വണ്ടി ഓഫായാൽ പൊലീസുകാർ പിറകിൽ നിന്നും തള്ളി സഹായിക്കുന്നത് എപ്പോഴും കാണുന്നതാണ്. ഏത് വലിയ ഓഫീസറാണെങ്കിലും കൈകൊടുത്ത് വിഷയങ്ങൾ പറയാനും അന്വോഷിക്കാനും കഴിയും. രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ ഗൾഫിൽ എവിടെയും ഒരൂ പ്രശ്നവുമില്ല. പിന്നെ
വൃത്തികേട് കാണിക്കുന്നവർ എല്ലാ രാഷ്ട്രങ്ങളിലും ഉള്ളത് പോലെ ഗൾഫിലും ഉണ്ട്. എന്നാൽ ശതമാനത്തിൽ നോക്കുകയാണെങ്കിൽ എത്രയോ കുറവാണ് അത്തരക്കാർ. അതാണ് സത്യം. എന്നാൽ അതിൽ നിന്നും വിഭിന്നമാണ് കമൽ ചിത്രീകരിച്ച ഗദ്ദാമ. അദ്ദേഹം ഗദ്ദാമയെ കണ്ടിട്ടില്ല, കാണാൻ ആഗ്രഹിച്ചിട്ടുമില്ല. കാരണാം ഗദ്ദാമമാരെ സഹായിക്കലല്ലല്ലൊ അവരുടെ ലക്ഷ്യം.  കമൽ സംവിധാനം ചെയ്ത് ഗദ്ദാമയിലൂടെ വിളിച്ച് പറായാൻ ആഗ്രഹിക്കുന്നത് ക്രൂര സ്വഭാവക്കാരയ അന്യപ്രദേശത്തുകാരെ കുറിച്ചാണ്. അക്രമികൾ ലോകത്ത് എല്ലാ രാജ്യങ്ങളിലുമുണ്ടാകും. എന്നാൽ ഊഹകഥകളിലൂടെ കുറ്റകൃത്യങ്ങളെ ചില പ്രദേശത്തേക്കും ആളുകളിലേക്കുമായി തീറെഴുതി കൊടുക്കുന്നതിന് മുമ്പ് നമ്മുടെ സ്വന്തം നാട്ടിലേക്ക് വരിക. അതിനുശേഷം പോരെ അന്യദേശക്കാരെ വിമർശിക്കൽ?

സഹിഷ്ണുതയുടെ വിഷയത്തിൽ അറബികളുടെ നാലയലത്ത് പോലും നിൽക്കാൻ വകയില്ലാത്ത നമ്മളാണ് വിമർശനകഥയുമായി ഇറങ്ങിയിരിക്കുന്നത്. സ്വന്തം സഹോദരനെ പോലെ കാണേണ്ട അയൽ സംസ്ഥാനക്കാരായ തമിഴന്മാരെ ഏത് രീതിയിലാണ് നാം കൈകാര്യം ചെയ്യുന്നത്? ഇന്ത്യക്കാരെല്ലാം സഹോദരി സഹോദരന്മാരാണെന്ന് മനോഹരമായി ശ്ലോഗം ചൊല്ലാനല്ലാതെ എന്ത് സഹിശ്ണുതയാണ് നാം തമിഴരോട് കാണിക്കാറ്? കളറിന്റെ പേരിലും നാടിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യരെ അകറ്റിനിർത്തുന്ന നമ്മളാണ് സഹിഷ്ണുതയുടെ, മാനുഷിക മൂല്യങ്ങളുടെ അപോസ്തലന്മാരായി രംഗപ്രവേശനം ചെയ്യുന്നത്!  സംസ്കാരവും മനുഷ്യത്വവും വീമ്പിളക്കിപറയാനുള്ളതല്ല, ജീവിതത്തിൽ കാണിച്ച് കൊടുക്കാനുള്ളതാണ്.  എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ? ട്രൈനിൽ നിന്നും  തള്ളിയിട്ട് മൃഗീയമായി പീഡിപ്പിച്ച് കൊന്നതിന് ശേഷം ഇന്നിപ്പോൾ ജീവൻ വെടിഞ്ഞവൾക്ക് വേണ്ടി കൈകോർക്കാൻ നടക്കുകയാണ് നാം. അത് മുഖേന മരിച്ചുകഴിഞ്ഞ ആ സഹോദരിക്ക് എന്ത് ഗുണമാണ് കിട്ടുക? അത്തരം പരിപാടികളെ വിമർശിക്കുകയല്ല, അവ ധാർമ്മികതയിലേക്കുള്ള തിരിച്ച് പോക്കാവാൻ ആർക്കെങ്കിലും സഹായകമായെങ്കിൽ അത്രയും നന്ന്.  

പറഞ്ഞുവരുന്നത്, ഇത്തരത്തിൽ ഒറ്റപെട്ടതെന്ന് പറഞ്ഞുതള്ളുന്ന സംഭവങ്ങൾ വളരെ വർദ്ധിച്ചുവരുന്നു. കാശ് കൊടുത്ത് സ്വന്തം സഹോദരിയെ അടിമയാക്കാൻ തിടുക്കംകാട്ടുന്ന വൃത്തികെട്ട മനസ്സിനുടമകളാണ് നമുക്കിടയിലുള്ളതെന്നാണ് ഇന്നത്തെ വാർത്തകൾ നമ്മോട് വിളിച്ച് പറയുന്നത്. ഇന്ത്യാക്കാരുടെ സഹോദര്യ സ്നേഹം സ്ലോഗങ്ങളിൽ മാത്രമാണുള്ളത് എന്നല്ലെ ഓരോ വർത്തകളും നമ്മോട് പറയുന്നത്? രാജ്യത്ത് നീതിന്യായം നടപ്പിലാക്കേണ്ടവരിൽ നിന്ന് പോലും അങ്ങിനെയുള്ളതാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. മരിക്കാൻ കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് നേരെ പോലും ജാതീയതയുടെയും കളറിന്റെയും വിരൽചൂണ്ടിയാണ് നാം ഇടപെടുന്നത്.സത്യത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങളിലൊക്കെ പ്രതിജ്ഞയെടുത്തവരാണ് പട്ടിണിപാവങ്ങളുടെ കുട്ടികളെ വാങ്ങി അടിമവൃത്തിക്കിടുന്നത്. വിധിയെ പറഞ്ഞ് കൊലക്ക് കൊടുക്കുന്നത് കൂടാതെയാണ് ഇത്തരം അടിമകച്ചവടങ്ങൾ!! പതിനൊന്ന് വയസ്സായ ഒരു കുട്ടിക്ക് എന്ത് മാത്രം വീട്ട് ജോലി ചെയ്യാനാവും? കഴിയുന്നതൊക്കെ ചെയ്തീട്ടും തികയാത്തതിന്റെ പേരിൽ പാവം പൈതലിന്റെ ശരീരത്തിലേക്ക് തിളച്ചവെള്ളമൊഴിക്കുന്നു! വലിച്ച് വിടുന്ന പുകക്ക് വീര്യം കുറഞ്ഞതിന് കുഞ്ഞുശരീരത്തെ പൊള്ളിക്കുന്നു!  വിദ്യാഭ്യാസത്തിന്റെ കുറവാണോ ഇത്തരം ചെറ്റ നാറികൾക്കുള്ളത്? ഓരോ ഇന്ത്യൻ കുഞ്ഞിനും അടിസ്ഥാനമായി ലഭിക്കേണ്ട വിദ്യാഭ്യാസത്തെ പോലും ഹനിച്ചാണ് ജ്ഞാനമെഴുതേണ്ട കുഞ്ഞ് വിരലുകളെ ചവിട്ടിയരക്കുന്നത്, പട്ടിക്കൂട്ടിലിട്ടും ചവിട്ടിയും കുത്തിയും  കലി തീരാഞ്ഞിട്ടല്ലേവിറക് കൊള്ളികൊണ്ടടിച്ചും പീ‍ഡിപ്പിച്ച് കൊന്നത്! സിനിമയിൽ പോലും ഇങ്ങിനെയുള്ള ക്രൂര കഥാപാത്രത്തെ ലോകത്താരും ചിത്രീകരിച്ചിട്ടുണ്ടാവില്ല. അതാണ് ഇന്നത്തെ സാംസ്കാരിക കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്!!  

