പൈറേറ്റ്സ് ഓഫ് ദി കരീബിയൻ കാണാത്തവർ സിനിമാ പ്രേമികളിൽ കുറവാകും. കടൽ കൊള്ളക്കാരെ നേരിൽ കാണാത്ത എന്നെ പോലുള്ള പാവങ്ങൾക്ക് പൈറേറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പൈറേറ്റ്സ് ഓഫ് ദി കരീബിയയാണ്. എന്നാൽ പണ്ട് കാലത്തെ കരീബിയൻ കടൽകൊള്ളക്കാരെ പോലെയല്ല ഇന്ന് നാം കേൾക്കുന്ന സോമാലി കടൽ കൊള്ളക്കാര്‍. വെടികൊപ്പുകളും എ.കെ.47ൻ തുടങ്ങിയ അത്യാധുനിക ആയുധങ്ങൾ, ജി.പി.എസ് (ഗ്ളോബൽ പൊസിഷനിങ് സിസ്റ്റം) തുടങ്ങിയവയുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഏദൻ ഉൾക്കടലിൽ ഉല്ലാസനൌകയിൽ സഞ്ചരിക്കവെ ബ
ന്ധികളാക്കപെട്ട 15 അമേരിക്കക്കാരിൽ നാലുപേരെ ഇന്നലെ വധിച്ചു.
ന്ധികളാക്കപെട്ട 15 അമേരിക്കക്കാരിൽ നാലുപേരെ ഇന്നലെ വധിച്ചു.
സ്ക്കോട്ട് ആഡമും ഭാര്യ ജീനും കൂട്ടുകാരുമൊത്ത് യാച്ചിൽ ലോകത്തെ ആകർശകരമായ ദ്വീപുകൾ കാണാനിറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു, ഒരൂ ബ്ളോഗുകാരി കൂടിയായ ജീൻ ഓരെ ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞ എക്സൈറ്റ്മെന്റ്സ് തന്റെ ബ്ളോഗിൽ കുറിച്ചിടാറുണ്ട്. ഫിജി, മൈക്രോനേഷ്യ, ചൈന തുടങ്ങിയ ഒറ്റപെട്ട തീരപ്രദേശങ്ങളെ ലക്ഷ്യമാക്കി ഒഴുകികൊണ്ടിരിക്കുന്നതിനിടയിലാണ് സോമാലി കടൽ കൊള്ളക്കാരുടെ പിടിയിലായത്. തുടർന്ന് വിവരമറിഞ്ഞ അമേരിക്കാൻ നേവി യാച്ചിനെ പിന്തുടരുന്നതിനിടയിലാണ് ആഡമും ഭാര്യയും ഉൾപെടെ നാല് പേരെ തട്ടിയത്.
കഴിഞ്ഞ വർഷമാണ് ആഡം സെക്യൂരിറ്റി കോർസ് കഴിഞ്ഞത്. ഒരിക്കൽ പി.സി. മാഗസിനിൽ അദ്ദേഹത്തിന്റെ അഭിമുഖമുണ്ടായിരുന്നു. അതിൽ വ്യക്തമായി പറയുന്നുണ്ട് യാച്ചുകളിൽ എങ്ങിനെ ജി.പി.എസ്. സിസ്റ്റം ഉപയോഗപെടുത്താം എന്ന്. സെക്യൂരിറ്റിയെ കുറിച്ച് ബോധവാനായ അദ്ദേഹം ചില സമയങ്ങളിലും ഏരിയകളിലും ജി.പി.എസ് സിസ്റ്റം ഓഫ് ചെയ്യാറുണ്ട്, കാരണമായി പറഞ്ഞത് സോമാലി പൈറേറ്റ്സുകൾ ടെക്നോളജിയിൽ വിദഗ്ദ്ധന്മാരായിട്ടുണ്ട്, തങ്ങളുടെ ജി.പി.എസ്. സിസ്റ്റത്തെ ഹോം ഡിവൈസായി (ട്രാക്ക് & ട്രൈസ്) ഉപയോഗപെടുത്താൻ സോമാലി കടൽ കൊള്ളക്കാർ പഠിച്ചുകഴിഞ്ഞു എന്ന്!!
