Jan 17, 2011

ഉപയോഗമില്ലാത്ത അറിവ്…


കഴിഞ്ഞ ലക്കം ശബാബ് വാരികയിൽ അറബി മലയാളത്തെ കുറിച്ചൊരൂ ലേഖനം വായിച്ചു. കുറേ വസ്തുതകൾ നിരത്തിയ ലേഖനം ചരിത്രപരമായ അറിവുകൾ നൽകി. എന്നാൽ അതിൽ പ്രതിപാദിക്കപെട്ട വിഷയം എന്തൊ എനിക്കത്ര ദഹിച്ചിട്ടില്ല. പഴയകാല മുസ്ലിംങ്ങളുടെ സാഹിത്യപരമായ കഴിവുകളെ കാണിക്കുന്നതിനപ്പുറം മുസ്ലിം സമൂഹത്തിന് അത് കൊണ്ട് എന്ത് ഗുണമാണ് ലഭിച്ചിട്ടുള്ളതെന്ന് എന്റെ പരിമിതമായ അറിവുപയോഗിച്ചിട്ട് മനസ്സിലാവുന്നില്ല.
അനാവശ്യമായ, ഉപകാരമില്ലാത്ത പഠനം നമുക്കാർക്കെങ്കിലും വല്ല രീതിയിൽ പ്രയോജനപെട്ടോ? എവിടെയെങ്കിലും ഏതെങ്കിലു രീതിയിൽ അവ ഉപയോഗിക്കുന്നെങ്കിലല്ലെ പ്രയോജനമെന്നതിനെ കുറിച്ച് പറയേണ്ടതുള്ളൂ

ആദ്യകാല ഇസ്ലാമിക പ്രസിദ്ധീകരണങ്ങളോക്കെ അറബി മലയാളത്തിലായിരുന്നു. ഇംഗ്ളീഷിനോടും മലയാളത്തിനോടും അകൽച്ച നിന്നിരുന്ന ഒരു സമൂഹത്തിൽ നവോത്ഥാന സംരഭങ്ങളുണ്ടാക്കാൻ സമൂഹത്തിനറിയുന്ന ഭാഷയുപയോഗിക്കുക എന്നത് ബുദ്ധിപരം തന്നെ. അത് കൊണ്ടാണ് മുസ്ലിം നവോത്ഥാനത്തിന്റെ കരുത്തായിരുന്ന കെ.എം. മൌലവിയുടെ അൽ മുർശിദ് തുടങ്ങിയവ അറബി മലയാളത്തിലെഴുതിയിരുന്നതും. എന്നാൽ ഇന്നങ്ങിനെയല്ല. ഇന്നത്തെ സമൂഹം മലയാളവും ഇഗ്ളീഷും മറ്റു ആവശ്യമായ ഭാഷകൽളൊക്കെ പഠിക്കുന്നു. ഒരു തരത്തിലുള്ള അയിത്തവും ഇന്ന് ഭാഷകൾക്കില്ല.

കുറച്ച് മുമ്പ് അൽ മുർശിദിൽ ഒരു അറബി മലയാളത്തിലുള്ള ലേഖനം ലഭിച്ചപ്പോൾ അറബി മലയാളം അറിയുന്നവരെ തേടി ഇറങ്ങി.. മുമ്പ് പഠിച്ച പല സുഹൃത്തുക്കളും പിന്നീട് ഉപയോഗിക്കാത്തതിനാൽ ഒരു ലേഖനം മുഴുവൻ വായിച്ച് തരിക പ്രയാസകരമായി. എന്നാൽ അറബി മലയാളം പഠിച്ച, അറബി ഭാഷയിൽ നൈപുണ്യമുള്ള ഒരൂ സുഹൃത്ത് കുറച്ച് പ്രയാസപെട്ട് വായിച്ച് തന്നു. നമുക്കിടയിൽ അറബി മലയാളം പഠിച്ച് വളർന്നവർ ജീവിതത്തിൽ അതു പിന്നീട് ഒരിക്കൽ പോലും ഉപയോഗിക്കുന്നില്ല. ഇത്തരം ഉപയോഗമില്ലാത്ത ഭാഷകൾ ഇന്നും എത്രയോ കുട്ടികൾ മതപാഠശാലകളിൽ നിർബന്ധിതാവസ്ഥയിൽ പഠിച്ച് കൊണ്ടിരിക്കുന്നു. അവരും പഠിക്കുന്നുണ്ട് മത പ്രമാണങ്ങൾ.. അവരും പ്രാർത്ഥിക്കുന്നുണ്ട് പ്രവാചകൻ പഠിപ്പിച്ചഉപകാരമില്ലാത്ത അറിവിൽ നിന്നും രക്ഷ’.