അതിലേറെ കുറ്റകരമായി തോന്നുന്നത് ഈ പാവം പെൺകുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്ന അയൽപക്കത്തുള്ളവരും നാട്ടുകാരും എതിർക്കുകയോ പെൺകുട്ടിക്ക് വേണ്ട നിയമപരമായ സഹായങ്ങളോ ചെയ്തില്ല എന്നതാണ്. വിദ്യാഭ്യാസമുള്ളവർ പഠിച്ചെടുത്ത ജ്ഞാനമെന്താണാവോ!! കുട്ടിക്ക് ശുശ്രൂഷ നൽകാൻ വന്ന മൃഗഡോക്ടർ ഒരു മൃഗമല്ലായിരുന്നെങ്കിൽ ആ കുട്ടിക്ക് രക്ഷപെടാമായിരുന്നു.  എല്ലാ പീഡനങ്ങളുമേറ്റ് ഈ ലോകത്തോട് വിടപറഞ്ഞപ്പോൾ ഉണരുന്നു നാടിന്റെ സാംസ്കാരിക സാമൂഹിക മാനുഷിക ബോധം!! ഇതു തന്നെയല്ലെ ട്രൈനിൽ വെച്ച് പെൺകുട്ടിയെ അക്രമിച്ച് കൊലപെടുത്തിയപ്പോഴും സംഭവിച്ചത്? പ്രതികരണ ശേഷി വേണ്ടത് ആവശ്യമുള്ള സമയത്താണ്, എല്ലാം കഴിഞ്ഞതിന് ശേഷം അക്രമികളെ കൊണ്ട് പോകുമ്പോൾ രോഷം കൊള്ളാനുള്ളതല്ല.

44 comments:

Pushpamgadan Kechery said...

നന്നായി മാഷേ ..
നമുക്ക് ചില അഹങ്കാരങ്ങളൊക്കെയുണ്ട് ..
എല്ലാം അറിയുന്നവരാണ് ,സമ്പൂര്‍ണ്ണ സാക്ഷരരാണ് എന്നൊക്കെ !
പക്ഷെ പരസ്പരം സ്നേഹിക്കാന്‍ മലയാളികള്‍ ഇനിയും മടിച്ചു നില്‍ക്കുന്നു !
നല്ല ലേഖനം !
അഭിനന്ദനങ്ങള്‍ ...

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

മലയാളികള്‍ പലരും തമിഴന്മാരെ അണ്ണാചിയാക്കി മുറ്റത്ത്‌ നിര്‍ത്തി മുതലാളിയാവുന്നത്രയൊന്നും ഈ അറബികള്‍ ചെയാറില്ല, ഒറ്റപ്പെട്ടവയെ പര്‍വതീകരിച്ചു വലിയ വായില്‍ പറയുന്നതിലാണ് പലര്‍ക്കും താല്പര്യം. ഉപചാര മര്യാദകള്‍ പലരും അറബികളെ കണ്ടു പഠിചെങ്കില്‍ എന്നു പലപ്പോഴും ചിന്തിക്കാറുണ്ട്.

Akbar said...

നമ്മള്‍ മലയാളികളുടെ കണ്ണ് എപ്പോഴും ദൂരത്തെക്കാന്. ഗദ്ദാമ എന്ന സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഒന്നറിയാം. അന്യ രാജ്യത്തെ ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എടുത്തു ഒരു രാജ്യത്തെ ജനത മുഴുവന്‍ അങ്ങിനെ ആണ് എന്ന് വരുത്തിത്തീരത്ത് സിനിമ എടുക്കാന്‍ നമ്മുടെ ആളുകള്‍ മിടുക്കരാണ്. അത് കണ്ടു കയ്യടിക്കാനും മൂക്ക് ചീറ്റാനും നമ്മളും ഉണ്ടാകും.

ഈ തമിഴ് ബാലികയുടെയും കാസര്‍ഗോഡ് ഒരു ഫാമിലി ഗോവയിലെ വീട്ടില്‍ വെച്ച് മൃഗീയമായി കൊന്ന മറ്റൊരു പെണ്‍കുട്ടിയുടെയും ഉദാഹരണം വെച്ച് കേരളീയര്‍ മുഴുവനും ക്രൂരന്മാരാണെന്നു ഒരു തമിഴ് സിനിമ വന്നാല്‍ നമ്മള്‍ എന്ത് പറയും. എന്ത് അനീതി തൊട്ടടുത്തു നടന്നാലും തിരിഞ്ഞു നോക്കാതിരികാന്‍ മാത്രം സാംസ്കാരിക അപചയം നമുക്ക് സംഭവിച്ചിരിക്കുന്നു. ഇതാണ് നാം കൊട്ടി ഘോഷിക്കുന്ന സാക്ഷരത. എങ്കില്‍ നിരക്ഷരതയാണ് ഇതിനേക്കാള്‍ ഭേദം.

വളരെ പ്രസക്തമായ ചില ചിന്തകളുടെ തീക്കനല്‍ നമ്മുടെ നെഞ്ചിലേക്ക് കോരി ഇടുകയാണ് ബെന്ജാലി ഈ ലേഖനത്തിലൂടെ. നല്ല പോസ്റ്റ്.

MOIDEEN ANGADIMUGAR said...

ഗദ്ദാമ എന്ന ചിത്രത്തെക്കുറിച്ച് ബെഞ്ചാലിയെപ്പോലെ പലരും ഈ വിധത്തിൽ അഭിപ്രായമെഴുതിക്കണ്ടിരുന്നു.
നല്ല ലേഖനം. ആശംസകൾ

ANSAR NILMBUR said...

എനിക്ക് പല നാട്ടുകാരിലും മതക്കാരിലും വളരെ അടുത്ത കൂട്ടുകാരുണ്ട്.പക്ഷെ മലയാളിയെ പോലെ ചില നാറിയ സ്വഭാവമുള്ളവരെ ഞാന്‍ അവരിലൊന്നും കണ്ടിട്ടില്ല . എന്‍റെ മിനിമം അറിവ് വെച്ച് എല്ലാ മതക്കാരിലും നല്ലവരും കെട്ടവരും ഉണ്ട് . അക്കാര്യതിലൊന്നും ഒരു നാട്ടുകാരനും മതക്കാരനും മേനി നടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല .വെല്ടന്‍ ബെന്ചാലി

Ismail Chemmad said...

നല്ല ലേഖനം. ആശംസകൾ

Unknown said...

മറ്റെന്തു എടുത്താലും ഇത്ര മാര്‍ക്കറ്റ്‌ വാല്യൂ കിട്ടുമോ. അറിവില്ലായ്മയും മുന്‍ധാരണകളും വിദ്വെഷവുമെല്ലാം സമം കൂട്ടിക്കുഴച്ചു വിളമ്പുന്ന വിപണന തന്ത്രം!

മൻസൂർ അബ്ദു ചെറുവാടി said...

ഈ ലേഖനത്തോടൊപ്പം എന്റെ ചിന്തകളും നില്‍ക്കുന്നു.
നല്ല ലേഖനം .

Jazmikkutty said...

വാര്‍ത്ത കണ്ടു വിശ്വസിക്കാനാവുന്നില്ല..എങ്ങിനെ കഴിയുന്നു ഒരു കുരുന്നു പെണ്‍കുട്ടിയെ ഇങ്ങനെ മൃഗീയമായി..(ക്ഷമിക്കുക മൃഗങ്ങളെ..),നിഷ്കരുണം ആക്രമിച്ചു കൊലപ്പെടുത്താന്‍!!!! മനുഷ്യാ നീ ലജ്ജിക്കേണ്ടിയിരിക്കുന്നു..സംസ്കാര സമ്പന്നത എന്നത് നാലയലത്ത്‌ കൂടി പോകാത്ത സമൂഹമായി മലയാളികള്‍ മാറികൊണ്ടിരിക്കുന്നു,ബെന്ജാലി പറഞ്ഞ പോലെ എല്ലാം കഴിഞ്ഞതിനു ശേഷം പ്രതികരിച്ചിട്ടെന്തു കാര്യം!