ജീൻ! സാഹസികതയുടെ ഒരൂ ബ്ളോഗ് എഴുത്തുകാരിയാണ്. ഫേസ്ബുക്കിൽ ഗ്ളോബൽ സ്റ്റാറിന്റെ പൊസിഷനിങ് വരെ അടയാളപെടുത്തിയിട്ടുണ്ട്. മലയാളം ബ്ളോഗേർസിന് വേണ്ടി എന്റെ വക അനുശോചനം അറിയിക്കുന്നു.
***
ഇന്ന് അധിക സെൽഫോണുകളിലും ജി.പി.എസ്. സിസ്റ്റം ഉണ്ട്. ജി.പി.എസ് റിസീവർ വഴി ഗ്ളോബൽ നേവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റവുമായി കണക്ട് ചെയ്ത് നമ്മുടെ സ്ഥാനം, സമയം കാലാവസ്ഥ തുടങ്ങിയവ അറിയാൻ ഉപയോഗപെടുത്തുന്നു. അമേരിക്കയുടേത് മാത്രമായി അരഡസനടുത്ത് സാറ്റലൈറ്റുകൾ ഇതിനായി ഫ്രീ സർവീസ് നടത്തുന്നുണ്ട്. മുമ്പ് ഫലസ്തീൻ നേതാവ് യാസർ അറഫാത്തിന്റെ ചെറുവിമാനം മരുഭൂമിയിൽ തകർന്ന് വീണപ്പോൾ അമേരിക്കയാണ് വീമാനം വീണ വിവരവും കൃത്യമായ സ്ഥലവും പറഞ്ഞ് കൊടുത്തത്.
ജി.പി.എസ്. സിസ്റ്റം ഉള്ള സെൽഫോണുകളുമായി മരുഭൂമിയിലൂടെ യാത്ര നടത്തിയവർക്ക് അതിന്റെ പ്രാധാന്യത്തെ കുറിച്ച് ശരിക്കും അറിയാവുന്നതാണ്.
സെൽഫോണുകളിലും ഓപറേറ്റേർസ് സപോർട്ട് ചെയ്യുകയാണെങ്കിൽ ലൊക്കേഷൻ മനസ്സിലാക്കാൻ കഴിയും. സെൽഫോണുകൾ എന്ന് വിളിക്കാൻ കാരണം അത്തരം ഫോണിൽ ഉപയോഗപെടുത്തുന്ന ആശയവിനിമയ രീതിയെ അടിസ്ഥാനമാക്കിയാണ്. ഭൂമിയെ ഹെക്സൊഗണൽ (ഷഡ് ഭുജം) സെല്ലുകളായി തിരിച്ച് (തേനീച്ചകളുടെ സെല്ലുകളെ പോലെ) ഓരോ സെല്ലുകൾക്കും സ്പെസിഫിക് അഡ്രസ്സുകൾ നൽകി കമ്മ്യൂണികേഷൻ സാധ്യമാക്കുന്നത്.
ഉദാഹരണത്തിന് ഞാൻ രിയാദ് ബത്ഹ ഭാഗത്ത് നിന്ന് സെൽ ഫോണിൽ സംസാരിച്ച് കൊണ്ട് ഡ്രൈവ് ചെയ്ത് ഒലയാൻ ഭാഗത്തേക്ക് യാത്രചെയ്യുമ്പോൾ സെൽഫോൺ ഉപയോഗം തുടങ്ങിയ ബത്ത്ഹയിലെ സെൽ അഡ്രസാകില്ല ഞാൻ ഒലയാൻ ഭാഗത്ത് എത്തുമ്പോൾ.. അതായത് കമ്മ്യൂണികേഷൻ ഫലപ്രദമായി നടപ്പിലാക്കാൻ വേണ്ടി ഒരു സെല്ലിന്റെ അതിർത്ഥി വിട്ട് അടുത്ത സെല്ലിലേക്ക് പ്രവേശിക്കുന്നതോടെ നെറ്റ്വർക്ക് സിസ്റ്റം പ്രവേശിച്ച സെല്ലിലെ അഡ്രസ് വഴി കണക്ട് ചെയ്ത് കമ്മ്യൂണികേഷൻ തുടരുന്നു. സെൽഫോണ്‍ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോ സെല്ലുകൾ മാറുന്നത് നാം അറിയുന്നില്ല. നാം സഞ്ചരിക്കുന്നത് കാറിലാണെങ്കിലും വേഗത കൂടിയ വിമാനത്തിലാണെങ്കിലും സെല്ലുകൾ മാറുന്നതിനനുസരിച്ച് പ്രവേശിക്കപെട്ട സെല്ലിന്റെ അഡ്രസ്സ് വഴി ആശയവിനിമയും തുടരുന്നു.