വടക്കെ ഇന്ത്യയിലെ പോലെ കേരളത്തിലെ മുസ്ലിംങ്ങൾക്കും മതപരമായി വേർത്തിരിവുണ്ടാക്കുന്ന ഭാഷ ആവശ്യമാണോ? ഉറുദു ഭാഷ അറിയാത്തവർ മുസ്ലിംങ്ങളല്ല എന്നരിതിയിലാണ് വടക്കേന്ത്യക്കാരായ ചില മുസ്ലിംങ്ങളുടെ സംസാരം. ഉറുദുവിൽ സംസാരിക്കുന്നവരോട് ആ ഭാഷ അറിയില്ലെന്ന് പറഞ്ഞാൽ ഇന്ത്യൻ മുസൽമാനാണോ എന്ന രീതിയിലാവും നോട്ടവും ചോദ്യവുമെല്ലാം.



ഹിന്ദി പഠിക്കണമെന്നുണ്ട്. ഗൾഫ് നാട്ടിൽ അറബിയും ഉറുദുവും ഏറ്റവും കുറഞ്ഞത് ഹിന്ദിയും അറിയില്ലെങ്കിൽ ലോക്കൽ മാർക്കറ്റിൽ ഇടപാട് നടത്താനുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ല. രണ്ട് വാക്ക് പറയാനുണ്ടെങ്കിൽ അറബിയും ഹിന്ദിയും ഇംഗ്ളീഷുമായി കൂട്ടികുഴച്ച് ഒരു പരുവത്തിലങ്ങ് ഇട്ട് കൊടുക്കും. റെഡിമേയ്ഡ് ഭാഷ അണ്ണാക്കിൽ കുടുങ്ങിയത് പോലെ മനസ്സിലാകാത്തതിനാൽ വാപോളിച്ചിരിക്കും ചിലർ. മദിരാശിക്ക് (മലയാളികളും തമിളന്മാരും അവരുടെ കാഴ്ച്ചയിൽ ഒന്നാണ്) ഹിന്ദി ഭാഷ അറിയാത്തതിന് കാരണം തമിഴരെ പോലെ മക്കൾ ഭാഷയോടുള്ള സ്നേഹം കൂടിയത് കൊണ്ടല്ല. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പ്രത്യേകിച്ച് ഹിന്ദിയോട് സ്നേഹം കൂടുതലായതിനാൽ ഹിന്ദിടീച്ചർ സ്നേഹത്തോടെ ചൂരല്കൊണ്ട് തലോടുമായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞതോടെ ഹിന്ദിയെ സ്നേഹിക്കാൻ കണ്ടിട്ട് വേണ്ടെ? പേരിന് പോലും ഹിന്ദി സിനിമ കണ്ടിട്ടില്ല. പിന്നെ ഇന്ത്യക്കാർ എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണമെന്ന ഒരു അലിഖിത നിയമം ആരും ഉണ്ടാക്കിയിട്ടുമില്ല.