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു മാഷേ

സന്ദീപ് അജയകുമർ said...

നല്ല ലേഖനം...
അഭിനന്ദനങ്ങൾ

Yasmin NK said...

ശരിയാണു താങ്കള്‍ പറഞ്ഞത്. സ്വയം നന്നാവാത്തിടത്തോളം അന്യനെ കുറ്റം പറയാന്‍ നമുക്കെന്തവകാശം. ആ ബാലികയുടെ കഥ അവിശ്വസനീയതയോടെയാണു വായിച്ചത്. ആളുകള്‍ക്ക് എങ്ങനെ ഇത്രമേല്‍ ക്രൂരരാവാന്‍ കഴിയുന്നു. ആ സ്ത്രീക്ക് എങ്ങനെ അതിനു കഴിഞ്ഞു. വല്ലാത്ത ലോകം.

സജി said...
This comment has been removed by the author.
സജി said...

തെറ്റ് ആരു ചെയ്താലും തെറ്റ് എന്നു പറയാന്‍ എന്നു പഠിക്കും?

സജി said...

@നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക

സത്യം . തുടങ്ങുന്നതു അങ്ങിനെ തന്നെ!

പിഞ്ചു കുഞ്ഞിനെ കൊന്നതിലും നല്ലവരാണ് സൌദികള്‍ എന്നു നല്ല താരതമ്യ പഠനം!
ഗോഹത്യക്കാരനു ബ്രഹ്മഹത്യാക്കാരന്‍ സാക്ഷി!

സത്യത്തിന്റെ ആയിരത്തില്‍ ഒന്നു പോലും പറയാത്ത ഗദ്ദാമ ഒരു നല്ല പടമല്ല അതു സത്യം!

ajith said...

മുന്‍ വിധികളില്ലാത്ത എല്ലാ മനുഷ്യരും ബെഞ്ചാലി പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കും.

ശ്രീജിത് കൊണ്ടോട്ടി. said...

ഞാന്‍ ഇവിടെ ജി.പി-യുടെ ബ്ലോഗ്ഗില്‍. ഇതിനോട് സാമ്യം ഉള്ള ഒരു പോസ്റ്റ്‌ വായിച്ചുരുന്നു. സത്യത്തില്‍ ആ പോസ്റ്റിലെ പല നിരീക്ഷങ്ങളോടും വിയോജിപ്പ് തോന്നിയെങ്കിലും ചിലതെല്ലാം യാഥാര്‍ഥ്യങ്ങള്‍ ആണെന്നും തോന്നി. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ പല നിരീക്ഷങ്ങളോടും യോജിപ്പും ചിലതിനോടെല്ലാം വിയോജില്ലും ആണ് തോന്നിയത്.കെ.യു. ഇക്ബാലിന്റെ കഥയാണ്‌ പ്രസിദ്ധ മലയാളം സംവിധായകന്‍ കമല്‍ ഗദ്ദാമ എന്ന പേരില്‍ സിനിമ ആക്കിയത്. സത്യത്തില്‍ സിനിമ ഇതുവരെ കണ്ടിട്ടില്ല. എന്നാലും സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ കുറിച്ച് ഒരുവിധം ബോധ്യം ഉണ്ട്. ഞാനും ഒരു അറബിനാട്ടില്‍ ജോലി ചെയ്യുന്ന ആള്‍ ആണ്. ഞാന്‍ പരിച്ചപ്പെട്ട, സുഹൃത്തുകള്‍ ആയ അറബികള്‍ മിക്കവാറും നന്മ ഉള്ളവര്‍ ആയിരുന്നു. പക്ഷെ ചിലര്‍ക്ക് ഇവരില്‍ നിന്ന് ദുരനുഭവങ്ങളും ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇവിടെ ഗദ്ദാമ എന്ന സിനിമ അറബികളെ മൊത്തം അടച്ചാക്ഷേപിക്കുന്ന ഒന്നാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഒരു സ്ത്രീക്ക് പ്രത്യേക ചുറ്റുപാടുകളില്‍ അറബിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ് ഇവിടെ ഇക്ബാല്‍ വിവരിക്കുന്നത്, എല്ലാ മനുഷ്യരിലും നല്ലവരും, ദുഷിച്ചവരും ഉണ്ട്. എല്ലാ സമൂഹത്തിലും ഇതേ അവസ്ഥ തന്നെ. ഒരു ഗദ്ദാമക്ക് ഇങ്ങനെ ക്രൂരമായ അനുഭവം ഉണ്ടായി എന്നതിനാല്‍ എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെ ആയിരിക്കും എന്നും സാമന്യവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ല. ആ സിനിമ കാണാതെ ഇങ്ങനെ ഒരു അഭിപ്രായം നമ്മള്‍ പ്രകടിപ്പിക്കുന്നത് തന്നെ ശരിയല്ല എന്നും തോന്നുന്നു. മറ്റുള്ള ഇടങ്ങളില്‍ പീഡനങ്ങള്‍, അക്രമങ്ങള്‍ എന്നിവ എല്ലാം നടക്കുന്നുണ്ട്, അവയെല്ലാം സിനിമ അടക്കം ഉള്ള ദ്രിശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെ പൊതുജനം അറിയുന്നും ഉണ്ട്, അവയെ എല്ലാം മനുഷ്യത്വപരമായ കണ്ണിലൂടെ കണ്ടു നമ്മള്‍ അപലപിക്കാറും ഉണ്ട്, അതുപോലെ തന്നെ കണ്ടാല്‍ പോരെ ഈ ഗദ്ദാമക്കുണ്ടായ അനുഭവത്തെയും, സിനിമയെയും. ഇത്തരത്തില്‍ ഉള്ള ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട ആവശ്യം ഉണ്ടോ ഇതിന്.. ബെന്യാമന്റെ ആടുജീവിതം എന്ന കഥക്കെതിരെയും ഇതേ വ്യാഖ്യാനങ്ങള്‍ തന്നെ നല്‍കാന്‍ ആകുമോ? അതൊരു യഥാര്‍ത്ഥ കഥ ആയിരുന്നല്ലോ. അതിലെ കഥാപാത്രം ജീവിചിരിക്കുന്നും ഉണ്ട്. എനിക്ക് തോന്നുന്നത് ഇതുപോലുള്ള ഗദ്ദാമകള്‍ ഇപ്പോഴും പലയിടത്തും ജീവിചിരിക്കുന്നുണ്ടാകും എന്നാണ്. അത് നമ്മുടെ കേരളത്തിലോ, അല്ലെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ, മറ്റു രാജ്യങ്ങളിലോ എവിടെയെങ്കിലും..! എല്ലാ മനുഷ്യരിലും ക്രൂരന്മാരും, നന്മയുള്ളവരും ഉണ്ട്. ചിലരുടെ ചില ദുരനുഭവങ്ങളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.. ഈ പോസ്റ്റിലെ ബാക്കി എല്ലാ കാര്യങ്ങളോട് ഞാനും യോജിക്കുന്നു.. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സത്യം..സത്യം മാത്രം.
പോസ്റ്റിനു നൂറു മാര്‍ക്ക്‌ .

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ ആ സിനിമ കണ്ടിട്ടില്ല, അറബിനാട്ടില്‍ താമസിച്ചിട്ടുമില്ല. അതുകൊണ്ട് അവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളേക്കുറിച്ച് ഒന്നും പറയുന്നില്ല.

അറബിനാട് മാവേലിനാടിനെ വെല്ലുന്ന ഒന്നാണെങ്കില്‍പ്പോലും ഒരു സിനിമാക്കാരന് - അവന്‍ നരകത്തില്‍ ജീവിക്കുന്നവനായാലും - ഇത്തരം നിഷേധാത്മകമായ രചനകള്‍ക്കു സൃഷ്ടിപരമായ സ്വാതന്ത്ര്യമോ അവകാശമോ ഇല്ലെന്ന് താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനോട് യോജിക്കാന്‍ കഴിയില്ല.