ലോകൽ മൊബൈൽ ഓപറേറ്റേർസ് ഏരിയകൾ തിരിച്ച് കമ്മ്യൂണികേഷൻ സാധ്യമാക്കുന്നു എങ്കിലും സെല്ല് അഡ്രസ്സിങ് വ്യത്യാസമുണ്ടാകില്ല. ഉദാഹരണത്തിന് എയർടെൽ മൊബൈലിന് എല്ലാ ഇടങ്ങളിലും സിഗ്നൽ ഉണ്ടാകില്ല. എയർടെൽ ഓപറേഷനും സെല്ലുകൾ തിരിച്ചാണെങ്കിലും കമ്മ്യൂണിക്കേഷനു വേണ്ടി ലോകൽ ഏരിയകളിൽ സ്ഥാപിതമായ ആന്റിനകൾ വഴിയാണ് സെല്ലുകളിലേക്കുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാകുന്നു. ഇനി സാറ്റലൈറ്റ് സെൽഫോണുകളിൽ സാറ്റലൈറ്റുകൾ വഴി കമ്മ്യൂണികേഷൻ നടക്കുമ്പോഴും ഒരേ അഡ്രസ്സിങ് ആണുപയോഗപെടുത്തുന്നത്. ലോകത്തുള്ള എല്ലാ ഭാഗങ്ങളും വിശിഷ്ടമായി (യുനീക്ക്) ആയി രേഖപെട്ട് കിടക്കുന്നു. അങ്ങിനെയാണ് ഒരിക്കൽ ബിൻ ലാദിനെ സെൽ ഫോണിനെ കേന്ദ്രീകരിച്ച് അമേരിക്ക മിസൈൽ വിട്ടത്. സെൽഫോൺ വഴി സംസാരിക്കുമ്പോൾ സാറ്റലൈറ്റ് അഡ്രസ് മാപ്പിങിൽ ആക്ടീവായ കൃത്യമായ ലൊകേഷനിലേക്ക് അക്രമണം കെന്ദ്രീകരിക്കാൻ സാധ്യമായത്. അന്ന് ബിൻലാദിന്റെ അനുയായി ആയിരുന്നു ഫോൺ ഉപയോഗിച്ചിരുന്നത്.
ബാറ്ററികൾക്ക് സെൽ എന്ന് പറയുന്നതുമായി ചേർത്ത് ചിലരെങ്കിലും സെൽഫോണിനെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അപ്പോൾ സെൽഫോൺ എന്ന് വിളിക്കാനുള്ള കാരണം സെല്ലുകൾ തിരിച്ച് ഫോണിൽ കമ്മ്യൂണികേഷൻ നടത്തുന്നത് കൊണ്ടാണ്.
19 comments:
തല വാചകം കടല്‍ കൊള്ളക്കാരെ കുറിച്ച് ആണെങ്കിലും മൊബൈല്‍ ഫോണിന്റെ (സെല്‍ ഫോണിന്റെ ) വിശദമായ വിവരങ്ങള്‍ ആണ് തന്നത് ... നന്ദി ഇവയൊക്കെ പങ്കു വെച്ചതിനു ..
