കനത്ത മഴ പെയ്തിറങ്ങിയപോലെ നിശബ്ദമായി…അയാൾ ചുറ്റുപാടും നോക്കി.. ഹാളിൽ നിന്നും എല്ലാവരും പോയിട്ടുണ്ട്.. ഇനി ഒഴിഞ്ഞ സദസ്സിലെ ഇരിപ്പിടവും കാലിയായ സ്റ്റേജും മാത്രം. ആരോ തള്ളുന്നത് പോലെ.. മന്ദം മന്ദം സ്റ്റേജിനടുത്തേക്ക്... സ്റ്റേജിൽ കയറി മുമ്പിൽ തന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിക്കുന്ന കസേരകളെ നോക്കി രണ്ടു കൈയ്യും വീശി ഹസിച്ചു... പിന്നെ ഒരു തുടക്കമായിരുന്നു. കള്ളൻമാരായ നാടുസേവകർക്കെതിരെ തുടങ്ങി സകല സാമൂഹികവിഷയങ്ങളും തൊണ്ടയിൽ നിന്ന് ചീറിപാഞ്ഞു... നാടും രാഷ്ട്രീയവും വിഷയമായതിനാൽ വാക്കുകളൊഴുകിതുടങ്ങി...
**
കിട്ടിയതും കൊണ്ട് ആളുകൾ ഓടിവന്നു അലറി... എവിടെടാ കള്ളൻ??? പ്രാസംഗികന്റെ ശബ്ദത്തെ ക്രോസ് ചെയ്തെത്തിയ കനത്ത മുഴക്കമായിരുന്നത്. അപ്പഴാണ് കണ്ണുതുറന്നത് .. രാഷ്ട്രീയക്കാരനെ കള്ളന്മാരെന്ന് പറഞ്ഞപ്പഴേക്ക് അവരത്തി!! സ്റ്റേജിന്റെ പിൻ വാതിലൂടെ.. നാട്ടു
കാരെ മൊത്തം ശപിച്ച് ഓടി.. പക്ഷെ അവിടെയും ഉണ്ടായിരുന്നു കള്ളനെ പിടിക്കാൻ വന്നവർ.. തലമണ്ടക്ക് കിട്ടിയപ്പോ വീണു.. ഇനി എന്തും സംഭവിക്കാം....!! പിടിച്ചവരിലൊരാൾ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.. കള്ളനെ കിട്ടി കള്ളനെ കിട്ടിയെന്ന്.. ആളുകളെല്ലാം അങ്ങോട്ട് നീങ്ങി. പ്രരിഭ്രാന്തനായി ആളുകളെ നോക്കി ചോദിച്ചു, കള്ളനോ, എവിടെ?? ആദ്യം വന്നവരിലൊരുത്തൻ പറഞ്ഞു, കള്ളനെന്ന് ഓരിയിട്ടതിവനാ...എന്നീട്ടിപ്പോ കള്ളനെവിടെന്ന് ചോദിക്കുന്നോ?? വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന പള്ളികമ്മറ്റി പ്രസിഡന്റിന് രക്തയോട്ടം കൂടി, ഒരൊറ്റ വീശ്.. പൊന്ന് നക്ഷത്രങ്ങൾ ചുറ്റും പറന്ന് കൊണ്ടിരുന്നു. ആളെ മക്കാറാക്കുന്നതിനും വേണം ഒരു അതിര്. പള്ളി കമ്മറ്റി മീറ്റിങ്ങിൽ നന്ദി പറയേണ്ടിവരുമെന്ന് പേടിച്ച് പള്ളിയിലേക്കുപോലും വരവ് നിർത്തിയവനാ..!
വിഷവം മനസ്സിലാക്കിയ ആളുകൾ ചിരിച്ചു പിരിഞ്ഞു...
***
ചിലവ് മാത്രമുള്ള പള്ളിയിൽ ആളെ കിട്ടാതായപ്പോ സെക്രട്ടറിയായി പിടിച്ചിട്ടതാ.. പ്രസംഗം പഠിക്കാനുള്ള ഒരു സാഹസമായിരുന്നു ഇത്.. അതിഘേരമായി പ്രസംഗിക്കുന്നുണ്ടെങ്കിലും തൊണ്ടയിൽ നിന്നും വാക്കുകളൊന്നും വ്യക്തമായി പുറത്തേക്ക് വന്നിരുന്നില്ല... തുടക്കത്തിലെ ‘കള്ളൻ‘ എന്നതൊഴികെ.
4 comments:
പ്രസംഗം ഒരു കലയാണ്. സത്യം പറഞ്ഞാല്‍ ആ കല എനിക്ക് വശമില്ല. വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങിയാല്‍ ചിലപ്പോള്‍ ഇതിലപ്പുറം സംഭവിക്കും.
സെക്രട്ടറി കൊള്ളാം .....പിന്നെ പ്രസംഗ കല എനിക്ക് നല്ല വശമുണ്ട് ..പറയുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യില്ലെന്കിലും .....!!!
പ്രസംഗം ഒരു കലയാണ്.
അറിയാത്തവർ ചെയ്യതാൽ കേൾക്കുന്നവർക്ക് ചൊറിയും.
അതെ കലയെ കൊല്ലുന്ന കൂട്ടര് എന്നെ പറയൂ....
Post a Comment