മലയാളികളുടെ കപടസന്മാര്‍ഗ്ഗികതയേപ്പറ്റി എഴുതിയതെല്ലാം പൂര്‍ണ്ണമായും ശരി.

hafeez said...

ഗദ്ദാമ കണ്ടില്ല. അതിനാല്‍ എന്റെ അഭിപ്രായത്തെ ആ ഒരു പ്രാധാന്യത്തില്‍ എടുക്കരുത് . അനീതി എവിടെ ആയാലും എതിര്‍ക്കപ്പെടണം. നമ്മുടെത് കഴിഞ്ഞു മറ്റേതു മതി എന്ന രീതി രാഷ്ട്രീയക്കാരന്റെ ആണ്. അവര്‍ക്ക്‌ നേരെ ആരോപണം വരുമ്പോള്‍ അവര്‍ അത് ചോദിയ്ക്കാന്‍ എതിര്‍പക്ഷത്തിന്റെ അവകാശം ആണ് ആദ്യം ചോദ്യം ചെയ്യുക."ആദ്യം നിന്റെ കാര്യം പോയി ശരിയക്കെടോ " എന്ന് . അതെ സമയം ചില പ്രത്യേക ജന വിഭാഗത്തെ പല രൂപത്തില്‍ കാടന്മാരായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ചെറുക്കുക തന്നെ വേണം .. നല്ല ലേഖനം. അഭിവാദ്യങ്ങള്‍

ബെഞ്ചാലി said...

@Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
ക്രൂരന്മാർ എല്ലാ ലോകത്തും ഉണ്ട്. അതിൽ ആർക്കും സംശയമില്ല. എന്നാൽ ഞാനിവിടെ സൂചിപ്പിച്ചത് മലയാളികളുടെ അസഹിഷ്ണുതയാണ്. ഒന്നൊ രണ്ടൊ വ്യക്തികളുടെ കാര്യമല്ല, തമിഴന്മാരുടെ വിഷയത്തിൽ ഞാനടക്കമുള്ള മലയാളികളിൽ പൊതുവെ അടങ്ങിയിരിക്കുന്ന ചില അഹങ്കാരങ്ങളും ഗർവ്വുകളുമുണ്ട്, അത് അസഹിഷ്ണുതയുടെ അടയാളങ്ങളാണ്. ഓരോ ഇന്ത്യക്കാരനും സഹോദരി സഹോദരന്മാരാണ് എന്നത് വെറും വാക്കാണോ? ശ്ളോകങ്ങളെല്ലാം ചൊല്ലിപറയാൻ എളുപ്പമാണ്, ജീവിതത്തിൽ പകർത്താൻ നമ്മളിലടങ്ങിയ ഈഗോ അനുവദിക്കുന്നില്ല. ആടുജീവിതം എന്നത് ‘ബധു‘ക്കളിലെ ഒറ്റപെട്ടവരാണ്. വിദ്യാഭ്യാസവും സംസ്കാരവും പഠിക്കാത്ത, അറിയാത്തവർ.. അവരിൽ കാടന്മാരുണ്ടാകാം. എന്നാൽ അതു പോലെയാണോ നമ്മുടെ ആളുകൾ കാടന്മാരായി കുഞ്ഞുങ്ങളെ അടിമകളാക്കി പീഡിപ്പിച്ച് കൊല്ലുന്നത്? മാസ്റ്റർ ഡിഗ്രിവരെ എടുത്തവരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ മുഴുകുന്നത്. മതമില്ലാത്ത ജീവനും അതു പോലുള്ള സാമൂഹിക ബന്ധങ്ങളെ പഠിപ്പിക്കാത്ത വിദ്യാഭ്യാസ രീതികളും വളരുന്ന ചുറ്റുപാടുമാണ് വില്ലന്മാരെ സൃഷ്ടിക്കുന്നത്. പോലീസുകാരുടെ കാര്യം പറഞ്ഞല്ലൊ, എത്ര ശതമാനം ഉണ്ടാകും മനുഷ്യരോട് നല്ല നിലക്ക് പെരുമാറുന്ന പോലീസുകാർ? പണ്ടാരോ പറഞ്ഞത് പോലെ, സ്റ്റേഷനിലേക്ക് വലത് കാലെടുത്തുവെച്ചാലും തെറി, ഇടതുകാല് വെച്ചാലും തെറി!. സമൂഹികമായും സംസ്കാരികമായും മനുഷ്യരെ ഉദ്ബുദ്ധരാക്കുന്നതിൽ സഹിത്യങ്ങൾക്കും സിനിമകൾക്കും ഉള്ള പങ്ക് വലുതാണ്.

അമേരിക്കൻ സിനിമകളാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്വധീനം സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ ഹോളിവുഡ് സിനിമകൾക്ക് റേറ്റിങ് നൽകുന്ന എം.പി.എ.യുടെ പ്രവർത്തനങ്ങളെ വളരെ ശ്രദ്ധയോടെയാണ് ഭരണകൂടും കൈകാര്യം ചെയ്തിരുന്നത്. ക്രിസ്ത്യൻ പുരോഹിതരുടെ മേൽനോട്ടത്തിലാണ് എം.പി.എ. എന്നാൽ ഭരണാധികാരികളുടെ കീഴിലുള്ള സ്ഥാപനങ്ങൾ സിനിമ കമ്പനികൾ തുടങ്ങിയതോടെ സെൻസറിന്റെ അധീനത്തിൽ നിന്നും ഭരണമുതലാളിമാരുടെ ഫിലീമുകൾ സെൻസറ് ഇല്ലാതെ പുറത്തിറങ്ങിയത് മുതൽ എം.പി.എ റേറ്റിങ് ഉഴപ്പാൻ തുടങ്ങിയത്. ഇന്നും മതപുരോഹിത്മാരുടെ മേൽനോട്ടത്തിലാണ്. എം.പി.എ എങ്കിലും ആശയങ്ങൾ വ്യക്തമാവാനും കഥാപാത്രങ്ങളുടെ സ്വഭാവം പൂർണ്ണമായി അവതരിപ്പിക്കാനും വേണ്ടിയാണെന്ന് പറഞ്ഞ് റേറ്റിങ്ങ് മാറ്റി മറിച്ചു.. അതിന് ശേഷം പുരോഹിതന്മാരുടെ മേൽനോട്ടത്തിൽ ആഭാസകരമായ സീനുകളോടെ ഡ്രാകുള ഫിലീമുകൾ ഇറങ്ങി.. റേറ്റിങ് മാറ്റിമറിക്കപെട്ടത് വഴി വലിയൊരൂ സമൂഹത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിക്കപെട്ടു. അമേരിക്കൻ മിലിട്ടറികളിൽ വളരെ മോശപെട്ട വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നതിനെ കുറിച്ച് നടത്തിയ പഠനങ്ങളിൽ വ്യക്തമായത് ഹോളീവുഡ് ഫിലിമുകളാണ് കാരണക്കാരെന്ന്.

പറഞ്ഞു വരുന്നത്, ഗദ്ദാമകളേയും അതു പോലുള്ള കാരക്ടറുകളേയും പൂർണ്ണതയോടെ ചിത്രീകരിക്കാൻ ഡബിൾ സ്റ്റാർ ഡയലോഗും അത് പോലുള്ള ക്രിമിനൽ സ്വഭാവങ്ങളും കാണിക്കുക വഴി നാം അറബികളെ നന്നാക്കുകയല്ല, മലയാളി സമൂഹത്തെ മോശമാക്കുകയാണ് ചെയ്യുന്നത്.

MT Manaf said...