ഓഫ് : സൊമാലിയ (ദരിദ്ര നാരായനന്മാരുടെ കണ്ട്രി ) എങ്ങിനെ ഇത്രയും കൊള്ളക്കാരുടെ (അതും കടല്‍ കൊല്ല ) കേന്ദ്രമായി എന്നത് ആലോചിക്കുമ്പോള്‍ അതും സാമ്രാജ്യത്വ ആഗോള വല്‍ക്കരണത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് ആണെന്ന് കാണാം ...
വിജ്ഞാനപ്രദം.
നല്ല സേവനമാണ് താങ്കള്‍ ചെയ്യുന്നത്. അറിയാത്ത എത്രയോ കാര്യങ്ങള്‍...
ബെഞ്ചാലിയെന്ന പ്രിയ സുഹൃത്തെ, ഈ പോസ്റ്റുകള്‍ വളരെ നല്ലത്. നന്ദി. സോമാലിയകടല്ക്കൊള്ളക്കാര് ദരിദ്രനാരായണന്മാരല്ല വന്‍ കോര്‍പ്പറേറ്റ് സ്രാവുകല്‍ തന്നെയാണ്. നെഗോഷ്യേഷന് എല്ലാം നടക്കുന്നതും പണം കൈമാറുന്നതുമെല്ലാം വന്‍ നഗരങ്ങളിലും. അരാംകോയുടെ “സിറിയസ് സ്റ്റാര്‍” പിടിച്ചപ്പോള്‍ അതിന്റെ മുന്‍ ക്യാപ്റ്റന്‍ അവരുടെ വേറൊരു കപ്പലുമായി ഞങ്ങളുടെ യാര്‍ഡില്‍ ഉണ്ടായിരുന്നു. ആ ക്യാപ്റ്റന്റെ ഉറ്റ സുഹൃത്ത് അതില്‍ പെട്ടുപോയെന്നറിഞ്ഞപ്പോള് അദ്ദേഹത്തിന്റെ മനോവിഷമം ഞാന്‍ കണ്ടിരുന്നു.
വളരെ വിജ്ഞാനപ്രദമായിരുന്നു. നന്ദി.
എന്തു കൊണ്ട് രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കുന്നവർക്ക് ഈ 'വെറും' കൊള്ളക്കാരെ പിടികൂടാൻ ആവുന്നില്ല ? അതിലെന്തോ കളിയില്ലേ ?
വിജ്ഞാന പ്രദമായ ലേഖനത്തിനു നന്ദി ..
മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്ന 24 ഉപഗ്രഹങ്ങളോട് കൂടിയ അമേരിക്കയുടെ GPS നെറ്റുവര്‍ക്ക് ശാസ്ത്ര ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലാണ് .മറ്റു രാജ്യങ്ങള്‍ എല്ലാം അതിന്റെ ചുവടു പിടിച്ചാണ് GPS രംഗത്ത് ഉള്ളത് .ബെന്ചാലിയുടെ മറ്റൊരു തകര്‍പ്പന്‍ രചന .ഇങ്ങനെയുള്ള കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു .ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാമില്‍ ടൈപ്പു ചെയ്തു കൂടെ ...?
മണിക്കൂറില്‍ 7000 മെയില്‍ വേഗതയില്‍ സഞ്ചരിക്കുന്ന 24 ഉപഗ്രഹങ്ങളോട് കൂടിയ അമേരിക്കയുടെ GPS നെറ്റുവര്‍ക്ക് ശാസ്ത്ര ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലാണ് .മറ്റു രാജ്യങ്ങള്‍ എല്ലാം അതിന്റെ ചുവടു പിടിച്ചാണ് GPS രംഗത്ത് ഉള്ളത് .ബെന്ചാലിയുടെ മറ്റൊരു തകര്‍പ്പന്‍ രചന .ഇങ്ങനെയുള്ള കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു .ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാമില്‍ ടൈപ്പു ചെയ്തു കൂടെ ...?
മ്മ്
നല്ല പോസ്റ്റ്..ആശംസകള്‍..