വിശ്വാസികൾക്ക് ഭാഷപരമായി വ്യതിരിക്തത നല്ലതാണോ? ചില പണ്ഠിതന്മാർ സാമൂഹികമായ കൂടികലരലിനെ എതിർക്കുന്നുണ്ട്. പണ്ഠിതന്മാരുടെ നാടുകൾക്കനുസരിച്ച് അവർഫത്വ്വകൾനൽകുന്നു. ഉദാഹരണമായി കളർഫുൾ ലൈഫ് അനുകരിക്കുന്ന പാശ്ചാത്യ സംസ്കാരത്തോട് ഇഴുകി ചേർന്ന സമൂഹത്തിൽ മദ്യവും മദിരാശിയും തുടങ്ങി മനുഷ്യന് നാശമുണ്ടാകുന്ന വിഷയങ്ങളിൽ ഒരു തരത്തിലുള്ള നിയന്ത്രണമില്ലാത്ത സമൂഹങ്ങളോട് ഇഴകിചേരാനൊക്കില്ല. അവരിൽ നിന്നും ദൂഷ്യസ്വഭാവങ്ങൾ പടരാതിരിക്കാൻ അത്തരം നിലപാടുകൾ ഉപകാരം ചെയ്തേക്കാം. (എനിക്കതിനോടും വിയോജിപ്പാണ്). ഇനി ന്യായങ്ങൾ നിരത്തി പണ്ഠിതന്മാർ പറയുന്നതും കേട്ട്, അവ എല്ലാ സമൂഹത്തിലേക്കുമുള്ള ഫത്വ്വകളായി ഉപയോഗപെടുത്തിയാൽ സമൂഹം ആർക്കും വേണ്ടാത്തവരായി ഒറ്റപെട്ട് പോകും. മറ്റുള്ളവരുടെ കൂടെ ജീവിക്കുമ്പോഴാണ് മാനുഷികമായ സഹായങ്ങൾ പരസ്പരം ചെയ്യുവാനും മനുഷ്യനെ പരസ്പരം അറിയുവാനും സഹായകമാവൂ. സാംസ്കാരികമായി അധിക തിന്മയോടും രാജിയായ ഇന്ത്യൻ സമൂഹത്തിൽ നാം മതപരമായ വേർത്തിരിവില്ലാതെ ഒരൊറ്റകെട്ടായി നില നിൽക്കേണ്ടതുണ്ട്.



ലോകത്ത് പ്രവാചകന്മാരൊക്കെ ജീവിച്ചത് വിശ്വാസികളായ സമൂഹത്തിലല്ല. അവർ ഓരോ സമൂഹത്തിലേക്കുമിറങ്ങി നവോത്ഥാനം സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്വേറിട്ട് നിന്ന സ്ഥലങ്ങളിലൊക്കെ വളരെ ദോഷ ഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യൻ പരസ്പരം അറിയുന്നില്ല. ഹിന്ദുവിനെ അവരിലിടയിൽ നിന്നും കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ശരിക്കും ഹിന്ദുവിനെ കാണുന്നില്ല, മറിച്ച് മുസ്ലിമിനെ കുറിച്ചും അങ്ങിനെ തന്നെ, മുസ്ലിംങ്ങൾ മാംസം തിന്നുന്നവരായതിനാൽ ക്രൂരന്മാരാണ്, മനുഷ്യത്വമില്ലാത്തവരാണ്, അവിശ്വാസികളെ കൊന്നൊടുക്കാൻ നടക്കുന്നവരാണെന്ന് പോലും പറഞ്ഞാൽ അവയൊക്കെ വികാരജീവി‘കളിൽ ഏൽക്കുന്നത് പരസ്പരം അറിയാത്തതിനാലാണ്. ഭാഷാപരമായും ഡ്രസ് കോഡിങ്ങിലുമെല്ലാം കൊണ്ടും വ്യത്യസ്ഥരായി ഏരിയകൾ തിരിച്ച് വസിക്കുമ്പോൾ അന്യ മതസ്ഥരോട് സഹവർത്തിക്കാനും സഹായിക്കാനും നല്ല മനസ്സോടെ സന്തോഷവും ദുഖവുമെല്ലാം പരസ്പരം പങ്കുവെക്കാനും സാധിക്കാതെയാവുന്നു. അതിനാൽ തന്നെ കലഹങ്ങളുണ്ടാകുമ്പോ മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാത്ത രീതിയിൽ അക്രമിക്കപെടുന്നു, അക്രമിക്കുകയും ചെയ്യുന്നു. കലാപങ്ങൾ നടക്കുന്നത് ഇത്തരത്തിലുള്ള സമൂഹത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ ഇത്തരം അക്രമ സംഭവങ്ങളുണ്ടാകുന്നില്ല മാറാട് ഒരൊറ്റപെട്ട സംഭവം ഉണ്ടാകാൻ തന്നെ കാരണം അഭ്യസ്തരായ, മതപരമായി പോകറ്റുകളായി തിരിഞ്ഞ് വേറിട്ട് താമസിച്ച്, പരസ്പരം സഹായമോ ഇടപെടലുകളോ ഇല്ലാതാവുകയും ചെയ്തതിന്റെ ഫലമാണ്. അറിയുന്നവർ പരസ്പരം അന്യായമായി അക്രമിക്കില്ല. അത് കൊണ്ട് തന്നെയാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പല സംഘടനകളും അക്രമം നടത്താൻ പരസ്പരം അറിയാത്ത അന്യ ദേശങ്ങളിൽ നിന്നും ആളെ കൊണ്ട് വരുന്നത്.