ഗദ്ദാമകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ചൂണ്ടിക്കാണിക്കുന്നതിനു പകരം
ഒരു രാജ്യവാസികളെ മുഴുവന്‍ അവഹേളിക്കുന്ന തലത്തിലേക്ക് കമലിന്‍റെ 'സംവിധാനം' വഴിമാറിയിട്ടുന്ടെന്നാണ് പൊതുവെ മനസ്സിലാക്കാന്‍ സാധിച്ചത്. അറിഞ്ഞോ അറിയാതെയോ
സംവിധായകന്‍ ചേര്‍ത്തു കെട്ടിയ ചില രംഗങ്ങള്‍
നല്‍കുന്ന സന്ദേശങ്ങള്‍ വളരെ വികൃതമാണ്.
മസ്രയില്‍ എത്തിപ്പെടുന്ന പെണ്കുട്ടിയ ഉപയോഗപ്പെടുത്താനായി പിടിച്ചുവെക്കുന്നതും അതിനു മുന്‍പ് 'വേട്ടക്കാര്‍' നമസ്കാരം നിര്‍വ്വഹിക്കുന്നതും
ഉദാഹരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു സമൂഹത്തെ മുഴുവന്‍
സ്ത്രീ ലംബടന്മാരും ക്രൂരന്മാരുമായി മുദ്ര കുത്തുന്ന തലത്തിലേക്ക് ഈ ചിത്രം അധ:പ്പതിച്ചു വെന്നാണ് നിഷ്പക്ഷ വിലയിരുത്തല്‍.നന്മയുടെ തുരുത്തുകള്‍ കാണാതിരിക്കുകയും തിന്മയുടെ ഓരം ചേര്‍ന്ന്
ദൃഷ്ടി പായിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന(ബോധപൂര്‍വ്വമുള്ള)അബദ്ധം എന്ന് നമുക്കിതിനെ വിളിക്കാം!.

ബെന്ചാലി സൂചിപ്പിച്ച രണ്ടാമത്തെ സംഭവം കൈരളിയുടെ മുഖത്ത് മായാത്ത പാട് വീഴ്ത്തിക്കഴിഞ്ഞു!

Naushu said...

നല്ല ലേഖനം. ആശംസകൾ ...

Rakesh KN / Vandipranthan said...

athe thankal paranjathanu sari...

ആചാര്യന്‍ said...

എല്ലാ വിഭാഗങ്ങളിലും നല്ലതും ചീത്തയും ഉണ്ട്..അത് പോലെത്തന്നെ .ഗദ്ധാമ മാരെ ശ്രിഷ്ട്ടിക്കുന്നത് ആരാണ്?..സ്വന്തം ഭാര്യയെ ,അല്ലെങ്കില്‍ സഹോദരിയെ,സംരക്ഷിക്കാന്‍ കഴിയാതെ അവരെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന നമ്മള്‍ തന്നെ അല്ലെ?..എല്ലാ മതങ്ങളും വേദങ്ങളും പറയുന്നത് സ്ത്രീകളെ സംരക്ഷിക്കാന്‍ ആണ് അതിനു കഴിയാത്തെ അവരെ നരകിക്കാന്‍ വിട്ടു, നല്ല പിള്ള ചമഞ്ഞു നടക്കുന്ന ഓരോ പുരുഷനും ആലോചിക്കേണ്ട വിഷയമാണ് ഇത്..പിന്നെ നാം മലയാളികള്‍ ലോകത്ത് എവിടെ ആയാലും പാവം പൂച്ച ..പക്ഷെ സ്വന്തം നാട്ടില്‍ എത്തിയാലോ ആളൊരു പുലിയും ആകും അല്ലെ? മറ്റുള്ള രാജ്യത്തെ നിയമങ്ങള്‍ നന്നായി പാലിക്കും പക്ഷെ സ്വന്തം നാട്ടിലെ നിയമങ്ങള്‍ക്ക് പുല്ലു വിലയും സമീപനം മാറാതെ സമൂഹം മാരില്ലാ...സിനിമകള്‍ എല്ലാം അങ്ങിനെ തന്നെയാണ് ഒറ്റപ്പെട്ട കാര്യങ്ങളെ പര്വതീകരിക്കാന്‍ അത് ജന മനസ്സില്‍ ആഴത്തില്‍ വെരോടിക്കാന്‍ അവയോളം നല്ല മാധ്യമം ഉണ്ടോ അല്ലെ?..

റാണിപ്രിയ said...

Congratulations !!!

റോസാപ്പൂക്കള്‍ said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

ഗദ്ദാമ എന്നാ ചിത്രത്തെ പറ്റി കേട്ടറിവേ ഉള്ളു.അത് കൊണ്ടു അതെ പറ്റി പറയാന്‍ ആളല്ല.

ഒരു പിഞ്ചു പെണ്‍കുട്ടിയെ ഹീനമായി പീഡിപ്പിച്ച നാട്ടില്‍ നിന്നുള്ള ഒരു സ്ത്രീയാനെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു.എന്റെ നാട് കേരളത്തിലാണ് എന്ന് പറയുമ്പോഴേ വടക്കെ ഇന്ത്യക്കാര്‍ ആദ്യം പറയുന്ന വാചകം വിദ്യാഭ്യാസമുള്ളവരുടെ നാടല്ലേ എന്നാണു.പക്ഷെ ഈ നാട്ടിലാണ് ഒരു സൗമ്യയും ധനലക്ഷ്മിയും മരണപ്പെട്ടത്‌. നമുക്ക് വേണ്ടത്‌ വിദ്യാഭാസമല്ല മനുഷത്വമാനെന്നു നമ്മള്‍ മറന്നു പോകുന്നു.
സാധനങ്ങള്‍ വാങ്ങുന്നപോലെ ഒരു കുട്ടിയെ വാങ്ങുക, അതിനെ തീക്കൊള്ളികൊണ്ടും ഫോര്‍ക്ക് കൊണ്ടും പരിക്കേല്പ്പികുക,പട്ടിണിക്കിടുക എന്തൊരു ലോകമാണിത്...?വിശ്വസിക്കാനാവുന്നില്ല.
പ്രിയ സുഹൃത്തുക്കളെ..കുട്ടികള്‍ ഉള്ളവരും ഉണ്ടാകനിരിക്കുന്നവരും തങ്ങളുടെ മക്കളെ കരുണയുടെ പാഠം പഠിപ്പിക്കാന്‍ മറക്കല്ലേ .എന്നിട്ട് മതി ഫസ്റ്റ് റാങ്കു നേടുവാന്‍ പഠിപ്പിക്കല്‍

വീകെ said...

പറഞ്ഞതെല്ലാം ശരിയാണെങ്കിലും ഒരു ചെറിയ ശതമാനം ചെയ്യുന്ന തെറ്റിന് സമൂഹം ഒന്നടങ്കം അത്തരക്കാരാണ് എന്ന് വരുത്തുന്നത് ശരിയല്ല.
ആ ചെറിയ ശതമാനം എല്ലാ ജനസമൂഹത്തിലും കാണും.

ആശംസകൾ...

Noushad Kuniyil said...

സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ 'സഞ്ചാരം' എന്‍റെ ഇഷ്ട ടി.വി. പരിപാടികളില്‍ ഒന്നാണ്. വ്യത്യസ്തമായൊരു ലോകക്കാഴ്ച, തികഞ്ഞ പ്രൊഫഷനലിസം, വിജ്ഞാനപ്രദം എന്നീ ഗുണങ്ങള്‍ ആ വിഷ്വല്‍ ട്രാവലോഗിനെ വീണ്ടും വ്യത്യസ്തമാക്കുന്നു.

ഏതാനും ആഴചകള്‍ക്ക് മുന്പ് ഒമാനിലെ യാത്രയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. യാത്രക്കിടയില്‍ ക്ഷീണിതനായ സന്തോഷ്‌ ഉച്ച ഭക്ഷണത്തിനായി ഒരു അറബ് റെസ്റ്റോറന്റില്‍ കയറുന്നുണ്ട്. അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന തദ്ദേശീയര്‍ സന്തോഷിനെ സസന്തോഷം തങ്ങളോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ ക്ഷണിച്ചു; ആ സ്നേഹപൂര്‍ണ്ണമായ ക്ഷണം നിരസിക്കുവാന്‍ അദ്ദേഹത്തിനായില്ല; അദ്ദേഹം അവരോടൊപ്പം, ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചു. പാശ്ചാത്യ- പൌരസ്ത്യ നാടുകളില്‍ സന്തോഷ്‌ നടത്തിയ അനേക ദശം യാത്രകളിലൊന്നും പക്ഷെ, ഇതുപോലൊരു ദൃശ്യം കണ്ടിട്ടില്ല.