പൈറേറ്റ്സിന്റെ വാർത്തക്ക് ഫുൾസ്റ്റോപിട്ടാണ് ജി.പി.എസ്.നെ കുറിച്ച് എഴുതിയത്.
ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട് :( കാട് കയറിയതല്ല.
നല്ല പോസ്റ്റ്...
Very informative.
Expecting more.
വളെരെ ഏറെ വിഞാനപ്രദമായ പോസ്റ്റ്. ഈ ബെന്ചാലി എന്നാല്‍ അറിവിന്റെ ചെപ്പു എന്നര്‍ത്ഥമുണ്ടോ?
>>>ബാറ്ററികൾക്ക് സെൽ എന്ന് പറയുന്നതുമായി ചേർത്ത് ചിലരെങ്കിലും സെൽഫോണിനെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അപ്പോൾ സെൽഫോൺ എന്ന് വിളിക്കാനുള്ള കാരണം സെല്ലുകൾ തിരിച്ച് ഫോണിൽ കമ്മ്യൂണികേഷൻ നടത്തുന്നത് കൊണ്ടാണ്.<<<
ഇത് എനിക്കൊരു പുതിയ അറിവാണ്. സെല്‍ ഫോണ്‍ എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചിട്ടേയില്ല എന്നതാണ് സത്യം. ഓരോ പോസ്റ്റുകളിലൂടെയും താങ്കള്‍ കൂടുതല്‍ അറിവുകള്‍ നല്കുന്നു. ഇതും മറ്റൊരു സുന്ദര പോസ്റ്റ് എന്നു പറയാം.
@Sameer Thikkodi, ഒരു വാർത്തയെ അടിസ്ഥാനമാക്കി എഴുതിയ പോസ്റ്റിന്റെ ഹെഡർ വർത്തയിലെ പ്രധാനപെട്ടവർ തന്നെ ആകട്ടെ എന്നുദ്ദേശിച്ചാണ് അങ്ങിനെ നൽകിയത്.
@ khader patteppadam . നല്ല വാക്ക് പറയുന്നവൻ ഒരു നല്ല കർമ്മം ചെയ്തവനെപൊലെയാണ്.
@ajith, അതെ, താങ്കൾ സൂചിപ്പിച്ചത് പോലെ വലിയ കൊമ്പൻ സ്രാവുകൾ ഇവർക്ക് പിന്നിലുണ്ട്. താങ്കളുടെ അനുഭവജ്ഞാനം ഈ വിഷയത്തിലുള്ള സംശയങ്ങളെ സത്യപെടുത്തുന്നു. നല്ല വാക്കുകൾക്ക് നന്ദി.
@Sabu M H, കളികളെ കുറിച്ച് അജിത് സാറ് വളരെ വ്യക്തയി പറഞ്ഞു.
പിന്നെ, സോമാലി പൈറേറ്റ്സുകളെ വെറും കടൽ കൊള്ളകാരായി മാത്രം ചിത്രീകരിക്കാനും കഴിയില്ല. സോമാലിയക്ക് വേണ്ടി പലരീതിയിൽ അവർ ലോകത്തോട് സംസാരിച്ചിട്ടുണ്ട്. ഇരുപത് വർഷമായി യൂറോപ്യൻ ഇന്റസ്ട്രി സോമാലിയൻ കടൽതീരത്തേക്ക് തള്ളിവിടുന്ന വിഷപദാർത്ഥങ്ങളിൽ നിന്നും തീരപ്രദേശങ്ങളെ വൃത്തിയാക്കാനും നഷ്ടപരിഹാരവുമായാണ് 2008കളുടെ അവസാനത്തിൽ ഉക്രൈനിന്റെ ഷിപ്പ് പിടിച്ചെടുത്ത് എട്ടുമില്ല്യൻ ഡോളറ് ആവശ്യപെട്ടത്. ന്യൂക്ളിയർ വേസ്റ്റ്കൾ പോലും ആഫ്രികൻ തീരത്തേക്ക് വലിച്ചെറിഞ്ഞു എന്നത് വെറുംവാക്കായിരുന്നില്ല. 18 വർഷത്തെ ആഭ്യന്തരകലാപവും അതുപോലെ രാഷ്ട്രീയക്കാരുടെ കളികളാലും