എന്നും കണ്ടും സഹായിച്ചും സ്നേഹിച്ചും ജീവിക്കുന്ന മനുഷ്യ സമൂഹത്തിൽ മതം സ്നേഹത്തെ സൃഷ്ടിക്കുകയേ ഉള്ളൂ. നിങ്ങളുടെ അയൽ വാസി പട്ടിണികിടന്നാൽ നിങ്ങൾ വിശ്വസിയാവുകയില്ല എന്നാണ് ഇസ്ലാം മത തത്വം. അതിൽ അയൽ വാസി വിശ്വാസിയാകണമെന്നില്ല. അത് കൊണ്ട് തന്നെയാണ് അറേബ്യൻ ഖിലാഫത്തിൽ മുസ്ലിംങ്ങളുടെ അയൽ വാസിയാകാൻ അമുസ്ലിംങ്ങൾ കൂടുതൽ വിലകൊടുത്ത് വീട് വാങ്ങുമായിരുന്നു എന്ന് ചരിത്രത്തിൽ രേഖപെടുത്തപെട്ടത്. എത്രത്തോളമെന്ന് വെച്ചാൽ അയൽ വാസിക്ക് സ്വത്തിൽ ഓഹരി വരെ കൊടുക്കണൊ എന്ന് പോലും ചിന്തിച്ച സമൂഹം. അതിന്റെ പിൻ തലമുറക്കാരായ നമുക്കെങ്ങിനെ മതത്തിന്റെ പേരിൽ വ്യത്യസ്ത ഭാഷയും വ്സത്രധാരണയുമെല്ലാം ഉണ്ടാക്കി പോകറ്റുകളുണ്ടാക്കി താമസിക്കാൻ കഴിയും? വിശ്വാസികളാവാൻ അതൊന്നും ആവശ്യമല്ല. മറ്റുള്ളവർക്കിടയിൽ ജീവിച്ച് തിന്മകളെ വർജ്ജിച്ച്, നന്മയോടെ, സ്നേഹത്തോടെ ഉയർന്ന മാനുഷിക മൂല്ല്യങ്ങങ്ങളിൽ മാതൃകാ പുരുഷന്മാരായി ജീവിക്കേണ്ട നമ്മൾ അതിർ വരമ്പുകളുണ്ടാക്കി മാറി നിൽക്കേണ്ടവരാണോ??

3 comments:

Akbar said...