മരുഭൂമിയുടെ 'വന്യത'യില്‍ കൂടി അനേകം യാത്രകള്‍ ചെയ്തിട്ടുണ്ട് (യാത്രാ വിവരണത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വി. മുസഫര്‍ അഹ്മദിന്റെ കൂടെയായിരുന്നു ദിവസങ്ങള്‍ നീണ്ട മിക്ക യാത്രകളും) ഓരോ യാത്രയിലും മരുഭൂമിയുടെ അകത്തളങ്ങളില്‍ കൊച്ചു കൊച്ചു തുരുത്തുകളില്‍ താമസിക്കുന്ന അറബികളെ നേരില്‍ കണ്ടു; അവരുടെ സമാനതകളില്ലാത്ത ആതിഥ്യ മര്യാദയുടെ ഊഷ്മളത അനുഭവിച്ചു. സമാധാന അഭിവാദന - പ്രത്യഭിവാദനങ്ങള്‍ക്ക് ശേഷം അവര്‍ വീട്ടിലേക്കു ക്ഷണിക്കും; ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് പറയും. അറബിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഈ സ്വഭാവ വിശേഷണത്തിന്റെ ആനുകൂല്യത്തിലാണല്ലോ, ദശ ലക്ഷക്കണക്കിന്‌ വിദേശികള്‍ അറബുനാടുകളില്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്! (Contd.)

Noushad Kuniyil said...

എഴുത്തുകാരനും, നിരൂപകനും, ചിന്തകനുമായ ഷാജഹാന്‍ മാടമ്പാട്ട് തന്‍റെ കലാകൌമുദിയിലെ പംക്തിയായിരുന്ന 'അകംപുറ' ത്തില്‍ എഴുതിയ ഒരു അനുഭവം ഓര്‍മ്മ വരുന്നു: "ഒരു ഹിമാലയ യാത്രക്കിടയില്‍ അദ്ദേഹം ചില യൂറോപ്യന്‍ ടൂറിസ്റ്റുകളുമായി പരിചയപ്പെട്ടു. അവര്‍ സംസാരത്തിനിടയില്‍ പൌരസ്ത്യരുടെ സാംസ്കാരികമായ പതിതാവസ്ഥയും, പാശ്ചാത്യന്റെ സാംസ്കാരിക സമ്പന്നതയെക്കുറിച്ചും വാചാലരായി. ഷാജഹാന്‍ നമ്മുടെ നാടിന്റെ ഔന്നത്യം നന്നായി പ്രതിരോധിച്ചു. അല്‍പ്പം കഴിഞ്ഞു ആ യൂറോപ്യന്‍ വനിതകള്‍ അദ്ധേഹത്തെ ഹോട്ടലില്‍ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണം കഴിച്ചു ബില്‍ ലഭിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഷെയര്‍ മേശപ്പുറത്തു വച്ച് , ഷാജഹാന്‍ ഇനി താങ്കളുടെ വിഹിതം നല്‍കൂ' എന്ന് പറഞ്ഞു: പ്രകോപിതനായ ഷാജഹാന്‍ "ഇതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം; ഞങ്ങളുടെ നാട്ടിലെ ഒരു കൊച്ചു കുട്ടിപോലും ഇത്തരം നാണംകെട്ട ഒരു കാര്യം ചെയ്യില്ല എന്ന് പറഞ്ഞു, അവിടെ നിന്നും എഴുന്നേറ്റു പോന്നുവത്രേ.

ഓസ്ട്രേലിയയിലും, ബ്രിട്ടന്‍ പോലെയുള്ള യൂറോപ്യന്‍ നാടുകളിലും നമ്മുടെ നാട്ടുകാര്‍ അനുഭവിക്കുന്ന വിവേചനങ്ങളും , മറ്റുപ്രശ്നങ്ങളും വളരെ വലുതാണ്‌. അറബ് രാജ്യങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യ വല്കരിക്കുന്നത് കാടടച്ചുള്ള വെടിവെപ്പാണ്. സുമുഖനായ നായകന്‍റെ പ്രതി നായകനായി വിരൂപനായ, കറുത്ത് തടിച്ച അറബിയെ പ്രതിഷ്ഠിക്കുന്ന ഹോളിവുഡ് രീതിയുടെ മലയാളപ്പതിപ്പുകള്‍ നല്‍കുന്നത് തീര്‍ച്ചയായും ശുഭ സൂചനകളല്ലതന്നെ. മറ്റൊരു കമല്‍ ചിത്രത്തിലെ കഥാ പാത്രം പറയുന്ന "സഊദി അറേബ്യയാണ് രാജ്യം; ശരീഅത്താണ് കോടതി" എന്ന പ്രസിദ്ധമായ ഡയലോഗും പ്രതീക വല്ക്കരിക്കുന്നത് എന്തിനെയായിരിക്കും എന്നത് മനസ്സിലാക്കുവാന്‍ ഗവേഷണത്തിന്റെ കാര്യമൊന്നുമില്ല.

തീര്‍ച്ചയായും, ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടെണ്ടതാണ്; പക്ഷെ അപവാദങ്ങള്‍ ജെനറലൈസ്‌ ചെയ്യപെടുന്ന ആവിഷ്കാരത്തിന്റെ രീതിശാസ്ത്രം പിന്തിരിപ്പനാണ്‌. അറബ് നാടുകളില്‍ പല പ്രവാസികളും ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. കാനഡയില്‍ ഒന്നും അതില്ലല്ലോ എന്നും പറയുന്നവരുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കാണല്ലോ അങ്ങോട്ട്‌ പോകാനൊക്കൂ. നാലാം ക്ലാസ്സും ഗുസ്തിയും കൈമുതലായുള്ളവര്‍ ബുദ്ധിമുട്ടുള്ള ജോലിയില്‍ ദുരിതപര്‍വ്വം തീര്‍ക്കുക സ്വാഭാവികമാണ്. പക്ഷെ അറബു നാടുകളില്‍ നിങ്ങള്ക്ക് വംശീയത അനുഭവിക്കാതെ സന്തോഷത്തോടെ ജീവിക്കാനാകും. ആ നന്മയാണ് പ്രോജക്റ്റ് ചെയ്യപ്പെടേണ്ടത്; നന്മകളാണ് പ്രോജക്റ്റ് ചെയ്യാപെടാതെ ഇരിക്കുന്നതും!

$hamsuCm Pon@t said...

ദേശവും, പ്രദേശവുമല്ല പ്രശ്നം. മനുഷ്യന്റ്റെ മനസാണ് പ്രശ്നം.
മതവും, ജാതിയുമല്ല പ്രശ്നം. മനുഷ്യന്റ്റെ മനസാണ് പ്രശ്നം.
യജമാനനും, ഭ്ര്യത്യനുമല്ല പ്രശ്നം. മനുഷ്യന്റ്റെ മനസാണ് പ്രശ്നം.
മനസ് നന്നായാ‍ൽ എല്ലാം നന്നായി.
രചനക്ക് അഭിനന്ദനങ്ങൾ.

Kadalass said...

വളരെ ഗഹനമായ ലേഖനം
‘ഗദ്ദാമ’ യെന്ന സിനിമയെ കുറിച്ച് വായിച്ച അറിവെ ഉള്ളൂ....
ചെറിയ സമൂഹം ചൈതുകൂട്ടുന്ന തിന്മകൾക്ക് ഒരു സമൂഹത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല.

എല്ലാ ആശംസകളും!

A said...

നന്നായി പറഞ്ഞു. മലയാളികള്‍ കപടന്മാര്‍ ആണ് എന്ന നിരീക്ഷണത്തോട് യോചിക്കുന്നു. എന്നാല്‍ ചില ഗള്‍ഫ്‌ നാടുകളില്‍ അത്യപൂര്‍വമായ "ഗദ്ധാമ" പീഡനം നടക്കുന്നുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നതു. ഒറ്റപ്പെട്ട സംഭാവങ്ങളല്ലാതെ തന്നെ.