യൂറോപ്യൻ കമ്പനികൾ സോമാലിയൻ തീരങ്ങളിൽ വിഷ മാലിന്യങ്ങൾ ഒഴിവാക്കുകയായിരുന്നു. യുനൈറ്റഡ് നേഷന്റെ എൻവൈറ്മെന്റ് ടീമിന് കൂടുതൽ അന്വോഷണങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും യൂറോപ്യൻ ടോക്സിക് വേസ്റ്റു ഒഴിവാക്കാനുള്ള ഇടമായി സോമാലിയൻ തീരങ്ങളെ ഉപയോഗിച്ചതിനെ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. മാത്രമല്ല, ആഭ്യന്തരയുദ്ധമുണ്ടായപ്പോൾ യൂറോപ്യൻ ആയുധ സാമ്പത്തിക സഹായങ്ങൾക്ക് പകരം ടോക്സിക് ഒഴിവാക്കാൻ ഔദ്യോഗികമായി യൂറോപ്യൻ കമ്പനികളുമായി സർക്കാർ കരാറൊപ്പിട്ടിരുന്നു എന്നും രേഖകളിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
@ANSAR ALI
അതെ, ലോകത്തിന് ലഭിച്ച ടി.സി.പി. ഐ.പി. പ്രോട്ടോകോൾ സെർവീസ് എന്നത് പോലെ തന്നെയാണ് ജി.പി.എസും. മിലിട്ടറി ആവശ്യങ്ങൾക്കുള്ള പഠനങ്ങൾ പിന്നീട് മനുഷ്യർക്ക് ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റപെടുന്നു. ജി.പി.എസിൽ തന്നെ രണ്ട് തരം സരിവീസാണുള്ളത്. ഇന്നു നാം ഉപയോഗപെടുത്തുന്ന സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും മറ്റൊന്ന് മിലിട്ടറി ആവശ്യങ്ങൾക്കുള്ള പ്രിസയിസ് പൊസിഷനിങ് സർവീസും(PPS). പി.പി.എസ് കൂടുതൽ വ്യക്തവും സിഗ്നൽ എൻക്രിപ്റ്റഡും ജാമിങ് പ്രതിരോധത്തെ മറികടക്കുന്നതുമാണ്. താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി.
@ മുല്ല, രമേശ്അരൂര്‍ , Hashim, Villagemaan, Naushu, അസീസ് & etc.. അഭിപ്രായങ്ങൾക്ക് നന്ദി.
ഞാന്‍ കടല്കൊള്ളക്കാരെക്കുറി
ച്ചാണു് പറയുന്നത്. ജോണിഡിപിന്റെ
കൊള്ളക്കാരല്ല.എല്ലും തോലുമായ
സൊമാലിയന്‍ കൊള്ളക്കാരെക്കുറിച്ചാണു്.
സഹോദരിയുടെ കുഞ്ഞുങ്ങള്‍ വിശന്നു
ചാകുമെന്നറിഞ്ഞ് റൊട്ടി മോഷ്ടിച്ച
ജീന്‍വാല്‍ജിന്റെ ഇരുപത്തൊന്നാം നൂറ്റാ
ണ്ടിലെ പതിപ്പുകളെക്കുറിച്ച്.ആയൂധത്തിനും
അണുവായുധത്തിനും മുടക്കുന്ന കോടികള്‍
സോമാലിയെ പോലെയുള്ള രാജ്യങ്ങളിലെ
പട്ടിണി മാറ്റാന്‍ ഉപയുക്തമാക്കിയില്ലെങ്കില്
കടല്‍കൊള്ളക്കാര്‍ മാത്രമല്ല ചെങ്കിസ്ഖാനും
ടിമൂറും വരെ പുനരവതരിക്കും.
പല പല പുത്തൻ കാര്യങ്ങളൂം അറിയാൻ പറ്റി..
ഇതാ ഞാനും താങ്കളെ പിന്തുടരുന്നൂ...
Post a Comment