വിഭിന്ന സമൂഹങ്ങളില്‍ വ്യത്യസ്ത വസ്ത്ര ധാരണവും പ്രാദേശികമായ ഭാഷാന്തരവും സ്വാഭാവികം. കാലാന്തരത്തില്‍ പല ഭാഷകളും ഇല്ലാതാവുകയും ഉള്ളവയ്ക്ക് ഒട്ടേറെ പരിഷ്ക്കാരങ്ങള്‍ വന്നു ചേരുകയും ചെയ്തു. അറിയലും അറിയിക്കലുമാണ് ഭാഷയുടെ ഉദ്ദേശം. അതിനായി ഓരോ സമൂഹത്തിനിടയിലും ഓരോ ഭാഷ രൂപപ്പെടുന്നു. മലയാളവും അറബിയും ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷും കൂടിച്ചേര്‍ന്ന ഒരു ശങ്കര ഭാഷ ഗള്‍ഫു നാടുകളില്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നത് കാണാം.

പേരു കൊണ്ടും വസ്ത്ര ധാരണം കൊണ്ടും ആളുകളുടെ മതങ്ങള്‍ തിരിച്ചറിയുന്നു എന്നതില്‍ കുഴപ്പമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. മുസ്ലിം സ്ത്രീകളുടെ തല മറക്കുന്ന വസ്ത്രങ്ങളും കന്യാ സ്ത്രീകളുടെ ശിരോവസ്ത്രും സിക്കുകാരുടെ തലപ്പാവുമെല്ലാം അവരവരുടെ വിശ്വാസങ്ങളുടെ ഭാഗമാണ്. എന്നാല്‍ വിവിധ മതങ്ങള്‍ വ്യത്യസ്ത പോക്കറ്റുകളിലായി കേന്ദ്രീകരിച്ചു കഴിയുന്നതിനേക്കാള്‍ നല്ലത് ഇടകലര്‍ന്നു ജീവിക്കുന്നതാണ്. ഇത് പരസ്പരം ആശയ വിനിമയങ്ങള്‍ക്കും നന്മകള്‍ തിരിച്ചറിയാനും പരസ്പരം സ്നേഹിക്കാനും അതിലൂടെ കെട്ടുറപ്പുള്ള സമൂഹമായി നിലനില്‍ക്കാനും സാധിക്കും എന്നെ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല ചിന്തകള്‍ ഉണ്ടാവട്ടെ.

ബെഞ്ചാലി said...

അക്ബർ സാഹിബ് പറഞ്ഞതിനെ അംഗീകരിക്കുന്നു.

ഞാൻ മതം അനുവദിക്കപെട്ട വിഷയങ്ങളിൽ വേർത്തിരിവ് ഒഴിവാക്കണമെന്നാണ് ഉണർത്തുന്നത്. നോർത്തിന്ത്യയിൽ മുസ്ലിം പുരുഷന്മാരെ (സ്തീകൾ പബ്ളിക്കിൽ കൂടുതലില്ലാത്തതിനാലും, മതം അവരുടെ ഡ്രസ് കോഡിനെ കുറിച്ച് പറഞ്ഞതിനാലും അവരെ മാറ്റി നിർത്താം) പെട്ടൊന്ന് വേർതിരിച്ചറിയാൻ കഴിയുന്നു. അതുകാരണം കലാപങ്ങൾ, അക്രമങ്ങളോക്കെ ഉണ്ടാകുമ്പോ അക്രമത്തിനിരയാകാനും സാധ്യത കൂടുതലാണ്.

മതത്തിന്റെ പേരിൽ കോളനികളായി വേർത്തിരിക്കുന്നത് കൊണ്ട് നേട്ടങ്ങളേക്കാറെ കോട്ടമാണ് ഇന്ത്യയേ പോലുള്ള രാജ്യങ്ങളിലുണ്ടാവുക.

Malayali Peringode said...

`hmmmmmmmmmmm!

Related Posts Plugin for WordPress, Blogger...