ശ്രീജിത് കൊണ്ടോട്ടി. said...

@ ബെഞ്ചാലി ...
ഞാന്‍ ഗദ്ദാമ എന്ന സനിമ കാണാത്ത സ്ഥിതിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല. കാണാത്ത സിനിമക്ക്‌ നിരൂപണവും, പോകാത്ത യാത്രയുടെ വിവരണവും തയ്യാറാക്കുന്നത് ശരിയല്ലല്ലോ. ആ സിനിമ വൈകാതെ തന്നെ കണ്ട് എന്റെ അഭിപ്രായം വിശദമായ ഞാന്‍ അറിയിക്കാം. കഴിയുമെങ്കില്‍ ഒരു ബ്ലോഗ്‌ ആയി പോസ്റ്റ്‌ ചെയ്യാനും ശ്രമിക്കാം. എനിക്ക് കിട്ടിയ വിവരങ്ങള്‍ വച്ചും, കണ്ട സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ കേട്ടും ആ സിനിമ സൌദിയിലെ അറബികളെ മൊത്തം മോശക്കാര്‍ ആയി ചിത്രീകരിക്കുന്നത് അല്ല. താങ്കള്‍ പറഞ്ഞ തരത്തില്‍ സംഭവങ്ങള്‍ കേരളത്തില്‍ മാത്രം അല്ല, എല്ലായിടത്തും കൂടിയ അളവില്‍ തന്നെ നടക്കുന്നുണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ വാര്‍ത്തകള്‍ക്ക് ഒരു "നിയന്ത്രണവും" ഏര്‍പ്പെടുതാത്തതിനാല്‍ എല്ലാവരും അറിയുന്നു, നമ്മള്‍ ചര്‍ച്ച ചെയ്യുന്നു. അത് നല്ലകാര്യം ആണ്. എന്നാല്‍ പലയിടങ്ങളിലും ഇതല്ല സ്ഥിതി, ഭരണകൂടം ആണ് പലയിടത്തും വാര്‍ത്തകളെ നിയന്ത്രിക്കുന്നത്‌. ഗദ്ദാമയില്‍ സൌദിയിലെ ഒരു അറബിയെ ആണ് കാണിക്കുന്നത്. അതില്‍ പറയുന്ന ഇന്തോനേഷ്യന്‍ യുവതിക്ക്‌ ഏല്‍ക്കേണ്ടിവന്ന "പീഡന"ത്തിനു സമാനമായ വാര്‍ത്ത‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്‌ നമ്മള്‍ വായിച്ചതല്ലേ. ആടുജീവിതം ഒരു ആത്മകഥ തന്നെ അല്ലെ. ഇവിടെ യു.എ.ഇ-യിലെ ഞാന്‍ പരിചയപ്പെട്ട അറബിളെ പറ്റി (പൌരന്മാരെ) എനിക്ക് നല്ലതുമാത്രമേ പറയാന്‍ ഉള്ളൂ, ഞാന്‍ പരിചയപ്പെട്ട, എനിക്ക് അറിയുന്നവര്‍ സന്മനസ്സുള്ളവര്‍ തന്നെ. ഇവിടുത്തെ പോലീസ് കാണിക്കുന്ന അത്ര മാന്യത നമ്മുടെ നാട്ടിലെ പുരോഹിതര്‍ വരെ കാണിക്കാറില്ല എന്നാണ് എനിക്ക് തോന്നിയത്. പോലീസിന്റെ പെരുമാറ്റം തികച്ചും മാന്യവും മാതൃകാപരവും..! ആതിഥേയ മര്യാതയും, പരിഗണനയും,സ്നേഹവും എല്ലാം ഞാന്‍ ഇവിടുത്തെ അറബികളില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. പ്രവാസികള്‍ അറബികളോട്‌ അതിന്റെ പേരില്‍ എന്നും കടപ്പാട് ഉള്ളവരായിരിക്കുകയും വേണം. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.. നന്മകള്‍ നേരുന്നു..!

rafeeQ നടുവട്ടം said...

കലാകാരന്മാരില്‍ ചിലര്‍ മറയ്ക്കു പിന്നിലിരുന്ന് കാണുന്നതിനെയൊക്കെ കല്ലെറിയുകയാണ്.
'ഗദ്ദാമ' യുടെ പിന്നിലും ചില വര്‍ഗീയ ലകഷ്യങ്ങള്‍ ഉണ്ടെന്നുള്ള ആരോപണങ്ങള്‍ അനുദിനം പൊന്തിവരുന്നു. എങ്ങനെയായാലും, നമുക്ക് ചുറ്റുമുള്ള അഴുക്കുകള്‍ വെടിപ്പാക്കിയിട്ടു മതി അയല്‍പ്പക്കത്തേക്ക് കടക്കല്‍ എന്ന കാര്യം ഇവരെ ആരാണ് തെര്യപ്പെടുത്തുക?

ബഷീർ said...

നന്നായി പറഞ്ഞിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നൂ..നല്ല എഴുത്ത് അഭിനന്ദനങ്ങൾ..കേട്ടൊ ഭായ്

എന്‍.പി മുനീര്‍ said...

ഗദ്ദാമ കണ്ടിട്ടില്ല.. എങ്കിലും ഗദ്ദാമമാരുടെ പീഢന കഥയാ‍ണെന്നറിയാം..വീട്ടു ജോലിക്കാ‍യി അറബ് നാടുകളിലെത്തിപ്പെടുന്നവര്‍ക്ക് പീഢനങ്ങളേറ്റു
വാങ്ങേണ്ടി വരാറുണ്ട്.മറ്റുള്ള അറബ് നാടുകളെക്കുറിച്ചറിയില്ല..പക്ഷേ കുവൈറ്റില്‍
നിന്ന് ഞാന്‍ കുറേ കേട്ടും കണ്ടുമറിഞ്ഞിട്ടുണ്ട്.. സിനിമകളില്‍ ഗള്‍ഫിന്റെ നിറം പിടിപ്പിച്ച
മുഖങ്ങള്‍ മാത്രം കാണുമ്പോള്‍ ഇത്തരം സാഹചര്യങ്ങളിലും ജീവിക്കുന്നവര്‍
ഇവിടെയുണ്ടെന്ന് പുറം ലോകം അറിയാന്‍ ഗദ്ദാമ പോലുള്ള സിനിമകളിലൂടെ കഴിയും..

Unknown said...

വളരേ നല്ലദ്‌.എല്ലാവരെയ്യും ഒരേ അളവുകോല്‍ കൊണ്ട് അളക്കാന്‍ പറ്റില്ല .മനുഷ്യര്‍ പലരും പലതരതിലല്ലേ.

Anonymous said...

ചില നിരീക്ഷണങ്ങള്‍

# കമലിന്റെ ഒരു നല്ല സിനിമയേയല്ല ഗദ്ദാമ. മാര്‍ക്കറ്റ് സിനിമകളില്‍ത്തന്നെ വ്യത്യസ്തമായൊരനുഭവം സാധാരണ സമ്മാനിക്കുന്നയാളാണ് കമല്‍. അതൊന്നും ഇതില്‍ കണ്ടില്ല.

# സ്വാഭാവികമായിത്തന്നെ, കമലിന്റെ സിനിമ കണ്ടാല്‍ അറബികളില്‍ ഒരാള്‍ പോലും നല്ലവനായിട്ടില്ലെന്നു തോന്നും. പശ്ചാത്തലമായിരിക്കുന്ന അറബി ഗൃഹത്തില്‍ മുതിര്‍ന്നവരും കുട്ടികളും സ്ത്രീകളും പുരുഷന്മാരും എല്ലാം ഒരു പോലെ മനോരോഗികളും ക്രൂരസ്വഭാവികളും പൊണ്ണത്തടിയന്മാരും വിഷയലമ്പടന്മാരുമാണ്. അറബ് സമൂഹത്തിന്റെ തന്നെ പ്രതിനിധാനമെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് കമല്‍ അതവതരിപ്പിക്കുന്നത്.

# രാത്രി വഴിയില്‍ വച്ച് പെണ്ണിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന അറബികളെ കാണിക്കുന്നുണ്ടല്ലോ അതില്‍. (അകമ്പടിയായി ബാങ്കും നിസ്കാരവും). രാത്രിയില്‍ ഏതു സമയത്തും നിര്‍ഭയരായി പെണ്ണിന് ഒറ്റക്കു നടക്കാന്‍ അറബ് പ്രദേശത്തേക്കാള്‍ പറ്റിയ (ചില സ്ഥലങ്ങളൊഴിച്ചാല്‍) ഒരു സ്ഥലം ഭൂമി മലയാളത്തിലുണ്ടാവുമോ എന്നു സംശയമാണ്.

# സംശയിക്കപ്പെട്ട് പൊലീസ് പിടിയിലായ അശ്വതിയും ഭരതനും മുന്നൂറടി ശിക്ഷയ്ക്കു വിധേയരാവുന്നുവെന്ന പരാമര്‍ശം വസ്തുതാപരമാവാനേയിടയില്ലെന്നാണറിവ്. സുഊദി സര്‍ക്കാറിനോടോ അവര്‍ ശരീഅത്ത് നടപ്പാക്കുന്ന രീതിയോടോ എനിക്ക് യാതൊരു മതിപ്പുമില്ല. എന്നാലു ഇങ്ങനെയൊരു ശിക്ഷ സുഊദിയിലുമില്ല, ഇസ്‌ലാമിക ശരീഅത്തിലുമില്ല. സംശയത്തിന് ശിക്ഷയില്ല. നാലാള്‍ കാണ്‍കെ വ്യഭിചരിക്കുമ്പോഴേ ശിക്ഷയുള്ളൂ. കുറ്റം സമ്മതിക്കാതിരിക്കുകയോ നാല് സാക്ഷികളില്ലാതിരിക്കുകയോ ചെയ്യുമ്പോള്‍ സംശയകരമായി പിടിക്കപ്പെട്ട വിദേശികളെ നാട്ടിലേക്ക് കയറ്റിയയക്കുകയാണ് പതിവെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. ഇനി ശിക്ഷിച്ചാല്‍പ്പോലും മുന്നൂറ് അടി ശിക്ഷ ശാരീഅത്ത് വിരുദ്ധമാണ്. അതാണ് ശരീഅത്ത് എന്ന് റസാക്കിനെക്കൊണ്ട് കമല്‍ പറയിപ്പിക്കുന്നുണ്ടെങ്കിലും.

# ഇതെല്ലാം കഴിഞ്ഞ്, പടം റിലീസായി രണ്ടാഴ്ച തികയും മുമ്പേ കേരളത്തി “അഭ്യസ്ത വിദ്യ” ദമ്പതികളുടെ വീട്ടില്‍ ജോലിക്കു നിന്ന തമിഴ് ബാലിക പീഡനമേറ്റു മരിച്ചു. ശരീരത്തില്‍ ഒരിഞ്ചു സ്ഥലം പോലുമില്ല പൊള്ളലോ മര്‍ദ്ദനമോ ഏല്‍ക്കാത്തതായി. (മലയാളി അത് വല്ലാതെ ചര്‍ച ചെയ്തില്ല. “അണ്ണാച്ചി”പ്പെണ്ണല്ലേ. നമ്മള്‍ മലയാളികള്‍ ആരാ മക്കള്‍)

# പ്രവാസികളുടെ പ്രശ്നങ്ങള്‍ പലപ്പോഴും വിഷ്യമായിട്ടുണ്ട്. എല്ലാം നാം സ്വീകരിച്ചിട്ടുമുണ്ട്. ആടു ജീവിതവും ബാബു ഭരദ്വാജിന്റെ അനുഭവാഖ്യാനങ്ങളുമെല്ലാമതില്‍പ്പെടുന്നു. അത്തരം കൃതികളുടെ ഉദ്ദേശ്യശുദ്ധിയോ സത്യസന്ധതയോ പ്രതിബദ്ധതയോ അല്ല കമലിന്റെ സിനിമയ്ക്കു പിന്നിലുള്ളത്ഗെന്നതാണ് ശരി.

പുന്നകാടൻ said...

പ്രിയ ബെഞ്ചാലി,ഞാൻ ഗദ്ദാമയെന്ന ഫിലിം കണ്ടട്ടില്ല.എന്നാൽ ആ പടത്തിന്റെ ട്രൈലർ കണ്ടിരുന്നു.എന്റെ അനുഭവത്തിൽ നിന്നും പറയട്ടെ അതിൽ കൊറെയൊക്കെ കാര്യങ്ങളുണ്ട്‌.ബഞ്ചാലിയും,കമന്റിട്ട മറ്റു ബ്ലോഗർമാരും അറബികളുമായി അടുത്തിടപഴകിയട്ടുണ്ടാവും.എന്നാൽ അവരുടെ വീട്ടുകാരുമായി നിത്യേന, അതും ഏഴു വർഷം അടുത്തിടപഴകിയവനാണൂ ഞാൻ. അനുഭവമല്ലേ ഗുരു.സൗദിയിൽ കഫ്‌ ജി എന്ന സ്ഥലത്തായിരുന്നു ജോലി.ശംബളം കുറയായതിനാൽ പുറത്ത്‌ പാർട്ട്‌ ടൈം ജോലിക്കു കംബനി അനുവാദം തന്നിരുന്നു. ഞങ്ങൾ ജോലി കഴിഞ്ഞു സൈക്കളിൽ സൗദികളുടെ വീടുകളിൽ കാർ കഴുകാനും,പൂന്തോട്ട പണികളും പതിവായി ചെയാറുള്ളതു കൊണ്ടു മിക്ക വീടുകളിലെ പല സഭവങ്ങളും നേരിട്ടു കണ്ടിട്ടുണ്ട്‌.പല ഗദ്ദാമമാരും അവരുടെ പീഡന കതകൾ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്‌.ഞങ്ങളോടു സം സാരിച്ചതിന്റെ പേരിൽ പരസ്യമായി അടീചട്ടുണ്ട്‌.പലരേയും പല പ്രാവിശ്യം അറബിയു

പുന്നകാടൻ said...

,പിന്നെ അവരുടെ ആൺ മക്കളും ലൈംഗീഗമായി പീഡിപ്പിക്കാറുണ്ടത്രെ. മിക്കതും അറബി സ്ത്രികൾക്കും അറിയാമെങ്ങിലും അവർ കണ്ടില്ലന്നു നടിക്കും. അതിൽ പ്രധാന കാരണം സ്വന്തം ഭർത്താക്കന്മാർ വേറൊരു വിവാഹം കഴിക്കാതിരിക്കാൻ.മിക്ക അറബികളും ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവരാണു.അതു കൊണ്ട്‌ കൂടുതൽ കഷ്ട്റ്റപെടുന്നവർ ഗദ്ദാമമാരാണു.കിട്ടിയ ശംബളം രണ്ടോ,മൂനോ കുടുംബങ്ങൾക്കു വീതിക്കുംബൊൾ , മിക്ക ഗദ്ദാമമാരുടേയും ശംബളം ആവിശ്യ സമയത്ത്‌ ഗോവിന്ത..ചിലരാകട്ടെ പലപ്പോഴും വഞ്ഞിതരാകുകയും ച്

പുന്നകാടൻ said...

്ചെയ്യും. പീഡനം ഗഡാമമാർക്കു മത്രമല്ല ഞങ്ങളും പലപ്പോഴും അനുഭവിച്ചട്ടുണ്ടു.അറബിപ്പില്ലേർ,ഞങ്ങളെ കാണുംബോൾ കല്ലെടുത്തെറിയുക,ദേഹത്ത്‌ തുപ്പുക,സൈക്കിൾ തള്ളീയ്യീടുക, ചെലിവെള്ളം തെറിപ്പിക്കുക അങ്ങനെ പലതും.ഇതൊക്കെ മുതിർന്ന അറബികൾ കണ്ടാൽ പലപ്പോഴും പറയുന്ന ഒരു വാക്കുണ്ട്‌ " സാരമില്ല..... പിള്ളേരല്ലേ".....

Related Posts Plugin for WordPress, Blogger...